ചെന്നൈ : സീ തമിഴിൽ സംപ്രേക്ഷണം ചെയ്യുന്ന ജൂനിയർ സൂപ്പർ സ്റ്റാർ എന്ന പരിപാടിയുടെ സ്കിറ്റിൽ സാമൂഹിക പരിഷ്കർത്താവായ പെരിയാറിനെ അവതരിപ്പിച്ച കുട്ടിക്ക് നേരെ വധഭീഷണി മുഴക്കിയ തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ കോവിൽപട്ടി സ്വദേശി വെങ്കിടേഷ് കുമാർ ബാബുവിനെ കയത്താർ പോലീസ് അറസ്റ്റ് ചെയ്തു. ഐപിസി സെക്ഷൻ 153(എ) (വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ), 506(2) (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), ഇൻഫർമേഷൻ ആൻഡ് ടെക്‌നോളജി ആക്‌ട് സെക്ഷൻ 67 എന്നിവ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ബാബുവിനെ റിമാൻഡ് ചെയ്തു. ഫെബ്രുവരി 19 ന് സംപ്രേഷണം ചെയ്ത…
Read More