ബെംഗളൂരു: ഇന്ത്യൻ ആർമിയിലെ ലെഫ്റ്റനന്റ് കേണൽ എന്ന വ്യാജേന സായുധ സേനയിൽ തൊഴിൽ വാഗ്ദാനങ്ങൾ നൽകി തൊഴിലില്ലാത്ത യുവാക്കളെ വഞ്ചിച്ച കേസിൽ മുൻ സൈനികനെ വിവേക് നഗർ പോലീസ് അറസ്റ്റ് ചെയ്തു. കോറമംഗലയിൽ താമസിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശിയായ നടായിചന്ദ് ജനയാണ് അറസ്റ്റിലായത്. വൻ തുകയ്ക്ക് പകരമായി വഞ്ചനാപരമായ റിക്രൂട്ട്‌മെന്റിലും നിരവധി പ്രതിരോധ ഉദ്യോഗാർത്ഥികളെ കബളിപ്പിക്കുകയുമാണ് അദ്ദേഹം ചെയ്തിരുന്നത്. 2003ൽ സൈന്യത്തിൽ നിന്ന് ഒളിച്ചോടിയ പ്രതി, ഉദ്യോഗാർത്ഥികളെ ആകർഷിക്കാനായി നിരവധി വ്യാജരേഖകൾ ചമച്ചിരുന്നു. ഏതാനും വർഷങ്ങളായി മിലിട്ടറി ഇന്റലിജൻസ് ഇയാളെ നിരീക്ഷണത്തിലാക്കിയിരുന്നു. ഒരു രഹസ്യ…
Read MoreMonth: February 2022
വിവാഹദിനത്തിൽ ചൈത്ര കുഴഞ്ഞുവീണു മരിച്ചു; എങ്കിലും നവവധു ജീവിക്കും പലരിലൂടെ.
ബെംഗളൂരു: 26 കാരിയായ ചൈത്ര ഇനി ജീവിതത്തിലേക്കില്ല എങ്കിലും ജീവിക്കും പലരിലൂടെ. ഫെബ്രുവരി ആറിന് റിസപ്ഷനിൽ വേദിയിൽ കുഴഞ്ഞു വീണ നവവധുവിനെതിനെ നിംഹാൻസിലേക്ക് കൊണ്ടുപോകുകയും പരിശോധനകൾക്ക് ശേഷം യുവതിക്ക് ബ്രെയിൻ സ്റ്റം സ്ട്രോക്ക് അനുഭവപ്പെട്ടതായി ഡോക്ടർമാർ പറഞ്ഞു, കഴിഞ്ഞ ഞായറാഴ്ച്ച ശ്രീബാല ആഞ്ജനേയ ക്ഷേത്രത്തിൽ വെച്ച് ഹൊസകോട്ട് സ്വദേശി കാർത്തിക്കും ചൈത്രയും തമ്മിലുള്ള വിവാഹം നടന്ന ശേഷം വിവാഹ സത്കാരത്തിനിടെ രാത്രി 9.30 ഓടെയാണ് ചൈത്ര കുഴഞ്ഞു വീണത്. ഡോക്ടർമാർ തീവ്രപരിശ്രമം നടത്തിയിട്ടും ചൈത്രയെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനായില്ല. തുടർന്ന് വ്യാഴാഴ്ചയോടെ മസ്തിഷ്കമരണം സംഭവിച്ചതായി ഡോക്ടർമാർ…
Read Moreതിങ്കളാഴ്ച വൈദ്യുതി മുടങ്ങും.
ബെംഗളൂരു : ഭൂഗർഭ വൈദ്യുതി കേബിൾ ചാർജ് ചെയ്യുന്നതിനാൽ തിങ്കളാഴ്ച നഗരത്തിലെ വിവിധയിടങ്ങളിൽ രാവിലെ പത്തുമുതൽ വൈകീട്ട് അഞ്ചുവരെവൈദ്യുതി മുടങ്ങുമെന്ന് ബെസ്‌കോം അറിയിച്ചു. എം.സി. ലേഔട്ട്, ബാപ്പുജി ലേഔട്ട്, ബിന്നി ലേഔട്ട്, കാമാക്ഷി പാളയ, ഗണപതി നഗർ, രംഗനാഥ കോളനി, ഉത്തരഹള്ളി റോഡ്, കൊടിപാളയ, അന്നപൂർണേശ്വരി ലേഔട്ട്, ആന്ധ്രഹള്ളി, ഭവാനിനഗർ, അപൂർവ ലേഔട്ട്, കെങ്കേരി മെയിൻ റോഡ്, ബി.ഡി.എ.ബ്ലോക്ക് ഒന്ന്, ഭുവനേശ്വരി നഗർ, ദൊഡ്ഡബസ്തി മെയിൻ റോഡ്, കല്യാണി ലേഔട്ട്, ആർ.ആർ. ലേഔട്ട്, ഉപകാർ ലേഔട്ട്, ആർ.ടി. ഓഫീസ് മെയിൻ റോഡ്, ബി.ഇ.എൽ. ഒന്ന്,…
Read Moreപീഡനശേഷം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്താൻ ശ്രമിച്ച ട്രാവൽ ഏജന്റ് പിടിയിൽ
ബെംഗളൂരു: കോലാറിലെ വീട്ടിൽനിന്ന് ബെംഗളൂരുവിൽ ജോലിതേടിയിറങ്ങിയതാണ് 16 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഡൽഹിയിലേക്ക് കടത്താൻ ശ്രമിച്ച ട്രാവൽ ഏജന്റ് ബെംഗളൂരു വിമാനത്താവളത്തിൽ പിടിയിയിൽ. ജോലി തിരക്കി ഇറങ്ങിയ പെൺകുട്ടി മജസ്റ്റിക്കിൽ ബസിറങ്ങിയശേഷം എങ്ങോട്ടുപോകണമെന്ന് അറിയാതെനിന്നപ്പോൾ നാഗേഷ് തന്റെ ഓഫീസിലേക്ക് വിളിച്ചുകൊണ്ടുപോകുകയായിരുന്നു. പിന്നീട് ഡൽഹിയിൽ മികച്ച ജോലി വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ പീഡിപ്പിച്ചു. തുടർന്ന് തൊട്ടടുത്ത ദിവസം തന്നെ ഇയാൾ ഡൽഹിയിലേക്ക് ടിക്കറ്റെടുക്കുകയായിരുന്നു. ബൊമ്മസാന്ദ്ര സ്വദേശിയും മജസ്റ്റിക്കിലെ ട്രാവൽ ഏജൻസി ഉടമയുമായ നാഗേഷ് (35) ആണ് പിടിയിലായത്. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ സി.ഐ.എസ്.എഫ്.…
Read Moreതമിഴ്നാട്ടിലെ കോവിഡ് കണക്കുകൾ വിശദമായി ഇവിടെ വായിക്കാം (12-02-2022).
ചെന്നൈ: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 2,812 റിപ്പോർട്ട് ചെയ്തു. 11,154 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി : 2.6% കൂടുതൽ വിവരങ്ങള്‍ താഴെ. ഇന്നത്തെ കേസുകള്‍ : 2,812 ആകെ ആക്റ്റീവ് കേസുകള്‍ : 34,33,966 ഇന്ന് ഡിസ്ചാര്‍ജ് : 11,154 ആകെ ഡിസ്ചാര്‍ജ് : 33,48,419 ഇന്ന് കോവിഡ് മരണം : 17 ആകെ കോവിഡ് മരണം : 37,904 ആകെ പോസിറ്റീവ് കേസുകള്‍ : 47,643 ഇന്നത്തെ പരിശോധനകൾ :…
Read Moreകർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (12-02-2022)
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 3202 റിപ്പോർട്ട് ചെയ്തു. 8988 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 2.95% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 8988 ആകെ ഡിസ്ചാര്‍ജ് : 3845903 ഇന്നത്തെ കേസുകള്‍ : 3202 ആകെ ആക്റ്റീവ് കേസുകള്‍ : 38747 ഇന്ന് കോവിഡ് മരണം : 38 ആകെ കോവിഡ് മരണം : 39613 ആകെ പോസിറ്റീവ് കേസുകള്‍ : 3924297…
Read Moreകേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ വിശദമായി ഇവിടെ വായിക്കാം (12-02-2022)
കേരളത്തില്‍ 15,184 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 2973, തിരുവനന്തപുരം 1916, കോഴിക്കോട് 1446, കൊല്ലം 1383, കോട്ടയം 1367, തൃശൂര്‍ 1061, ആലപ്പുഴ 1006, മലപ്പുറം 838, പത്തനംതിട്ട 739, ഇടുക്കി 620, പാലക്കാട് 606, കണ്ണൂര്‍ 597, വയനാട് 427, കാസര്‍ഗോഡ് 205 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 73,965 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,31,518 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,25,011 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 6507 പേര്‍ ആശുപത്രികളിലും…
Read Moreപ്രധാന മതപരമായ ആഘോഷങ്ങളിൽ 1500 പേരെ അനുവദിക്കും; കേരള സർക്കാർ
തിരുവനന്തപുരം: ആലുവ ശിവരാത്രി, മാരാമൺ കൺവെൻഷൻ, ആറ്റുകാൽ പൊങ്കാല തുടങ്ങി സംസ്ഥാനത്തെ പ്രധാന മതപരമായ ഉത്സവങ്ങളിലും പരിപാടികളിലും 1500 പേരെ അനുവദിക്കാൻ കേരള സർക്കാർ വെള്ളിയാഴ്ച തീരുമാനിച്ചു. മാസ്‌ക് ധരിക്കുന്നതും മതിയായ അകലം പാലിക്കുന്നതും ഉൾപ്പെടെ കോവിഡ്-19 പ്രോട്ടോക്കോൾ കർശനമായി പാലിച്ചുകൊണ്ട് ഉത്സവങ്ങളിലും മതപരമായ പരിപാടികളിലും പങ്കെടുക്കണമെന്ന് സർക്കാർ ഉത്തരവിൽ നിർദ്ദേശിച്ചു. 72 മണിക്കൂറിനുള്ളിൽ ആർടി-പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ കഴിഞ്ഞ മൂന്ന് മാസത്തിനിടെ വൈറസ് ബാധിച്ചതായി തെളിയിക്കുന്ന രേഖയോ ഉള്ള 18 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമേ ഉത്സവങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ പ്രവേശനം അനുവദിക്കൂ. 18…
Read Moreപ്രമുഖ വ്യവസായി രാഹുൽ ബജാജ് അന്തരിച്ചു
ബെംഗളൂരു : പ്രമുഖ വ്യവസായി രാഹുൽ ബജാജ് അന്തരിച്ചു. 83 വയസായിരുന്നു അദ്ദേഹത്തിന്. അർബുദ രോഗത്തെ തുടർന്ന് ചികിത്സയ്ക്കിടെ പുണെയിൽ വെച്ചായിരുന്നു അന്ത്യം. ബജാജ് ഓട്ടോ ചെയർമാനായ അദ്ദേഹം കഴിഞ്ഞ ഏപ്രിലിൽ ബജാജ് ഓട്ടോ ചെയർമാൻ സ്ഥാനം രാജിവെച്ചിരുന്നു. രാജ്യസഭാ അംഗം കൂടിയായിരുന്നു അദ്ദേഹം. പത്മഭൂഷൺ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.1986ൽ ഇന്ത്യൻ എയർലൈൻസ് ചെയർമാനായിരുന്നു.
Read Moreകാറിന്റെ ചില്ലുകൾ തകർത്ത് 50,000 രൂപയും ലാപ്‌ടോപ്പും കവർന്നു
ബെംഗളൂരു : പോലീസ് ഇൻസ്‌പെക്ടറുടെ കാറിന്റെ ചില്ല് തകർത്ത് ലാപ്‌ടോപ്പും ഹാർഡ് ഡിസ്‌കും മൂന്ന് പെൻഡ്രൈവുകളും 50,000 രൂപയും അജ്ഞാതരായ ക്രിമിനലുകൾ അപഹരിച്ചു. റേസ് കോഴ്‌സ് റോഡിൽ കാർ പാർക്ക് ചെയ്‌തിരുന്ന കാറിലാണ് മോഷണം നടന്നത്. 10 ദിവസത്തിന് ശേഷമാണ് സംഭവം പുറത്തറിയുന്നത്. അഡുഗോഡി പോലീസ് ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന പോലീസ് ഇൻസ്‌പെക്ടർ അരുൺ സലുങ്കെ ജനുവരി 31-ന് സ്വകാര്യ ജോലിക്കായി ആനന്ദ് റാവു സർക്കിളിൽ എത്തിയതായിരുന്നു. റേസ് കോഴ്‌സ് റോഡിലെ കോൺഗ്രസ് ഓഫീസ് ഗേറ്റിന് സമീപം പാർക്ക് ചെയ്തിരുന്ന കെഎ 53/എംഇ 5959 രജിസ്‌ട്രേഷനുള്ള…
Read More