ആന്ധ്ര : സംസ്ഥാനത്ത് പുതിയ 13 ജില്ലകള്‍ കൂടി ഉദ്‌ഘാടനം ചെയ്യാനൊരുങ്ങി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍. ഇതിനായുള്ള നടപടികളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞതായി സർക്കാർ അറിയിച്ചു. ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെല്ലാം ഏപ്രില്‍ 4ന് തന്നെ ചുമതലയേല്‍ക്കുവാനും മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ ആന്ധ്രാപ്രദേശിന് 13 ജില്ലകളാണുള്ളത്. അത് 26 ആയി മാറുന്നതിനുള്ള നോട്ടിഫിക്കേഷന്‍ ഉടന്‍ പുറത്തിറങ്ങും. മുഖ്യമന്ത്രിയുടെ കീഴില്‍ നാല് സബ് കമ്മിറ്റികള്‍ക്കാണ് ഇതിന്റെ ചുമതല. ഓരോ ജില്ലയുടെയും ചുമതലയക്ക് എത്ര ഉദ്യോഗസ്ഥര്‍ വേണമെന്നത് ഈ കമ്മിറ്റികളാണ് തീരുമാനിക്കുക. മന്യം, അല്ലൂരി സീതാരാമ…
Read MoreMonth: March 2022
ഭഗവദ് ഗീതയല്ല, ഭരണഘടനയാണ് വിദ്യാർത്ഥികൾ പഠിക്കേണ്ടത്
ബെംഗളൂരു :കർണാടകയിലെ ഹിജാബ് വിവാദത്തിന്റെയും ഹിന്ദു ഉത്സവങ്ങളിൽ നിന്ന് മുസ്ലീം കടയുടമകളെ വിലക്കിയതിന്റെയും പശ്ചാത്തലത്തിൽ, സംസ്ഥാനത്തിന്റെ സമാധാനവും ഐക്യവും സംരക്ഷിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എഴുത്തുകാരും ആക്ടിവിസ്റ്റുകളും ഉൾപ്പെടെ 61 പ്രമുഖ വ്യക്തികൾ മുഖ്യമന്ത്രി ബസവരാജ് ബൊമ്മായിക്ക് കത്തയച്ചു. സ്കൂൾ പാഠ്യപദ്ധതിയിൽ ഭഗവദ് ഗീത അവതരിപ്പിക്കാൻ സംസ്ഥാന സർക്കാർ ആലോചിക്കുമ്പോൾ, പകരം ഇന്ത്യൻ ഭരണഘടന വിദ്യാർത്ഥികളെ പഠിപ്പിക്കണമെന്ന് കത്തിൽ പറയുന്നു. കെ മരുലുസിദ്ദപ്പ, പ്രൊഫ എസ് ജി സിദ്ധരാമയ്യ, ബഞ്ചഗെരെ ജയപ്രകാശ്, ബഞ്ചഗെരെ ജയപ്രകാശ് തുടങ്ങി നിരവധി എഴുത്തുകാർ ഒപ്പിട്ട കത്തിൽ മുസ്ലീം പെൺകുട്ടികൾ വിദ്യാഭ്യാസ…
Read Moreകേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ (30-03-2022)
കേരളത്തില്‍ 438 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 100, തിരുവനന്തപുരം 62, കോട്ടയം 58, തൃശൂര്‍ 44, കോഴിക്കോട് 35, പത്തനംതിട്ട 30, കൊല്ലം 27, ഇടുക്കി 23, മലപ്പുറം 17, ആലപ്പുഴ 15, കണ്ണൂര്‍ 12, കാസര്‍ഗോഡ് 6, വയനാട് 6, പാലക്കാട് 3 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,655 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 13,191 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 12,920 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 271 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.…
Read Moreകേരളത്തിൽ ബസ് ചാർജ് വർധനയ്ക്ക് അംഗീകാരം; കൺസക്ഷൻ നിരക്കിൽ മാറ്റമില്ല
കൊച്ചി : കേരളത്തിൽ പ്രൈവറ്റ് ബസ് ചാര്‍ജ് വര്‍ധനവിന് എല്‍ഡിഎഫ് അംഗീകാരം. മിനിമം ചാർജ് 10 രൂപയാക്കി വർധിപ്പിച്ചു. അതേസമയം, വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്കില്‍ മാറ്റമില്ല. എന്നാൽ മിനിമം ചാർജ് 12 രൂപ ആക്കണമെന്ന ബസ് ഉടമകളുടെ ആവിശ്യം തള്ളി. അതേസമയം പുതുക്കിയ നിരക്ക് അംഗീകരിക്കില്ല എന്ന് ബസ് ഉടമകൾ പറഞ്ഞു.
Read Moreആലിയ, രൺബീർ വിവാഹം ഉടൻ
ബോളിവുഡ് താരങ്ങളായ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും ഒന്നിക്കുന്നു. രണ്‍ബീര്‍ കപൂര്‍ തന്നെയാണ് വിവാഹിതരാകുന്നെന്ന കാര്യം സ്ഥിരീകരിച്ചത്. വിവാഹ തീയതി ഞാന്‍ പറയില്ല, പക്ഷേ ഉടന്‍ വിവാഹിതരാകാനാണ് ഞാനും ആലിയയും തീരുമാനിച്ചിരിക്കുന്നതെന്നാണ് ഒരു ചർച്ചക്കിടെ രണ്‍ബീര്‍ പറഞ്ഞത്. ഏപ്രില്‍ മാസത്തില്‍ തന്നെ വിവാഹം ഉണ്ടാകുമെന്നാണ് സമൂഹമാദ്ധ്യമങ്ങളില്‍ അഭ്യൂഹങ്ങള്‍ പരക്കുന്നത്. എന്നാല്‍ വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഞങ്ങള്‍ ഇതുവരെ തയാറെടുപ്പുകള്‍ ഒന്നും നടത്തിയിട്ടില്ല എന്നാണ് രണ്‍ബീറിന്റെ പിതൃസഹോദരി പറഞ്ഞത്.വിവാഹ തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. 2018ലാണ് രണ്‍ബീറും ആലിയയും പ്രണയത്തിലാകുന്നത്. ഇക്കാര്യം ആദ്യം ഇരുവരും…
Read Moreവധഗൂഢാലോചന എഫ്‌ഐആർ ‘ആഗ്രഹത്തിന്റെ അടിസ്ഥാനത്തിലാണ്’; ദിലീപ് കേരള ഹൈക്കോടതിയിൽ
കൊച്ചി : തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് വ്യക്തമാക്കുന്ന ഒരു തെളിവില്ല നടൻ ദിലീപ് ചൊവ്വാഴ്ച കേരള ഹൈക്കോടതിയെ അറിയിച്ചു. താൻ എന്തെങ്കിലും ആഗ്രഹിച്ചുവെന്ന് ആരോപിച്ചാണ് മുഴുവൻ കേസും ഫയൽ ചെയ്തതെന്നും ദിലീപ് കൂട്ടിച്ചേർത്തു. 2017ലെ നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ കൊല്ലാനും ഭീഷണിപ്പെടുത്താനും താനും മറ്റുള്ളവരും ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചുള്ള ഏറ്റവും പുതിയ എഫ്‌ഐആറിലെ കുറ്റങ്ങൾ തിരിച്ചറിയാൻ കഴിയില്ലെന്നും അതിനാൽ മുൻകൂർ അനുമതിയില്ലാതെ രജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം ഹൈക്കോടതിയിൽ അവകാശപ്പെട്ടു. എഫ്‌ഐആർ റദ്ദാക്കുകയോ അന്വേഷണം സിബിഐക്ക് വിടുകയോ ചെയ്യണമെന്ന ദിലീപിന്റെ ഹർജിയിൽ…
Read Moreപെരിഫറൽ റിങ് റോഡ് കരാർ നടപടി ഉടൻ
ബെംഗളൂരു: ഡെവലപ്‌മെന്റ് അതോറിറ്റി (ബിഡിഎ) ഒരാഴ്ചയ്ക്കുള്ളിൽ 73 കിലോമീറ്റർ പെരിഫറൽ റിംഗ് റോഡിനായി (പിആർആർ) ടെൻഡർ ക്ഷണിക്കാനുള്ള നീക്കവുമായി മുന്നോട്ട്. തിങ്കളാഴ്ച നഗരവികസന വകുപ്പ് ടെൻഡർ വ്യവസ്ഥകൾ പരിശോധിച്ച് നിർദ്ദേശത്തിന് അനുമതി നൽകിയെങ്കിലും ഭൂവുടമകൾക്ക് നൽകേണ്ട നഷ്ടപരിഹാരം ഉൾപ്പെടെയുള്ള വിവാദ വിഷയങ്ങളിൽ എടുത്ത തീരുമാനങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. നഗരപ്രാന്തങ്ങളിലൂടെയുള്ള തുമക്കൂരു റോഡിനെയും ഹൊസൂർ റോഡിനെയും ബന്ധിപ്പിക്കുന്ന 8 വരി പാതയാണിത്. 21,091 കോടി രൂപ ചെലവിട്ടുള്ള 73 കിലോമീറ്റർ പെരിഫറൽ റിങ് റോഡ് പദ്ധതിയുടെ കരാർ ഉപാധികൾക്ക് നഗര വികസന വകുപ്പ് അംഗീകാരം നൽകിയിട്ടുണ്ട്. 30–…
Read Moreകർണാടക നിയമസഭാ തിരഞ്ഞെടുപ്പ് നേരത്തെ ഉണ്ടാകില്ല; യെദ്യൂരപ്പ
ബെംഗളൂരു : സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നേരത്തെ ഉണ്ടാകില്ലെന്ന് ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പ ബുധനാഴ്ച പറഞ്ഞു. സുത്തൂർ മഠാധിപതി ശിവരാത്രി ദേശികേന്ദ്ര സ്വാമിയെ സന്ദർശിച്ച ശേഷം സുത്തൂർ മഠം ശാഖയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു യെദ്യൂരപ്പ. ഏപ്രിലിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സംസ്ഥാന സന്ദർശനത്തിന് ശേഷം നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമോ എന്ന ചോദ്യത്തിന്, ഇക്കാര്യം തനിക്ക് അറിയില്ലെന്ന് യെദ്യൂരപ്പ പറഞ്ഞു. യെദ്യൂരപ്പയുടെ എല്ലാ വാഗ്ദാനങ്ങളും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പാലിച്ചിട്ടുണ്ടെന്നും ബൊമ്മൈയുടെ നേതൃത്വത്തിൽ ബിജെപി അടുത്ത തെരഞ്ഞെടുപ്പിൽ…
Read Moreകാനഡയിലെ മലയാളി കഞ്ചാവ് ബിസിനസുകാർ
കാനഡയില്‍ വ്യത്യസ്തമായ ബിസിനസ് സംരംഭം തുടങ്ങി വിജയിപ്പിച്ച രണ്ട് മലയാളി യുവാക്കളാണ് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി കിരണ്‍ സേവ്യറും പത്തനംതിട്ട സ്വദേശി അനന്തു മോഹനും. ഇവരുടെ ബിസിനസ് എന്തെന്ന് കേട്ടാൽ ആരും ഒന്നു നെറ്റി ചുളിച്ചു പോകും ആദ്യം. കാരണം എന്തെന്നാൽ ഇന്ത്യയില്‍ ഇനിയും നിയമവിധേയമാക്കിയിട്ടില്ലാത്ത കാനബിസാണ് ഇരുവരുടെയും ബിസിനസ് സംരംഭം. പഠനത്തിനായി കാനഡയില്‍ എത്തിയ ഇവര്‍ രാജ്യത്ത് കാനബീസ് ലീഗലൈസ് ചെയ്തതിന് പിന്നാലെ ഏറ്റവും പുതിയ ബിസിനസ് സംരംഭമെന്ന നിലയില്‍ ആ മേഖലയിലേക്ക് കടക്കുകയായിരുന്നു. കാനബിസിനെ കുറിച്ച് കൂടുതല്‍ പഠിക്കാനായി ഒരു ഓണ്‍ലൈന്‍…
Read Moreഐ ടി പാർക്കുകളിൽ ഇനി പബ്ബുകളും ബാറുകളും
തിരുവനന്തപുരം : സംസ്ഥാനത്ത് പുതുക്കിയ മദ്യനയത്തിന് സര്‍ക്കാര്‍ അംഗീകാരം നൽകിയതോടെ കേരളത്തിലെ ഐ.ടി പാര്‍ക്കുകള്‍ക്കാണ് വൻ മാറ്റം വരാനിരിക്കുന്നത്. ബെംഗളൂരൂവും മറ്റ് ഐ.ടി നഗരങ്ങളും പോലെ നമ്മുടെ കൊച്ചു കേരളം ഐ.ടി ഹബ്ബായി മാറുന്നതിന്റെ തുടക്കമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ മദ്യനയത്തിലൂടെ വഴിതുറക്കുന്നത്. ബിയര്‍ പാര്‍ലറുകളും പബ്ബുകളും കേരളം ഒഴികെ മറ്റ് സംസ്ഥാനങ്ങളില്‍ യഥേഷ്ടം പ്രവര്‍ത്തിക്കുമ്പോഴും മുടന്തന്‍ ന്യായങ്ങള്‍ നിരത്തിയാണ് മുന്‍കാലങ്ങളില്‍ ഇവയെ ഒഴിവാക്കിയിരുന്നത് . വീര്യം കുറഞ്ഞ മദ്യം സംസ്ഥാനത്തേക്ക് എത്തിക്കാനാണ് പുതിയ തീരുമാനം.പുതുക്കിയ നയപ്രകാരം സംസ്ഥാനത്ത് മദ്യശാലകളുടെ എണ്ണം കൂട്ടും. ഐ.ടി…
Read More