വിവാഹ വാഗ്ദാനം നൽകി പീഡനം; നടിയുടെ സഹോദരൻ കുറ്റാരോപിതൻ 

ബെംഗളൂരു: സംസ്ഥാനത്ത് നിന്നുള്ള ഒരു ബഹുഭാഷാ നടിയുടെ സഹോദരൻ വിവാഹത്തിന്റെ പേരിൽ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് 30 കാരിയായ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി ആരോപിച്ചു. കഴിഞ്ഞ മേയിൽ മാട്രിമോണിയൽ സൈറ്റിൽ ബന്ധപ്പെടാനുള്ള അപേക്ഷ കിരൺ അയച്ചതു വഴിയാണ് രണ്ടുപേരും പരിചയപെട്ടതെന്ന് പദ്മനാഭനഗർ സ്വദേശിയായ യുവതി പരാതിയിൽ പറഞ്ഞു. ഇട്ടമടുക്കിലെ ഒരു അപ്പാർട്ട്‌മെന്റ് സമുച്ചയത്തിൽ താമസിക്കുന്ന ഇയാൾ നടിയുടെ ജ്യേഷ്ഠനും ഓർഗാനിക് ഫുഡ് ഉൽപ്പന്ന കമ്പനിയുടെ മാർക്കറ്റിംഗ് മേധാവിയുമാണെന്നാണ് സ്വയം പരിചയപ്പെടുത്തിയതെന്നും യുവതി കൂട്ടിച്ചേർത്തു.

ഏതാനും സന്ദേശങ്ങൾ കൈമാറിയതിനെത്തുടർന്ന്, മെയ് 15 ന് യുവതി കിരണിനെയും കുടുംബത്തെയും കാണുകയും വിവാഹത്തിന് പരസ്പരം സമ്മതിക്കുകയും ചെയ്തു. ശേഷം കിരൺ പതിവായി യുവതിയുടെ വീട് സന്ദർശിക്കാൻ തുടങ്ങിയെന്നും യുവതി കിരണിന്റെ ജന്മദിനത്തിൽ ഒരു ഐഫോൺ സമ്മാനിച്ചു എന്നും അതിനുപുറമെ ഒരു ലാപ്ടോപ്പും ആപ്പിൾ വാച്ചും കൊടുത്തിട്ടുണ്ടെന്നും യുവതി പറഞ്ഞു. തുടർന്ന് ജനുവരി 18 ന് ജയനഗറിലെ ഒരു ഹോട്ടലിൽ വെച്ച് കിരണിനെ കണ്ടെന്നും അവിടെ വെച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചെന്നും യുവതി ആരോപിച്ചു. ആദ്യം എതിർത്തെങ്കിലും വിവാഹ വാഗ്ദാനം നൽകിയപ്പോൾ യുവതി വഴങ്ങിയെന്നും എന്നാൽ അതിനുശേഷം കിരൺ യുവതിയുമായി ബന്ധപ്പെടുന്നത് നിർത്തുകയും വിവാഹം കഴിക്കാൻ വിസമ്മതിക്കുകയും ചെയ്തു എന്നും യുവതി പരാതിയിൽ പറയുന്നു.

  ഭാഷ ഏതായാലും കൂളായി ചാറ്റ് ചെയ്യാം; വാട്‌സ്ആപ്പിൽ വരുന്നത് വിപ്ലവകരമായ മാറ്റം; ഇത് എങ്ങനെ പ്രവര്‍ത്തിക്കും?
  ഗ്യാസ് പ്രശ്‌നം ഒരുവിധം അവസാനിച്ചു, ബെംഗളൂരു നിവാസികളേ ഇനി ഈ പ്രശ്‌നങ്ങൾ നേരിടാൻ തയ്യാറാകൂ!

യുവതി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സൗത്ത്) ഹരീഷ് പാണ്ഡെയ്ക്ക് പരാതി നൽകിയതായി വൃത്തങ്ങൾ അറിയിച്ചു. തുടർന്ന് ബസവനഗുഡി വനിതാ പൊലീസ് സ്റ്റേഷനോട് നടപടിയെടുക്കാൻ നിർദേശിച്ചട്ടുണ്ട്. ഫെബ്രുവരി 16നാണ് കിരണിനെതിരെ പോലീസ് കേസെടുത്തത്. തുടർന്ന് കിരണിനെ ചോദ്യം ചെയ്തതായും അയാളിൽ നിന്നും യുവതിയിൽ നിന്നും മൊഴിയെടുത്തതായും ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പോലീസ് കേസ് അന്വേഷിച്ചു വരികയാണെന്നും സ്പോട്ട് ഇൻസ്പെക്ഷൻ (മഹ്സർ) നടത്തിയെന്നും ഉടൻ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലംബോർഗിനി ഉപയോഗിച്ച് അഭ്യാസപ്രകടനം: മുത്തപ്പ റായിയുടെ മകൻ റിക്കി റായിക്കെതിരെ അന്വേഷണം; വാഹനം കസ്റ്റഡിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us