തിരുവനന്തപുരം: കൊവിഡ് വ്യാപനം തീവ്രമായി തുടരുന്ന പശ്ചാത്തലത്തില്‍ കേരളത്തിൽ നാളേയും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഉണ്ടാകും. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് നാളെ രാവിലെ 7 മുതല്‍ രാത്രി 9 വരെ പ്രവര്‍ത്തിക്കാം. കൂടാതെ സംസ്ഥാനത്തെങ്ങും കനത്ത പൊലീസ് പരിശോധനയുണ്ടാകും. അതുകൊണ്ടുതന്നെ അനാവശ്യ യാത്രകള്‍ എല്ലാവരും ഒഴിവാക്കണമെന്ന് പൊലീസ് അറിയിച്ചു. ഹോട്ടലുകള്‍ക്ക് രാത്രി 9 വരെ തുറക്കാം, എന്നാല്‍ പാഴ്‌സലുകളും ഹോം ഡെലിവറിയും മാത്രമേ അനുവദിക്കൂ. കഴിഞ്ഞ ഞായറാഴ്ച്ചയും സംസ്ഥാനത്ത് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു.
Read MoreDay: 29 January 2022
പബ്ജിക്ക് അടിമയായ 14കാരൻ അമ്മ ഉൾപ്പെടെ നാല് കുടുംബാംഗങ്ങളെ വെടിവെച്ച് കൊന്നു
ലാഹോർ: പബ്ജിക്ക് അടിമയായ 14കാരൻ കുടുംബത്തിലെ മുഴുവൻ അംഗങ്ങളെയും വെടിവെച്ച് കൊലപ്പെടുത്തി. പബ്ജിയുടെ സ്വാധീനത്തിൽ അമ്മയെയും രണ്ട് സഹോദരിമാരെയും ഒരു സഹോദരനെയുമാണ് വെടിവച്ചു കൊന്നത്. 45കാരിയും ആരോഗ്യപ്രവർത്തകയുമായ നാഹിദ് മുബാറക്, മകൻ തൈമൂർ(22), പെൺമക്കളായ 17കാരി, 11കാരി എന്നിവരാണ് കൊല്ലപ്പെട്ടത്. ലാഹോറിലെ കഹ്‌ന പ്രദേശത്തെ വീട്ടിലാണ് കഴിഞ്ഞയാഴ്ച കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആകെ 14കാരനായ മകനെയാണ് ജീവനോടെ കണ്ടത്. തുടർന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പബ്ജി ഗെയിമിന്റെ സ്വാധീനത്തിൽ ഉമ്മയെയും സഹോദരങ്ങളെയും കൊലപ്പെടുത്തുകയായിരുന്നെന്ന് 14കാരൻ പോലീസിനോട് കുറ്റസമ്മതം നടത്തുകയായിരുന്നു. ദിവസത്തിൽ ഏറിയ…
Read Moreഗ്രാമ വൺ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കാൻ ഉദ്യോഗസ്ഥരോട് ആവിശ്യപ്പെട്ട് മുഖ്യമന്ത്രി
ബെംഗളൂരു : കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തന്റെ അഭിലാഷ പദ്ധതിയായ ‘ഗ്രാമ വൺ’ ഫെബ്രുവരി അവസാനത്തോടെ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഗ്രാമ വൺ ജനുവരി 26ന് ബൊമ്മൈയാണ് ആരംഭിച്ചത്. 12 ജില്ലകളിലെ ഗ്രാമപ്രദേശങ്ങളിൽ ഇടനിലക്കാരെ ഒഴിവാക്കാനും വിവിധ വകുപ്പുകളുടെ സേവനം ലഭ്യമാക്കാനുമാണ് കർണാടക സർക്കാരിന്റെ സംരംഭം ലക്ഷ്യമിടുന്നത്. ഈ കേന്ദ്രങ്ങൾ ബാംഗ്ലൂർ വൺ, കർണാടക വൺ കേന്ദ്രങ്ങൾക്ക് സമാനമായിരിക്കും. ഇ-ഗവേണൻസ്, ഗ്രാമവികസന, പഞ്ചായത്ത് രാജ്, റവന്യൂ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കും എല്ലാ ജില്ലകളിലെയും ഡെപ്യൂട്ടി കമ്മീഷണർമാർക്കും…
Read Moreബിജെപി സർക്കാരിന്റെ പ്രധാന നേട്ടമാണ് അഴിമതിയെന്ന് സിദ്ധരാമയ്യ
ബെംഗളൂരു : മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അധികാരത്തിൽ ആറുമാസം പൂർത്തിയാക്കിയതിന് പിന്നാലെ, ‘പരാജയവും അഴിമതിയും’ ബിജെപി സർക്കാരിന്റെ പ്രധാന നേട്ടങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ. ബിജെപി സർക്കാർ അഴിമതിക്കാരനാണെന്നും എല്ലാ മേഖലകളിലും പരാജയമാണെന്നും കോൺഗ്രസ് നേതാവ് ആരോപിച്ചു. മുൻ സർക്കാർ ബി.എസ്. യെദ്യൂരപ്പയും അഴിമതിക്കാരനാണ്, ബൊമ്മൈയുടെ നേതൃത്വത്തിൽ അതേ സംവിധാനം തുടർന്നു. കരാറുകാരുടെ സംഘടന ചുമത്തിയ കിക്ക്ബാക്ക് ചാർജുകൾ അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. അധികാരത്തിൽ വന്നാൽ ജലസേചനത്തിനായി 1.5 ലക്ഷം കോടി രൂപ ചിലവഴിക്കുമെന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നതായി സിദ്ധരാമയ്യ പറഞ്ഞു. പ്രതിവർഷം 30,000…
Read Moreതമിഴ്നാട്ടിലെ കോവിഡ് കണക്കുകൾ വിശദമായി ഇവിടെ വായിക്കാം (29-01-2022).
ചെന്നൈ: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 24,418 റിപ്പോർട്ട് ചെയ്തു. 27,885 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി : 17.3% കൂടുതൽ വിവരങ്ങള്‍ താഴെ. ഇന്നത്തെ കേസുകള്‍ : 24,418 ആകെ ആക്റ്റീവ് കേസുകള്‍ : 33,03,702 ഇന്ന് ഡിസ്ചാര്‍ജ് : 27,885 ആകെ ഡിസ്ചാര്‍ജ് : 30,57,846 ഇന്ന് കോവിഡ് മരണം : 36 ആകെ കോവിഡ് മരണം : 37,506 ആകെ പോസിറ്റീവ് കേസുകള്‍ : 2,08,350 ഇന്നത്തെ പരിശോധനകൾ :…
Read Moreകർണാടകയിൽ തുടർച്ചയായി മൂന്നാം ദിവസവും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്;വിശദമായി ഇവിടെ വായിക്കാം (29-01-2022)
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 41400 റിപ്പോർട്ട് ചെയ്തു. 69902 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 19.37% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക. ഇന്ന് ഡിസ്ചാര്‍ജ് : 69902 ആകെ ഡിസ്ചാര്‍ജ് : 3465995 ഇന്നത്തെ കേസുകള്‍ : 33337 ആകെ ആക്റ്റീവ് കേസുകള്‍ : 252132 ഇന്ന് കോവിഡ് മരണം : 70 ആകെ കോവിഡ് മരണം : 38874 ആകെ പോസിറ്റീവ് കേസുകള്‍ : 3757031 ഇന്നത്തെ പരിശോധനകൾ :…
Read Moreചെന്നൈയിൽ കണ്ടെയ്‌ൻമെന്റ് സോണുകളുടെ എണ്ണം കുറയുന്നു
ചെന്നൈ: ചെന്നൈയിലെ കോവിഡ്-19 കണ്ടെയ്‌ൻമെന്റ് സോണുകളുടെ എണ്ണം ജനുവരി 21-ന് 497-ൽ നിന്ന് ജനുവരി 29-ന് 424 ആയി കുറഞ്ഞു. ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻ 10-ലധികം പോസിറ്റീവ് കേസുകളുള്ള ഒരു തെരുവിനെ ഒരു കണ്ടെയ്‌ൻമെന്റ് സോണായി അടയാളപ്പെടുത്തുന്നു. കോർപ്പറേഷൻ പങ്കിട്ട കണക്കുകൾ പ്രകാരം, ആറ് മുതൽ 10 വരെ കേസുകളുള്ള 887 തെരുവുകളും മൂന്ന് മുതൽ അഞ്ച് വരെ കേസുകളുള്ള 2,286 തെരുവുകളുമുണ്ട്. നഗരത്തിൽ നിലവിൽ 42,000 സജീവ കേസുകളുണ്ട്. അതേസമയം, തമിഴ് നാട്ടിൽ ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്നലെ 26,533…
Read Moreപുതിയ കോവിഡ്-19 മാർഗ്ഗനിർദ്ദേശങ്ങൾ പ്രഖ്യാപിച്ചു- വിശദമായി വായിക്കാം
ബെംഗളൂരു : കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അധ്യക്ഷതയിൽ ശനിയാഴ്ച വിദഗ്ധ സമിതിയുമായി നടത്തിയ യോഗത്തിൽ കർണാടകയിലെ കോവിഡ്-19 നിയന്ത്രണങ്ങൾ നീക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തു. പുതിയ കോവിഡ്-19 മാർഗ്ഗനിർദ്ദേശങ്ങൾ : 2022 ജനുവരി 31ന് ശേഷം രാത്രി കർഫ്യൂ പിൻവലിക്കും. എല്ലാ സ്കൂളുകൾക്കും കോളേജുകൾക്കും 2022 ജനുവരി 31 മുതൽ തുറക്കാൻ അനുമതി. എല്ലാ ഓഫീസുകളും ഇപ്പോൾ 100% ശേഷിയോടെ തുറക്കാം. എല്ലാ ആരാധനാലയങ്ങളും ഇപ്പോൾ പൂജയ്ക്കായി തുറന്നിരിക്കുന്നു. തിയേറ്ററുകൾക്ക് 50% ശേഷി അനുവദിച്ചിരിക്കുന്നു. എല്ലാ പബ്ബുകളും ബാറുകളും റെസ്റ്റോറന്റുകളും 100%…
Read Moreഡിഎംകെ നേതാവിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുത്തതിന് പിന്നാലെ എഐഎഎഡിഎംകെ എംപിയെ പുറത്താക്കി
ചെന്നൈ : വെള്ളിയാഴ്ച എഐഎഎഡിഎംകെ തങ്ങളുടെ രാജ്യസഭാംഗം എ നവനീതകൃഷ്ണനെ പാർട്ടിയുടെ അഭിഭാഷക വിഭാഗം സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കി. ജനുവരി 28 മുതൽ ആ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയതായി പാർട്ടി കോർഡിനേറ്റർ എടപ്പാടി കെ പളനിസ്വാമിയും ജോയിന്റ് കോർഡിനേറ്റർ ഒ പനീർശെൽവവും അറിയിച്ചു. എന്നാൽ പാർട്ടി തീരുമാനത്തിന്റെ കാരണമൊന്നും ഇരുവരും വ്യക്തമാക്കിയിട്ടില്ല. അണ്ണാ അറിവാലയത്തിൽ ഡിഎംകെ രാജ്യസഭാ എംപി ടികെഎസ് ഇളങ്കോവന്റെ മകളുടെ വിവാഹ ചടങ്ങിൽ എംപി പങ്കെടുത്തതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം നടന്നതെന്ന് റിപ്പോർട്ടുകളുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ…
Read Moreകേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (29-11-2021)
കേരളത്തില്‍ 50,812 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 11,103, തിരുവനന്തപുരം 6647, കോഴിക്കോട് 4490, കോട്ടയം 4123, തൃശൂര്‍ 3822, കൊല്ലം 3747, മലപ്പുറം 2996, പാലക്കാട് 2748, കണ്ണൂര്‍ 2252, ആലപ്പുഴ 2213, പത്തനംതിട്ട 2176, ഇടുക്കി 1936, വയനാട് 1593, കാസര്‍ഗോഡ് 966 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,10,970 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,98,406 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,86,748 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,658 പേര്‍ ആശുപത്രികളിലും…
Read More