മണൽ ഖനന കേസിൽ അറസ്റ്റിലായ കേരള ബിഷപ്പിനും മറ്റ് അഞ്ച് പേർക്കും മദ്രാസ് ഹൈക്കോടതി ജാമ്യം അനുവദിച്ചു

ചെന്നൈ : രൂപതയുടെ തിരുനെൽവേലി വസ്തുവിലെ അനധികൃത മണൽ ഖനനവുമായി ബന്ധപ്പെട്ട കേസിൽ സിബിസിഐഡി അറസ്റ്റ് ചെയ്ത ബിഷപ്പ് സാമുവൽ മാർ ഐറേനിയോസിനും മറ്റ് അഞ്ച് വൈദികർക്കും മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഫെബ്രുവരി 15 ചൊവ്വാഴ്ച ജാമ്യം അനുവദിച്ചു.

പത്തനംതിട്ട സീറോ മലങ്കര രൂപതയുടെ തലവനാണ് ബിഷപ്പ്. ഫെബ്രുവരി ആറിനാണ് ബിഷപ്പിനെയും വികാരി ജനറലുൾപ്പെടെ മറ്റ് അഞ്ച് വൈദികരെയും തമിഴ്‌നാട് ക്രൈംബ്രാഞ്ച് സിബി-സിഐഡി അറസ്റ്റ് ചെയ്തത്.

  90 ശതമാനം റോഡുകളിലും തെരുവ് കച്ചവടം നടത്താം, പക്ഷേ നിബന്ധനകളോടെ; ഗ്രേറ്റർ ബംഗളൂരു അതോറിറ്റി; അറിയാൻ വായിക്കാം

നെഞ്ചുവേദനയും തലകറക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് ബിഷപ്പ് ഐറേനിയോസിനെയും ഫാദർ ജോസ് ചാമക്കാലയെയും തിരുനെൽവേലി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ബാക്കിയുള്ള വൈദികരെ നാങ്കുനേരി ജയിലിലടച്ചു.

2019 മുതൽ കോട്ടയം സ്വദേശി മാനുവൽ ജോർജിന് അഞ്ചുവർഷത്തെ പാട്ടത്തിനാണ് ഭൂമി നൽകിയത്. മാനുവൽ ജോർജ് ഈ വസ്‌തുവിൽ എം-സാൻഡ് നിർമാണത്തിന് ലൈസൻസ് നേടിയെങ്കിലും പട്ടയമില്ലാത്ത വണ്ടൽ ഓടയിൽ നിന്ന് മണൽ കയറ്റി റവന്യൂ, പോലീസിന്റെ ഒത്താശയോടെ മണൽ വിറ്റുവെന്നായിരുന്നു ആരോപണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നീറ്റ് പുനഃപരീക്ഷ: ബെംഗളൂരുവിൽ പരീക്ഷാ കേന്ദ്രങ്ങൾക്ക് ചുറ്റും നിരോധനാജ്ഞ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓഫീസ് മീറ്റിങ്ങിൽ ഏറ്റവും കൂടുതൽ ടെൻഷൻ നൽകുന്നത് ആര്? സഹപ്രവർത്തകരെ തിരിച്ചറിയാൻ 'ലീഡർബോർഡ്' ഒരുക്കി ബെംഗളൂരു ടെക്കി
[masterslider id="10"]

Related posts