കൊച്ചി: പ്രശസ്ത സിനിമ തരാം ശ്രീനിവാസൻ വെന്റിലേറ്ററിൽ.30 ആം തിയതിയാണ് ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് അങ്കമാലി അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് 31ആം തിയതി ബൈപാസ് സർജറിക്ക് വിധേയനാക്കിയിരുന്നു. 7 ദിവസമായി വെന്റിലേറ്ററിലാണ്. നിലവിലിപ്പോൾ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശങ്കപ്പെടാൻ ഉള്ള സാഹചര്യം ഇല്ലെന്നുമാണ് ആശുപത്രി അധികൃതർ അറിയിച്ചത്.
Read MoreDay: 6 April 2022
തടവ് പുള്ളികൾക്ക് മതഗ്രന്ഥം നൽകി മതപരിവർത്തനത്തിന് ശ്രമം
ബെംഗളൂരു: ജയിലിലെ തടവ് പുള്ളികള്‍ക്ക് മതഗ്രന്ഥത്തിന്റെ പകര്‍പ്പുകള്‍ വിതരണം ചെയ്ത് മതപരിവര്‍ത്തനം നടത്തുന്നതായി കര്‍ണാടകയിലെ ഗഡാഗ് ജില്ല ജയിലിൽ പരാതി. ക്രിസ്ത്യന്‍ മിഷനറിമാരെ ഗദഗ് ജില്ലാ ജയിലിനകത്തും സംസ്ഥാനത്തെ മറ്റ് ജയിലുകളിലും പ്രവേശിപ്പിക്കരുതെന്ന് ഹിന്ദു പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. പ്രവര്‍ത്തകരില്‍ ഒരാള്‍ തടവുകാരനെ കാണാന്‍ പോയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. വിതരണം ചെയ്ത ഗ്രന്ഥത്തിന്റെ ഫോട്ടോകളും കോപ്പികളും പ്രവര്‍ത്തകര്‍ ശേഖരിച്ചിട്ടുണ്ട്. മാര്‍ച്ച് 12ന് ഏഴംഗ സംഘം ഗദാഗ് ജില്ലാ ജയിലില്‍ സന്ദര്‍ശനം നടത്തിയതായി പരാതിയില്‍ പറയുന്നു. പ്രാര്‍ത്ഥന നടത്താനും തടവുകാരുടെ മാനസികാവസ്ഥ മാറ്റാനും സംഘം എത്തിയിരുന്നുവെന്നും പുതിയ…
Read Moreകർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ (06-04-2022)
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 33 റിപ്പോർട്ട് ചെയ്തു. 85 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.25% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 85 ആകെ ഡിസ്ചാര്‍ജ് : 3904247 ഇന്നത്തെ കേസുകള്‍ : 33 ആകെ ആക്റ്റീവ് കേസുകള്‍ : 1415 ഇന്ന് കോവിഡ് മരണം : 1 ആകെ കോവിഡ് മരണം : 40056 ആകെ പോസിറ്റീവ് കേസുകള്‍ :…
Read Moreബിഎംടിസി ബസുകളിൽ യാത്ര ചെയ്യാൻ യാത്രക്കാർക്ക് ഇനി ഡിജിറ്റൽ പാസ് ഉപയോഗിക്കാം
ബെംഗളൂരു : ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) ബുധനാഴ്ച യാത്രക്കാർക്കായി മൊബൈൽ അധിഷ്‌ഠിത ഡിജിറ്റൽ പാസുകൾ അവതരിപ്പിച്ചു. മൾട്ടി മോഡൽ ട്രാൻസ്‌പോർട്ട് സേവന ദാതാക്കൾക്ക് പേയ്‌മെന്റ് സൗകര്യം വാഗ്ദാനം ചെയ്യുന്ന സ്വകാര്യ കമ്പനിയായ ട്യുമ്മോക് നൽകുന്ന ഒരു ആപ്പ് വഴി ബിഎംടിസിയുടെ പ്രതിദിന, പ്രതിവാര, പ്രതിമാസ പാസുകൾ വാങ്ങാം. “ഇത് യാത്രക്കാർക്ക് പണരഹിതവും കടലാസ് രഹിതവും കോൺടാക്‌റ്റില്ലാത്തതുമായ ഇടപാടുകൾ ഉപയോഗിച്ച് തടസ്സരഹിതമായ പാസ് വാങ്ങൽ അനുഭവം സൃഷ്ടിക്കുന്നു. മൊബൈൽ ആപ്പ് വഴി അവരുടെ വിരൽത്തുമ്പിൽ പാസുകൾ വാങ്ങാൻ ഈ സംവിധാനം സഹായിക്കുന്നു മുതിർന്ന…
Read More“തനിക്കെതിരായ ലുക്കൗട്ട് നോട്ടീസ് പിൻവലിക്കണം”; ആകാർ പട്ടേലിന്റെ ഹർജിയിൽ കോടതി സിബിഐയുടെ പ്രതികരണം തേടി
ബെംഗളൂരു : വിദേശ സംഭാവന ചട്ടം ലംഘിച്ചുവെന്നാരോപിച്ചുള്ള കേസിൽ തനിക്കെതിരെ പുറപ്പെടുവിച്ച ലുക്ക് ഔട്ട് സർക്കുലറിനെതിരെ (എൽഒസി) ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യയുടെ മുൻ മേധാവി ആകാർ പട്ടേൽ സമർപ്പിച്ച ഹർജിയിൽ ഡൽഹി കോടതി ഏപ്രിൽ 6 ബുധനാഴ്ച സിബിഐയോട് പ്രതികരണം തേടി. ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യയുടെ മുൻ മേധാവി ആകാർ പട്ടേലിനെ, സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ) ലുക്കൗട്ടിലാണെന്ന കാരണത്താൽ ഏപ്രിൽ 6 ബുധനാഴ്ച ബെംഗളൂരു വിമാനത്താവളത്തിന് പുറത്തേക്ക് പറക്കുന്നത് തടഞ്ഞു. ആകറിന്റെ ഹർജി കേട്ട ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് പവൻ കുമാർ…
Read Moreപി.വൈ.സി കർണാടക സ്റ്റേറ്റ് രൂപീകരണവും പ്രവർത്തനോത്ഘാടനവും നടന്നു.
ബെംഗളൂരു: ”സഭയിൽ നിന്നും സമൂഹത്തിലേക്ക്” എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പെന്തക്കോസ്ത് യൂത്ത് കൗൺസിൽ കർണാടക സ്റ്റേറ്റ് നിലവിൽ വന്നു. ഇന്നലെ ഗദലഹള്ളി ഫെയ്ത്ത് സിറ്റി ഏ.ജി ചർച്ചിൽ വച്ച് വൈകിട്ട് 5 മണിക്ക് നടന്ന സമ്മേളനത്തിൻ്റെ ആദ്യ പകുതിയിൽ പി.വൈ.സി ജനറൽ വൈസ് പ്രസിഡൻ്റ് പാസ്റ്റർ പിലിപ്പ് എബ്രഹാം അധ്യക്ഷം വഹിച്ചു. പാസ്റ്റർ ജോൺസൺ ടി ജേക്കബ് സ്വാഗതം ആശംസിച്ചു. തുടർന്ന് പി.വൈ.സി ജനറൽ കോർഡിനേറ്റർ പാസ്റ്റർ ലിജോ കെ ജോസഫ് പി.വൈ.സി യെ സദസിന് പരിചയപ്പെടുത്തി. ജനറൽ സെക്രട്ടറി പാസ്റ്റർ റോയിസൺ ജോണി…
Read Moreകേരളത്തിൽ കനത്ത മഴ; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം : കേരളത്തിൽ ശക്തമായ മഴ തുടരുന്നു, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, പത്തനംതിട്ട ജില്ലകളിലാണ് കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 65 .5 മില്ലിമീറ്റർ മുതൽ 115 .5 മില്ലിമീറ്റർ വരെ മഴ ലഭിക്കും. അതേസമയം എറണാകുളം ആലപ്പുഴ ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. വൈകിട്ട് നാലുമണിയോടെ തുടങ്ങിയ ഇപ്പോഴും തുടരുകയാണ്.
Read Moreകേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ(06-04-2022)
കേരളത്തില്‍ 361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 117, തിരുവനന്തപുരം 56, കോഴിക്കോട് 33, കോട്ടയം 31, തൃശൂര്‍ 27, കൊല്ലം 24, പത്തനംതിട്ട 15, ആലപ്പുഴ 15, ഇടുക്കി 11, കണ്ണൂര്‍ 9, മലപ്പുറം 8, വയനാട് 8, പാലക്കാട് 7, കാസര്‍ഗോഡ് 0 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,040 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള…
Read Moreസംസ്ഥാനത്തെ എസ്‌സി, എസ്‌ടി വിഭാഗക്കാർക്കുള്ള പുതിയ പദ്ധതിയുമായി മുഖ്യമന്ത്രി
ബെംഗളൂരു: ഭൂവുടമ സ്‌കീമിൽ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്ക് നൽകുന്ന സബ്‌സിഡി നിലവിലെ 15 ലക്ഷത്തിൽ നിന്ന് 20 ലക്ഷമായി ഉയർത്തുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ബാബു ജഗ്ജീവൻ റാം പുരസ്‌കാരങ്ങൾ വിതരണം ചെയ്യുന്ന ചടങ്ങിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിലെ നിർധനരായ ആളുകൾക്ക് ഭൂമി വാങ്ങാൻ സഹായിക്കുന്നതിന് ഭൂമിയുടെ ഉടമസ്ഥാവകാശ സബ്‌സിഡി നൽകുന്നത്. ഇത്തരം കൂട്ടായ്മകൾക്ക് വീട് നിർമിക്കുന്നതിന് നൽകുന്ന സബ്‌സിഡി 1.75 ലക്ഷത്തിൽ നിന്ന് രണ്ട് ലക്ഷമായി സർക്കാർ ഉയർത്തിയിട്ടുണ്ട്. എല്ലാ താലൂക്കുകളിലും എസ്‌സി, എസ്‌ടി വിഭാഗങ്ങൾക്കായി ബാബു ജഗ്ജീവൻ റാം…
Read Moreസംസ്ഥാനത്തെ എസ്‌സി, എസ്‌ടി വിഭാഗക്കാർക്കുള്ള പുതിയ പദ്ധതിയുമായി മുഖ്യമന്ത്രി
ബെംഗളൂരു: ഭൂവുടമ സ്‌കീമിൽ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്ക് നൽകുന്ന സബ്‌സിഡി നിലവിലെ 15 ലക്ഷത്തിൽ നിന്ന് 20 ലക്ഷമായി ഉയർത്തുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ബാബു ജഗ്ജീവൻ റാം പുരസ്‌കാരങ്ങൾ വിതരണം ചെയ്യുന്ന ചടങ്ങിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിലെ നിർധനരായ ആളുകൾക്ക് ഭൂമി വാങ്ങാൻ സഹായിക്കുന്നതിന് ഭൂമിയുടെ ഉടമസ്ഥാവകാശ സബ്‌സിഡി നൽകുന്നത്. ഇത്തരം കൂട്ടായ്മകൾക്ക് വീട് നിർമിക്കുന്നതിന് നൽകുന്ന സബ്‌സിഡി 1.75 ലക്ഷത്തിൽ നിന്ന് രണ്ട് ലക്ഷമായി സർക്കാർ ഉയർത്തിയിട്ടുണ്ട്. എല്ലാ താലൂക്കുകളിലും എസ്‌സി, എസ്‌ടി വിഭാഗങ്ങൾക്കായി ബാബു ജഗ്ജീവൻ റാം…
Read More