തിരുവനന്തപുരം: കൊവിഡ് വ്യാപനത്തോത് കുറഞ്ഞതോടെ സംസ്ഥാനത്ത് സ്‌കൂളുകള്‍ ഫെബ്രുവരി 21മുതല്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.
നാളെ മുതൽ ഉച്ചവരെ ബാച്ച് അടിസ്ഥാനത്തിൽ ക്ലാസുകൾ നടത്താനാണ് തീരുമാനം.10,11,12 ക്ലാസുകൾ നിലവിലെ രീതിയിൽ തന്നെ നടക്കുമെന്നും മന്ത്രി വി ശിവൻ കുട്ടി അറിയിച്ചു. ‘ഈ മാസം 21 മുതൽ ക്ലാസുകൾ പൂർണ്ണ തോതിൽ ആരംഭിക്കും.
മുഴുവൻ കുട്ടികളും സ്‌കൂളിലെത്തണം. സ്‌കൂള്‍ സമയം രാവിലെ മുതല്‍ വൈകുന്നേരം വരെ അതാത് സ്‌കൂളുകളുടെ സാധാരണ ടൈം ടേബിള്‍ അനുസരിച്ച് ക്രമീകരിക്കേണ്ടതാണ്. നാളെ മുതല്‍ 1 മുതല്‍ 9വരെയുള്ള കുട്ടികള്‍ക്ക് ഉച്ചവരെ ക്ലാസുകളുണ്ടാകും.
- 10,12 ക്ലാസുകളിലെ പാഠഭാഗങ്ങള്‍ ഫെബ്രുവരി 28നകം പൂര്‍ത്തീകരിക്കേണ്ട രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തണം.
- ശേഷം റിവിഷന്‍ പ്രവര്‍ത്തനങ്ങളിലേക്കും കടക്കണം.
- ഇതിനെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ചൊവ്വാഴ്ച അധ്യാപക സംഘടനകളുമായി ചര്‍ച്ച നടത്തി വ്യക്തമാക്കും.
- ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ പൊതു അവധി ദിനങ്ങള്‍ ഒഴിച്ച് എല്ലാ ശനിയാഴ്ചകളും പ്രവൃത്തി ദിവസമായിരിക്കും.
- +2, പത്താം ക്ലാസുകളിലെ ഓരോ അധ്യാപകനും ഓരോ വിഷയത്തിലും പൂർത്തിയാക്കിയ പാഠഭാഗങ്ങളുടെ റിപ്പോർട്ട് നൽകണം.
- പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർക്ക് പ്രത്യേകം കർമ്മപദ്ധതി തയാറാക്കണം. 21 മുതൽ പിടിഎ യോഗങ്ങൾ ചേരണം.
- ഓൺലൈൻ ക്‌ളാസുകൾ തുടരും.
- അറ്റൻന്റൻസ് നിർബന്ധമാണ്.
- സ്കൂളിലെത്താത്ത കുട്ടികളുണ്ടെങ്കിൽ ഉചിതമായ നടപടി സ്വീകരിക്കണമെന്നും വിദ്യാഭ്യാസ മന്ത്രി നിർദ്ദേശിച്ചു.