കോൺഗ്രസ് മേക്കേദാട്ടു മാർച്ച് പുനരാരംഭിച്ചു, പാർട്ടി നേതാക്കൾ ബെംഗളൂരുവിലേക്ക്

ബെംഗളൂരു : കോവിഡ് മൂന്നാം തരംഗത്തിനിടയിൽ കോവിഡ് കേസുകളുടെ വർദ്ധനവിനെത്തുടർന്ന് ഈ വർഷം ജനുവരി 13 ന് നിർത്തിവച്ച മേക്കേദാട്ടു മാർച്ച് കോൺഗ്രസിന്റെ കർണാടക ഘടകം ഞായറാഴ്ച പുനരാരംഭിച്ചു.

ഞായറാഴ്ച രാമനഗരയിൽ നിന്ന് ആരംഭിക്കുന്ന മാർച്ച് അഞ്ച് ദിവസം കൊണ്ട് 50 കിലോമീറ്റർ പിന്നിട്ട് ബെംഗളൂരു നാഷണൽ കോളേജ് ഗ്രൗണ്ടിൽ സമാപിക്കും.

  വിദേശ വനിതയ്ക്ക് നഷ്ടപ്പെട്ട ഡെബിറ്റ് കാർഡ് തിരിച്ചേൽപ്പിക്കാൻ 14 മണിക്കൂർ യാത്ര ചെയ്ത് മലയാളി യുവാക്കൾ

കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാർ, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി (എഐസിസി) ജനറൽ സെക്രട്ടറി രൺദീപ് സുർജേവാല തുടങ്ങി നിരവധി നേതാക്കൾ പങ്കെടുക്കും. ജനുവരിയിൽ നടന്ന മാർച്ചിൽ ശിവകുമാറും സിദ്ധരാമയ്യയും ഉൾപ്പെടെയുള്ള പാർട്ടി നേതാക്കൾക്കെതിരെ ഒന്നിലധികം കേസുകൾ ഫയൽ ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സാധനങ്ങൾ വാങ്ങാനിറങ്ങിയ ദേശീയ ഷൂട്ടിങ് താരത്തെ ദുരൂഹസാഹചര്യത്തിൽ കാണാതായി: അവസാന ദൃശ്യം ഹൗറ സ്റ്റേഷനിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts