വിവാഹ വാഗ്ദാനം നൽകി പീഡനം; നടിയുടെ സഹോദരൻ കുറ്റാരോപിതൻ 

ബെംഗളൂരു: സംസ്ഥാനത്ത് നിന്നുള്ള ഒരു ബഹുഭാഷാ നടിയുടെ സഹോദരൻ വിവാഹത്തിന്റെ പേരിൽ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് 30 കാരിയായ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി ആരോപിച്ചു. കഴിഞ്ഞ മേയിൽ മാട്രിമോണിയൽ സൈറ്റിൽ ബന്ധപ്പെടാനുള്ള അപേക്ഷ കിരൺ അയച്ചതു വഴിയാണ് രണ്ടുപേരും പരിചയപെട്ടതെന്ന് പദ്മനാഭനഗർ സ്വദേശിയായ യുവതി പരാതിയിൽ പറഞ്ഞു. ഇട്ടമടുക്കിലെ ഒരു അപ്പാർട്ട്‌മെന്റ് സമുച്ചയത്തിൽ താമസിക്കുന്ന ഇയാൾ നടിയുടെ ജ്യേഷ്ഠനും ഓർഗാനിക് ഫുഡ് ഉൽപ്പന്ന കമ്പനിയുടെ മാർക്കറ്റിംഗ് മേധാവിയുമാണെന്നാണ് സ്വയം പരിചയപ്പെടുത്തിയതെന്നും യുവതി കൂട്ടിച്ചേർത്തു. ഏതാനും സന്ദേശങ്ങൾ കൈമാറിയതിനെത്തുടർന്ന്, മെയ് 15 ന് യുവതി കിരണിനെയും കുടുംബത്തെയും…

Read More