കണ്ണൂരിൽ ബോംബാക്രമണം; യുവാവ് കൊല്ലപ്പെട്ടു.

കണ്ണൂർ: കല്യാണ വീട്ടിലേക്ക് വരുന്നതിനിടെ യുവാവിനെ ബോംബെറിഞ്ഞ്  കൊന്നു. കണ്ണൂര്‍ ഏച്ചുര്‍ സ്വദേശി ജിഷ്ണുവാണ് 26 കൊല്ലപ്പെട്ടത്. കണ്ണൂർ തോട്ടയിലാണ് സംഭവം.  ഉച്ചക്ക് രണ്ടു മണിയോടെയാണ് അക്രമം ഉണ്ടായത്. കല്യാണ വീട്ടിലേക്ക് വരുന്ന വഴി ഒരു സംഘം ജിഷ്ണുവിന് നേരെ ബോംബെറിയുകയായിരുന്നു. കല്യാണദിവസം ഉണ്ടായ തര്‍ക്കമാണ് ബോംബേറില്‍ കലാശിച്ചത്. വാനിലെത്തിയ പത്തംഗസംഘമാണ് ആക്രമണത്തിന് പിന്നില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വിവാഹശേഷം വരനും വധുവും വീട്ടിലേക്ക് വരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.

Read More

അനധികൃത പോസ്റ്ററുകൾ; എഫ്‌ഐആർ ഫയൽ ചെയ്യാൻ ബിബിഎംപിയോട് ആവശ്യപ്പെട്ട് രാഷ്ട്രീയ പാർട്ടി.

ബെംഗളൂരു: രാഷ്ട്രീയക്കാരുടെ, പ്രത്യേകിച്ച് എംഎൽഎമാരുടെയും പ്രാദേശിക നേതാക്കളുടെയും എണ്ണമറ്റ ഫോട്ടോകളും ഫ്ലെക്സുകളും ബാനറുകളും ഉപയോഗിച്ച് നഗര റോഡുകൾ നിറച്ച നിയമലംഘകർക്കെതിരെ എഫ്ഐആർ ഫയൽ ചെയ്യണമെന്ന് ബെംഗളൂരു നവനിർമാണ പാർട്ടി (ബിഎൻപി) അംഗങ്ങൾ ആവശ്യപ്പെട്ടു. കൂടാതെ സർക്കാർ ധനസഹായം നൽകുന്ന പദ്ധതികളായ ബസ് ഷെൽട്ടറുകൾ, കുടിവെള്ള യൂണിറ്റുകൾ എന്നിവയിൽ എംഎൽഎമാർ ഉൾപ്പെടെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ ഫോട്ടോകൾ പ്രദർശിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന ഹൈക്കോടതി നിർദേശങ്ങൾ അവർ ചൂണ്ടിക്കാട്ടി. തുടർന്ന് ഇത്തരം നിയമവിരുദ്ധ പോസ്റ്ററുകൾ തിരിച്ചറിയുന്നതിനായി ബിഎൻപി അംഗങ്ങൾ #FacePollutionNillisi എന്ന കാമ്പെയ്‌നും ആരംഭിച്ചിട്ടുണ്ട്. സിവി രാമൻ നഗറിലെ സുരഞ്ജൻ…

Read More

ചരക്കുവാഹനമിടിച്ച് വനംവകുപ്പ് വാച്ചർ മരിച്ചു.

ബെംഗളൂരു : മൈസൂരു-മാനന്ദവാടി റോഡിൽ മലാലി ക്രോസിന് സമീപം ഇരുചക്രവാഹനത്തിൽ ചരക്കുവാഹനമിടിച്ചുണ്ടായ അപകടത്തിൽ വനംവകുപ്പ് വാച്ചർ മരിച്ചു. ഹുൻസൂർ താലൂക്കിലെ യശോധരപുര നിവാസിയായ കാർത്തിക് വ്യാഴാഴ്ച രാവിലെ ജോലി കഴിഞ്ഞ് മോട്ടോർ സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ അമിതവേഗതയിലെത്തിയ ബൊലേറോ ഗുഡ്‌സ് വാഹനം മലാലി ക്രോസിന് സമീപം ബൈക്കിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കാർത്തിക് സംഭവസ്ഥലത്തുതന്നെ മരിച്ചു. തുടർന്ന് ഹുൻസൂർ വനംവകുപ്പ് ഓഫീസിൽ പൊതുദർശനത്തിന് വച്ച മൃതദേഹം യശോധരപുരയിൽ സംസ്‌കരിച്ചു. ചരക്കുവാഹനത്തിന്റെ ഡ്രൈവർ മലയാളിയായ അശോക് അപകടത്തിന് തൊട്ടുപിന്നാലെ പോലീസിൽ കീഴടങ്ങി. 

Read More

ഹിജാബ് ധരിച്ച പെണ്‍കുട്ടി ഒരിക്കല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാകും: അസദുദ്ദീന്‍ ഒവൈസി.

ന്യൂഡൽഹി: ഹിജാബ് ധരിച്ച പെൺകുട്ടി ഒരിക്കൽ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷനും എം.പിയുമായ അസദുദ്ദീൻ ഉവൈസി. ഒരുപക്ഷേ അത് കാണാന്‍ താന്‍ ജീവനോടെ ഉണ്ടാകില്ലെന്നും തന്റെ വാക്കുകള്‍ അടയാളപ്പെടുത്തി വെച്ചോളൂ എന്നും അദ്ദേഹം പറഞ്ഞു. കർണാടകയിലെ കോളജുകളിൽ മുസ്‍ലിം പെണ്‍കുട്ടികള്‍ ഹിജാബ് ധരിച്ചെത്തുന്നത് വിലക്കിയതിനു പിന്നാലെയാണ് ഉവൈസിയുടെ പ്രതികരണം. ഒവൈസി തന്നെയാണ് പ്രസംഗത്തിന്റെ വീഡിയോ ട്വീറ്റ് ചെയ്തത്. ഹിജാബ് ധരിച്ച പെണ്‍കുട്ടികള്‍ കോളേജില്‍ പോകും. ജില്ലാകളക്ടറും മജിസ്‌ട്രേറ്റും ഡോക്ടറും ബിസിനസുകാരിയും ആകും. ഒരിക്കല്‍ ഹിജാബ് ധരിച്ച പെണ്‍കുട്ടി ഇന്ത്യയുടെ പ്രധാനമന്ത്രിയാകും. അത് കാണാന്‍ ഒരു…

Read More

കർണാടക;രണ്ടാം വർഷ പി.യു.പരീക്ഷയുടെ പുതുക്കിയ ടൈംടേബിൾ പുറത്ത്.

ബെംഗളൂരു: 2022 ഏപ്രിൽ പകുതിയോടെ നടക്കുന്ന രണ്ടാം പിയുസി പരീക്ഷകളുടെ പുതുക്കിയ അന്തിമ ടൈംടേബിൾ പ്രീ-യൂണിവേഴ്സിറ്റി വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു. തുടർന്ന് ഏപ്രിൽ 16 മുതൽ മെയ് 6 വരെ പരീക്ഷകൾ നടക്കുമെന്ന് ഡിപിയുഇ ഡയറക്ടർ രാമചന്ദ്രൻ ആർ ഔദ്യോഗിക അറിയിപ്പിൽ അറിയിച്ചു. വിദ്യാർത്ഥികൾക്കുള്ള പ്രായോഗിക പരീക്ഷകൾ ഫെബ്രുവരി 2 മുതൽ മാർച്ച് 25 വരെ നീണ്ടുനിൽക്കുമെന്നും പ്രിപ്പറേറ്ററി പരീക്ഷകൾ മാർച്ച് 14 മുതൽ മാർച്ച് 25 വരെ നടത്തുമെന്നുമാണ് വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാൽ നേരത്തെ പ്രഖ്യാപിച്ച ടൈംടേബിളിനെ അപേക്ഷിച്ച് പുതിയ ടൈംടേബിളിൽ…

Read More

യുദ്ധഭീഷണി; യുക്രൈന്‍ വിടാന്‍ കൂടുതല്‍ രാജ്യങ്ങള്‍ പൗരന്മാര്‍ക്ക്‌ നിര്‍ദേശം നല്‍കി.

ukrain

വിവിധ രാജ്യങ്ങൾ അവരുടെ പൗരന്മാർക്ക് ഉടൻ യുക്രൈന്‍ വിടാൻ നിർദേശം നൽകി. യുദ്ധഭീഷണി നേരിടുന്ന യുക്രൈൻ വിടാൻ പൗരൻമാരോട് ആവശ്യപ്പെട്ടത് അമേരിക്ക, ബ്രിട്ടൻ, ജർമനി, ഓസ്‌ട്രേലിയ, ഇറ്റലി, ഇസ്രയേൽ, നെതർലന്റ്‌സ്, ജപ്പാൻ, കാനഡ, ന്യൂസീലന്റ്, ഇന്ത്യ അടങ്ങുള്ള പന്ത്രണ്ടോളം രാജ്യങ്ങൾ. ബുധനാഴ്ചയ്ക്കകം റഷ്യ യുക്രൈന്‍ ആക്രമിച്ചേക്കുമെന്ന അമേരിക്കന്‍ മുന്നറിയിപ്പിനു പിന്നാലെയാണിത്. യുക്രൈനിലെ യുഎസ് എംബസിയിലെ അടിയന്തര വിഭാഗം ഒഴികെയുള്ള ജീവനക്കാരോടും 48 മണിക്കൂറിനകം രാജ്യം വിടാൻ അമേരിക്ക ആവശ്യപ്പെട്ടട്ടുണ്ട്. എല്ലാവിധത്തിലുള്ള മുൻകരുതൽ നടപടികളും കൈക്കൊണ്ട് അവിടെയുള്ള ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാനുള്ള നീക്കം പൂർത്തിയാക്കാൻ യുക്രൈനിലെ സ്ഥാനപതി…

Read More

കേരളത്തിലെ 1 മുതൽ 12  വരെയുള്ള ക്ലാസുകൾ വൈകുന്നേരം വരെ; മാർഗരേഖ ഇങ്ങനെ.

Schools_students class

തിരുവനന്തപുരം: കൊവി‍ഡ് വ്യാപനത്തോത് കുറഞ്ഞതോടെ സംസ്ഥാനത്ത് സ്‌കൂളുകള്‍ ഫെബ്രുവരി 21മുതല്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. നാളെ മുതൽ ഉച്ചവരെ ബാച്ച് അടിസ്ഥാനത്തിൽ ക്ലാസുകൾ നടത്താനാണ് തീരുമാനം.10,11,12 ക്ലാസുകൾ നിലവിലെ രീതിയിൽ തന്നെ നടക്കുമെന്നും മന്ത്രി വി ശിവൻ കുട്ടി അറിയിച്ചു. ‘ഈ മാസം 21 മുതൽ ക്ലാസുകൾ പൂർണ്ണ തോതിൽ ആരംഭിക്കും. മുഴുവൻ കുട്ടികളും സ്‌കൂളിലെത്തണം. സ്‌കൂള്‍ സമയം രാവിലെ മുതല്‍ വൈകുന്നേരം വരെ അതാത് സ്‌കൂളുകളുടെ സാധാരണ ടൈം ടേബിള്‍ അനുസരിച്ച് ക്രമീകരിക്കേണ്ടതാണ്. നാളെ മുതല്‍ 1 മുതല്‍…

Read More

ശക്തിയാർജിച്ച് കിഴക്കൻ കാറ്റ്; ബുധനാഴ്ച വരെ കേരളത്തിൽ മഴ മുന്നറിയിപ്പ്.

തിരുവനന്തപുരം: കേരളത്തിൽ ബുധനാഴ്ച വരെ മഴകിട്ടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കിഴക്കൻ കാറ്റ് ശക്തിപ്പെട്ടതാണ് മഴക്കു കാരണം. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി ജില്ലകളിലാണ് വരും ദിവസങ്ങളിൽ മഴക്ക് സാധ്യതയുള്ളത്. ഇടിമിന്നലിനും മണിക്കൂറിൽ 40 കി.മി വരെ വേഗതയുള്ള കാറ്റിനും ഇടയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Read More

കേരളത്തിലെ അങ്കണവാടിയും സ്കൂളുകളും തിങ്കളാഴ്ച തുറക്കും;

തിരുവനന്തപുരം: കൊവി‍ഡ് 19 വ്യാപനത്തോത് കുറഞ്ഞതോടെ കേരളത്തിലെ സ്കൂളുകൾ തിങ്കളാഴ്ച മുതൽ വീണ്ടും തുറക്കുന്നു. സ്കൂളുകൾ തുറക്കുമ്പോൾ നിലവിലെ അധ്യാപന രീതിയിൽ മാറ്റമുണ്ടാകില്ല. ക്ലാസുകൾ വൈകിട്ട് വരെയാക്കുന്ന കാര്യത്തിൽ തീരുമാനമാകാത്തതുകൊണ്ടുതന്നെ 1 മുതൽ 9 വരെയുള്ള ക്ലാസുകൾ ഉച്ചവരെയാകും പ്രവർത്തിക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ രീതി പ്രകാരം, ബാച്ചുകളാക്കി തിരിച്ച്, പകുതി കുട്ടികൾ മാത്രം ക്ലാസിൽ നേരിട്ടെത്തുന്ന തരത്തിൽ ഉച്ചവരെയുള്ള ക്ലാസുകളാകും നടക്കുക. മുഴുവൻ തയാറെടുപ്പുകളും പൂർത്തിയാക്കിയ ശേഷമേ മുഴുവൻ കുട്ടികളെയും ഒരുമിച്ച് സ്കൂളിലെത്തിക്കുന്നതിനുള്ള തീരുമാനമെടുക്കൂവെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ…

Read More

“ഹൃദയ”ത്തിൻ്റെ ഒ.ടി.ടി.റിലീസ് തീയതി പ്രഖ്യാപിച്ചു.

കോവിഡ് പ്രതിസന്ധികൾക്കിടയിലും സിനിമാ കൊട്ടകകളിൽ പ്രദർശിപ്പിച്ച് വൻ വിജയം നേടിയ വിനീത് ശ്രീനിവാസൻ സംവിധാനം ചെയത ചിത്രം “ഹൃദയം”ഉടൻ തന്നെ ഒ.ടി.ടി.യിൽ പ്രദർശിപ്പിക്കുന്നു. ഫെബ്രുവരി 18 ന് ഡിസ്നി ഹോട്ട് സ്റ്റാറിൽ ആണ് ചിത്രം പ്രദർശിപ്പിക്കുന്നത്. മെരിലാൻ്റിൻ്റെ ബാനറിൽ നിർമ്മിച്ച ഹൃദയത്തിൽ പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. ഇനി നമ്മുടെ ഹൃദയം ഡിസ്‌നി+ഹോട്ട്സ്റ്റാറിൽ…#Hridayam streaming from February 18th on #DisneyPlusHotstar #HridayamOnHotstar #DisneyPlusHotstarMalayalam #DisneyPlusHotstar@impranavlal @kalyanipriyan @darshanarajend @Vineeth_Sree @HeshamAWMusic @MerrylandCine @DisneyPlusHS pic.twitter.com/kgp0sVDhc4 —…

Read More
Click Here to Follow Us