രക്ഷാദൗത്യം വിജയകരം; 2 വിമാനങ്ങളിലായി 469 ഇന്ത്യൻ പൗരന്മാർ നാട്ടിലെത്തി

മുംബൈ : റഷ്യയുടെ യുക്രൈയ്‌ൻ അധിനിവേശത്തിന് ശേഷം ഓപ്പറേഷൻ ഗംഗയ്ക്ക് കീഴിൽ ഇന്ത്യൻ പൗരന്മാരുടെ ആദ്യ ബാച്ച് ശനിയാഴ്ച മുംബൈയിൽ എത്തി. യുക്രൈയ്‌നിൽ മെഡിസിന് പഠിക്കുന്ന വിദ്യാർത്ഥികളായ 219 ഇന്ത്യക്കാർ, റൊമാനിയയിലെ ബുക്കാറെസ്റ്റിൽ നിന്ന് പറന്ന എയർ ഇന്ത്യ വിമാനം മുംബൈയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു.

250 ഇന്ത്യക്കാരുമായി രണ്ടാമത്തെ വിമാനം ഡൽഹിയിലും എത്തി. 2 വിമാനങ്ങളിലായി 469 ഇന്ത്യൻ പൗരന്മാർ നാട്ടിലെത്തി

  ഓഫീസ് ബോറടിച്ചു; ട്രാഫിക്കും സമ്മർദ്ദവുമില്ല, കാപ്പിത്തോട്ടങ്ങൾക്ക് നടുവിലിരുന്ന് കോഡിങ്; ഒരു ബെംഗളൂരു ടെക്കിയുടെ 'വർക്കേഷൻ' വൈറലാകുന്നു

യുക്രൈയ്ൻ-റൊമാനിയ അതിർത്തിയിലും യുക്രൈയ്ൻ-ഹംഗറി അതിർത്തിയിലും എത്തിയ ഇന്ത്യൻ പൗരന്മാരെ ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർ റോഡ് മാർഗം യഥാക്രമം ബുക്കാറെസ്റ്റിലേക്കും ബുഡാപെസ്റ്റിലേക്കും കൊണ്ടുപോകുകയും, അവിടെ നിന്ന് എയർ ഇന്ത്യ വിമാനങ്ങളിൽ അവരെ നാട്ടിലെത്തിക്കുകയായിരുന്നു. രക്ഷപ്പെടുത്തിയ യാത്രക്കാരിൽ നിന്ന് ടിക്കറ്റ് തുക സർക്കാർ ഈടാക്കുന്നില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ഏകദേശം 16,000 ഇന്ത്യക്കാർ, പ്രധാനമായും വിദ്യാർത്ഥികൾ, യുക്രൈയ്നിൽ കുടുങ്ങിയതായി വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഗ്ല ഫെബ്രുവരി 24 ന് പറഞ്ഞിരുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പൊന്മുട്ടയിടുന്ന ഈ താറാവിനും' പണികിട്ടി! ബെംഗളൂരു യാത്രക്കാർ പെരുവഴിയിൽ; കെ.എസ്.ആർ.ടി.സിക്ക് പ്രതിദിന വരുമാനം 65,000 നഷ്ടം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം നടത്തും
[masterslider id="10"]

Related posts