കെജിഎഫ് -2 ട്രെയിലർ ഇന്ന് പുറത്തിറങ്ങും 

ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന കെജിഎഫ് 2 ട്രെയിലര്‍ ഇന്ന് വൈകുന്നേരം 6. 40 ന് പുറത്തുവിടും. ചിത്രത്തിലെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്. ചിത്രം ഏപ്രിൽ 14 ന് തിയേറ്ററുകളിൽ എത്തും.

Read More

കല്യാണത്തിന് കഞ്ചാവ് കേക്കുമായി സഹോദരൻ

ചിലി : സഹോദരിയുടെ വിവാഹത്തിന് സഹോദരൻ നൽകിയ ഗിഫ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ചിലിയിലെ സാന്റിയോഗോയിലാണ് സംഭവം നടന്നത്. വിവാഹ പാർട്ടിക്കായി വധു സഹോദരൻ കൊണ്ട് വന്നത് കഞ്ചാവ് കേക്ക്. അല്‍വരോ റോഡ്രിക്വിസ് എന്ന 29 കാരനാണ് ഈ പ്രവൃത്തി ചെയ്തത്. ഏഴ് തട്ടുകളുള്ള വമ്പൻ കേക്കില്‍ ഒരു തട്ടില്‍ യുവാവ് കഞ്ചാവ് കലര്‍ത്തുകയായിരുന്നു. കഞ്ചാവ് കേക്ക് അതിഥികള്‍ക്ക് നല്‍കുകയും ചിലര്‍ ലഹരിയിലാവുകയും ചെയ്തു. മാജിക്കല്‍ കേക്ക് എന്ന് പറഞ്ഞ് നിരവധി അതിഥികള്‍ കേക്ക് ഏറ്റെടുത്തു. അതേസമയം അതിഥികള്‍ക്ക് ഇക്കാര്യം അറിയാമായിരുന്നെന്നും…

Read More

തട്ടുകടയിലെ തർക്കം: ഇടുക്കിയിൽ വെടിയേറ്റ രണ്ടാമന്റെ നില ഗുരുതരം

ഇടുക്കി: മൂലമറ്റത്ത് തട്ടുകടയിൽ ഒരാൾ കൊല്ലപ്പെട്ട വെടിവെപ്പിൽ മറ്റൊരാളുടെ നില ഗുരുതരം. മൂലമറ്റം കീരിത്തോട് സ്വദേശി ബസ് ജീവനക്കാരൻ സനൽ സാബുവാണ് മരിച്ചത്. മറ്റൊരാൾക്ക് കൂടി വെടിയേറ്റിരുന്നു. ആശുപത്രിയിലേക്ക് മാറ്റിയ ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്. കടയിൽ ഭക്ഷണം കഴിക്കാനെത്തിയ ഒരാളാണ് വെടിയുതിർത്തത്. ഭക്ഷണത്തെ ചൊല്ലിയുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

Read More

ബിഗ് ബോസ് സീസൺ 4 ഇന്ന് മുതൽ

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബോസ് സീസൺ 4 ന് ഇന്ന് തുടക്കം. രാത്രി 7 മണിയോടു കൂടി ഷോ ആരംഭിക്കും. പലരുടെയും പേരുകള്‍ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നു കേട്ടു. എന്നാല്‍ ഇത്തരം ഊഹാപോഹങ്ങള്‍ക്കെല്ലാം ഇന്ന് സമാപനം ആകുകയാണ്. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ രാത്രി 9.30 മുതലും ശനിയും ഞായറും ദിവസങ്ങളിൽ ഒമ്പത് മണിക്കുമാണ് ഷോയുടെ സംപ്രേഷണം. സം​ഗതി കളറാകും എന്ന ടാ​ഗ് ലൈനോടെയാണ് പുതിയസീസണ്‍ ആരംഭിക്കുന്നത്.

Read More

യൂണിഫോമിന്റെ നിറത്തിലുള്ള ഹിജാബ് ധരിക്കാൻ അനുവദിക്കണം ; സുപ്രീം കോടതിയിൽ ഹർജി

ന്യൂഡല്‍ഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവെച്ച കര്‍ണ്ണാടക ഹൈക്കോടതി വിധിയ്‌ക്കെതിരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. ഖുര്‍ആന്‍ വ്യാഖ്യാനിക്കുന്നതില്‍ ഹൈക്കോടതിയ്‌ക്ക് തെറ്റുപറ്റിയെന്ന് കാണിച്ചാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. യൂണിഫോമിന്റെ അതേ നിറത്തിലുള്ള ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ്  ഹർജിയിൽ നൽകിയത്

Read More

മോദിയും അമിത് ഷായും ഏപ്രിൽ ആദ്യവാരം ബെംഗളൂരുവിൽ

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ശേഷിക്കെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ഏപ്രിൽ ആദ്യവാരം കർണാടക സന്ദർശനം നടത്തും, ബിജെപിയുടെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ തുടക്കമായാണ് രാഷ്ട്രീയ വൃത്തങ്ങളിൽ പലരും ഇതിനെ കാണുന്നത്. ഏപ്രിൽ ഒന്നിന് തുമുകുരുവിലെ സിദ്ധഗംഗ മഠത്തിലെ അന്തരിച്ച ശിവകുമാര സ്വാമിയുടെ 116-ാം ജന്മവാർഷിക ആഘോഷങ്ങളിൽ ഷാ പങ്കെടുക്കും. രണ്ട് ലക്ഷത്തോളം പേരെ പങ്കെടുപ്പിച്ച് നടത്തുന്ന വലിയ പരിപാടിയാക്കാനാണ് പാർട്ടി ആലോചിക്കുന്നത്. ബിജെപിയുടെ പ്രധാന വോട്ടുബാങ്കായ ലിംഗായത്തുകൾക്കിടയിൽ മഠത്തിന് വലിയ അനുയായികളാണുള്ളത്. ഈ പശ്ചാത്തലത്തിൽ,…

Read More

മാധ്യമ പ്രവർത്തകയുടെ ആത്മഹത്യ, പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കി

ബെംഗളൂരു: മലയാളി യുവ മാധ്യമപ്രവര്‍ത്തക ബെംഗളൂരുവിലെ ഫ്‌ളാറ്റില്‍ ആത്മഹത്യ ചെയ്ത കേസില്‍ ഒളിവില്‍ പോയ ഭര്‍ത്താവിനെ പോലീസ് തിരയുന്നു. റോയ്ട്ടേഴ്സിന്റെ ബെംഗളൂരു ഓഫീസിലെ സബ് എഡിറ്റര്‍ കാസര്‍കോട് വിദ്യാനഗര്‍ സ്വദേശി ശ്രുതി നാരായണന്റെ(35) ഭര്‍ത്താവ് അനീഷ് കൊയ്യോടാന്‍ കോറോത്തിനെയാണ് ബെംഗളൂരു വൈറ്റ് ഫീല്‍ഡ് പോലീസ് തിരയുന്നത്. ഇയാളുടെ പേരില്‍ ഗാര്‍ഹിക പീഡനം 498(എ), ആത്മഹത്യാ പ്രേരണ 306 വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്.

Read More

പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവിന് 10 വർഷം തടവ്

ബെംഗളൂരു: പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 43 കാരനായ ഓട്ടോറിക്ഷ ഡ്രൈവർക്ക് 10 വർഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ചു. ബെലഗാവിയിലെ വിചാരണക്കോടതിയുടെ വിധി റദ്ദാക്കിക്കൊണ്ട് കർണാടക ഹൈക്കോടതിയാണ് വിധി ഉത്തരവിട്ടത്. 2017 ഫെബ്രുവരി 3 ലെ III അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജിയും പ്രത്യേക ജഡ്ജിയും (പോക്സോ ആക്ട്) കോടതിയുടെ വിധിയെ ചോദ്യം ചെയ്ത് ബെലഗാവി പോലീസിന് വേണ്ടി സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീൽ ജസ്റ്റിസുമാരായ എച്ച് ടി നരേന്ദ്ര പ്രസാദ്, രാജേന്ദ്ര ബദാമികർ എന്നിവരുടെ ഡിവിഷൻ…

Read More

കേരളത്തിലെ സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. ചര്‍ച്ചയെ തുടര്‍ന്നാണ് സ്വകാര്യ ബസ് സമരം പിന്‍വലിച്ചത്. ബസ് ഉടമകളുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയിൽ അവരുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. നാല് ദിവസമായി സംസ്ഥാനത്ത് തുടര്‍ന്നിരുന്ന സമരമാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം അവസാനിപ്പിച്ചത്.

Read More

ഫുട്പാത്തുകളിൽ നിന്ന് ട്രാൻസ്ഫോർമറുകൾ നീക്കം ചെയ്യണം: കർണാടക ഹൈക്കോടതി

ബെംഗളൂരു: ചർച്ച് സ്ട്രീറ്റിൽ വൈദ്യുതാഘാതമേറ്റ് മരിച്ചയാളുടെ ഭാര്യയുടെ ഹർജിയെത്തുടർന്ന് ഫുട്പാത്തിൽ നിന്ന് ട്രാൻസ്ഫോർമറുകൾ നീക്കം ചെയ്യാൻ ബെസ്കോമിനോട് ഉത്തരവിട്ട കർണാടക ഹൈക്കോടതിയുടെ ഉത്തരവിൽ പൗരന്മാർക്ക് ആശ്വാസം. 2013-ൽ ചർച്ച് സ്ട്രീറ്റിൽ വൈദ്യുതാഘാതം മൂലം മരണപ്പെട്ട 37 വയസ്സുള്ള ഒരാൾ മുതൽ ഈ ആഴ്ച ആദ്യം മരണപ്പെട്ട അച്ഛനും മകളും ഉൾപ്പടെയുള്ള കണക്കുകൾ പ്രകാരം നഗരത്തിൽ വൈദ്യുതാഘാതം മൂലമുള്ള മരണങ്ങൾ വർദ്ധിച്ചു വരുന്നതായിട്ടാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വാസ്തവത്തിൽ, ബെംഗളൂരു ഇലക്‌ട്രിസിറ്റി സപ്ലൈ കമ്പനിയുടെ (ബെസ്‌കോം) അധികാരപരിധിയിൽ 2018 മുതൽ 300-ലധികം വൈദ്യുതാഘാതമരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഹൈക്കോടതിയുടെ…

Read More
Click Here to Follow Us