ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 366 റിപ്പോർട്ട് ചെയ്തു. 801 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.69% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 801 ആകെ ഡിസ്ചാര്‍ജ് : 3894333 ഇന്നത്തെ കേസുകള്‍ : 366 ആകെ ആക്റ്റീവ് കേസുകള്‍ : 6488 ഇന്ന് കോവിഡ് മരണം : 17 ആകെ കോവിഡ് മരണം : 39936 ആകെ പോസിറ്റീവ് കേസുകള്‍ : 3940795…
Read MoreDay: 27 February 2022
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; വരും ദിവസങ്ങളിൽ തമിഴ്നാട്ടിൽ കനത്ത മഴയ്ക്ക് സാധ്യത; ഐഎംഡി
ചെന്നൈ : ഫെബ്രുവരി 28 തിങ്കളാഴ്ച തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുന്നതിനെ തുടർന്ന് അടുത്ത ദിവസങ്ങളിൽ തിങ്കളാഴ്ച വരെ തമിഴ്നാടിന്റെ തെക്കൻ ജില്ലകളിലും ഉൾപ്രദേശങ്ങളിലും മഴ പെയ്യുമെന്ന് ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. കാലാവസ്ഥാ വകുപ്പിന്റെ അഭിപ്രായത്തിൽ ഈ ന്യൂനമർദ്ദം ഈ വർഷത്തിൽ അസാധാരണമാണ്. ഡിണ്ടിഗൽ, രാമനാഥപുരം, തിരുനെൽവേലി, മധുര, കടലൂർ, കാരയ്ക്കൽ, കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് വകുപ്പ് അറിയിച്ചു.
Read Moreടിവി ഷോയിൽ പെരിയാറിനെ അവതരിപ്പിച്ച കുട്ടിക്ക് നേരെ വധഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ
ചെന്നൈ : സീ തമിഴിൽ സംപ്രേക്ഷണം ചെയ്യുന്ന ജൂനിയർ സൂപ്പർ സ്റ്റാർ എന്ന പരിപാടിയുടെ സ്കിറ്റിൽ സാമൂഹിക പരിഷ്കർത്താവായ പെരിയാറിനെ അവതരിപ്പിച്ച കുട്ടിക്ക് നേരെ വധഭീഷണി മുഴക്കിയ തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ കോവിൽപട്ടി സ്വദേശി വെങ്കിടേഷ് കുമാർ ബാബുവിനെ കയത്താർ പോലീസ് അറസ്റ്റ് ചെയ്തു. ഐപിസി സെക്ഷൻ 153(എ) (വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ), 506(2) (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), ഇൻഫർമേഷൻ ആൻഡ് ടെക്നോളജി ആക്ട് സെക്ഷൻ 67 എന്നിവ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ബാബുവിനെ റിമാൻഡ് ചെയ്തു. ഫെബ്രുവരി 19 ന് സംപ്രേഷണം ചെയ്ത…
Read Moreകോൺഗ്രസ് മേക്കേദാട്ടു മാർച്ച് പുനരാരംഭിച്ചു, പാർട്ടി നേതാക്കൾ ബെംഗളൂരുവിലേക്ക്
ബെംഗളൂരു : കോവിഡ് മൂന്നാം തരംഗത്തിനിടയിൽ കോവിഡ് കേസുകളുടെ വർദ്ധനവിനെത്തുടർന്ന് ഈ വർഷം ജനുവരി 13 ന് നിർത്തിവച്ച മേക്കേദാട്ടു മാർച്ച് കോൺഗ്രസിന്റെ കർണാടക ഘടകം ഞായറാഴ്ച പുനരാരംഭിച്ചു. ഞായറാഴ്ച രാമനഗരയിൽ നിന്ന് ആരംഭിക്കുന്ന മാർച്ച് അഞ്ച് ദിവസം കൊണ്ട് 50 കിലോമീറ്റർ പിന്നിട്ട് ബെംഗളൂരു നാഷണൽ കോളേജ് ഗ്രൗണ്ടിൽ സമാപിക്കും. കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാർ, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി (എഐസിസി) ജനറൽ സെക്രട്ടറി രൺദീപ് സുർജേവാല തുടങ്ങി നിരവധി നേതാക്കൾ പങ്കെടുക്കും. ജനുവരിയിൽ…
Read Moreകേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (27-02-2022)
കേരളത്തില്‍ 2524 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 393, തിരുവനന്തപുരം 356, കോട്ടയം 241, കോഴിക്കോട് 220, കൊല്ലം 215, തൃശൂര്‍ 205, ഇടുക്കി 160, പത്തനംതിട്ട 142, ആലപ്പുഴ 137, കണ്ണൂര്‍ 121, മലപ്പുറം 113, വയനാട് 101, പാലക്കാട് 96, കാസര്‍ഗോഡ് 24 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,680 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,05,780 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,03,592 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2188 പേര് ആശുപത്രികളിലും…
Read Moreയുക്രൈനിൽ കുടുങ്ങിയ ബാക്കി വിദ്യാർത്ഥികളെ തിരികെ കൊണ്ടുവരാൻ നടപടികൾ സ്വീകരിക്കുന്നു; മുഖ്യമന്ത്രി
ബെംഗളൂരു: കർണാടക ഇപ്പോഴും യുക്രൈനിൽ കഴിയുന്ന വിദ്യാർത്ഥികളെ തിരികെ കൊണ്ടുവരാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. മുൻ മുഖ്യമന്ത്രി കെസി റെഡ്ഡിയുടെ ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തിന്റെ പ്രതിമകളിൽ പുഷ്പാർച്ചന നടത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, മുംബൈയിൽ നിന്നും ഡൽഹിയിൽ നിന്നും വിദ്യാർത്ഥികളെ ബെംഗളൂരുവിലേക്ക് കൊണ്ടുവന്നു. ഇവരുടെ യാത്രാ സൗകര്യങ്ങളും മറ്റ് ആവശ്യങ്ങളും ദുരന്തനിവാരണ വകുപ്പ് ഏറ്റെടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികളെ സുരക്ഷിതമായി തിരികെ കൊണ്ടുവരാൻ ഞങ്ങൾ കേന്ദ്ര വിദേശകാര്യ മന്ത്രിയുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ രൂപീകരിച്ച ഹെൽപ്പ്…
Read Moreസ്വകാര്യ ആശുപത്രികളിൽ കോവിഷീൽഡ് വാക്സിനുകൾ കെട്ടിക്കിടക്കുന്നു
ബെംഗളൂരു: കർണാടകയിലുടനീളമുള്ള സ്വകാര്യ ആശുപത്രികളിൽ കുറഞ്ഞത് 1 ലക്ഷം ഡോസ് കോവിഷീൽഡ് വാക്സിൻ കെട്ടിക്കിടക്കുകയാണ് ഇവയുടെ കാലാവധി മാർച്ചിൽ അവസാനിക്കും. സർക്കാർ സ്റ്റോക്ക് മാറ്റുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യാത്തതിനാൽ ഡോസുകളിൽ നിക്ഷേപിച്ച ആശുപത്രികൾ വൻ നഷ്ടത്തിലാണ്, ഇത് പാഴാക്കലിന് കാരണമാകുമെന്ന് വൃത്തങ്ങൾ പറഞ്ഞു. സ്പർഷ് ഹോസ്പിറ്റലിൽ മാത്രം 45,600 ഡോസ് കോവിഷീൽഡിന്റെ കാലാവധി മാർച്ച് 3-ന് അവസാനിക്കുകയാണ്. റീടേക്ക് പോളിസി ഇല്ലെന്ന് കമ്പനി അറിയിച്ചതിനാൽ നിർമ്മാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് അയച്ച കത്തുകൾ ഫലമൊന്നും നൽകിയില്ലെന്ന് സ്പർഷ് ഹോസ്പിറ്റൽസ് സ്ട്രാറ്റജി ഡയറക്ടർ ഗുരുപ്രസാദ്…
Read Moreജനവാവസ കേന്ദ്രങ്ങളിലും ഷെല്ലാക്രമണം; മലയാളികൾ അടക്കം നിരവധി ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്ന ഖാര്‍കീവിലും ഉഗ്രസ്ഫോടനം
യുക്രൈൻ: തലസ്ഥാനമായ കീവ് വളഞ്ഞ റഷ്യൻ സൈന്യം ഖാര്‍കീവിലും ഉഗ്ര സ്ഫോടനങ്ങൾ നടത്തി. മലയാളികൾ അടക്കം നിരവധി ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്ന സ്ഥലമാണ് ഖാർകീവ്. ഇന്നലെ കനത്ത വ്യോമാക്രമണമായിരുന്നു പ്രദേശത്തുണ്ടായിരുന്നത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കിവിലെ വാതക പൈപ്പ്ലൈൻ റഷ്യന്‍ സേന ബോംബിട്ട് തകര്‍ത്തു. ഒഖ്തിർക്കയിലും റഷ്യൻ ഷെല്ലാക്രമണം. ആറ് വയസുകാരി ഉൾപ്പെടെ 7പേർ കൊല്ലപ്പെട്ടു. രാജ്യം സ്വതന്ത്രമാവുന്നത് വരെ പോരാടുമെന്ന് യുക്രൈൻ പ്രസിഡന്റ് വ്ലോദിമിർ സെലെൻസ്കി. ഷെല്ലാക്രമണം തുടരുമ്പോഴും അഭയകേന്ദ്രങ്ങളിൽ കുട്ടികൾ ജനിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ യുദ്ധത്തിൽ…
Read Moreയുക്രൈനിൽ കുടുങ്ങിയ 12 കർണാടക വിദ്യാർത്ഥികൾ ബെംഗളൂരു വിമാനത്താവളത്തിലെത്തി
ബെംഗളൂരു : യുക്രൈനിൽ കുടുങ്ങിയ കർണാടകയിൽ നിന്നുള്ള 12 വിദ്യാർത്ഥികൾ ഞായറാഴ്ച രാവിലെ 8:45 ന് ബെംഗളൂരു വിമാനത്താവളത്തിലെത്തി. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയും കർണാടക മന്ത്രി ആർ അശോകനും വിദ്യാർഥികളെ സ്വാഗതം ചെയ്യുകയും അവരുമായി സംവദിക്കുകയും ചെയ്തു. യുക്രൈനിൽ നിന്ന് എത്തുന്ന വിദ്യാർത്ഥികൾക്ക് മുംബൈയിലും ഡൽഹിയിലും വിമാനമിറങ്ങിയ ശേഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അവരുടെ വീടുകളിലെത്താൻ തന്റെ സർക്കാർ എല്ലാ സഹായവും നൽകുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞിരുന്നു. വിദ്യാർത്ഥികൾക്ക് ഭക്ഷണവും താമസവും ഒരുക്കുന്നതിന് ദേശീയ തലസ്ഥാനത്തെ സംസ്ഥാന പ്രിൻസിപ്പൽ റസിഡന്റ് കമ്മീഷണർക്ക്…
Read Moreമദ്യം വാങ്ങാൻ പണം നൽകിയില്ല; മകൻ അമ്മയെ കല്ലിനടിച്ച് കൊലപ്പെടുത്തി
ബെംഗളൂരു : മദ്യം വാങ്ങാൻ പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് 35കാരനായ മകൻ അംബരീഷ് അമ്മയെ കല്ലിനടിച്ച് കൊലപ്പെടുത്തി. യമുനമ്മ (70) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 8.30 ഓടെ തെക്കുകിഴക്കൻ ബെംഗളൂരുവിലെ മാറത്തഹള്ളിക്കടുത്തുള്ള ദേവരബീസനഹള്ളിയിലാണ് സംഭവം. മദ്യം വാങ്ങാൻ അമ്മയോട് പണം ആവശ്യപ്പെട്ടെങ്കിലും പണം നൽകാൻ യമുനമ്മ തയ്യാറായില്ല. തുടർന്ന്, മകൻ അംബരീഷ് അമ്മയെ തള്ളിയിടുകയും തലയിൽ കല്ലുകൊണ്ട് അടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. യമുനമ്മ തൽക്ഷണം മരിച്ചു. അമ്മയും മകനും റായ്ച്ചൂർ ജില്ലയിലെ ലിംഗ്സുഗൂർ സ്വദേശികളാണെന്നും കൂലിപ്പണിക്കായി ബെംഗളൂരുവിലേക്ക് എത്തിയവരാണെന്നും പോലീസ് പറഞ്ഞു.
Read More