കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (03-12-2021).

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 413 റിപ്പോർട്ട് ചെയ്തു. 256 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.39% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 256 ആകെ ഡിസ്ചാര്‍ജ് : 2952101 ഇന്നത്തെ കേസുകള്‍ : 413 ആകെ ആക്റ്റീവ് കേസുകള്‍ : 6896 ഇന്ന് കോവിഡ് മരണം : 4 ആകെ കോവിഡ് മരണം : 38220 ആകെ പോസിറ്റീവ് കേസുകള്‍ : 2997246…

Read More

നിയന്ത്രണങ്ങൾ കടുപ്പിച്ച് കർണാടക.

BASAWARAJ

ബെംഗളൂരു: രാജ്യത്ത് ആദ്യമായി കർണാടകയിൽ കോവിഡിന്റെ വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് വിദഗ്ധസമിതി. കോവിഡ് മാനദണ്ഡങ്ങൾ കടുപ്പിക്കാൻ ഒരുങ്ങുകയാണ് കർണാടക, അതിന്റെ ഭാഗമായി പരിഷ്കരിച്ച  പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സർക്കാർ പുറപ്പെടുവിച്ചു. പൂര്‍ണ്ണമായും വാക്‌സിന്‍ എടുത്തവരെ മാത്രമേ തിയേറ്ററുകളിലും മള്‍ട്ടിപ്ലക്സുകളിലും ഷോപ്പിംഗ് മാളുകളിലും പ്രവേശിപ്പിക്കൂ. വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകൾക്ക് പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണവും നിജപ്പെടുത്തി. ജനുവരി 15 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എല്ലാ പരിപാടികളും സര്‍ക്കാര്‍ മാറ്റിവെച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓഫ്‌ലൈൻ ക്ലാസിൽ പങ്കെടുക്കുന്ന കുട്ടികളുടെ മാതാപിതാക്കൾ…

Read More

കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (03-12-2021).

കേരളത്തില്‍ ഇന്ന് 4995 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 790, എറണാകുളം 770, കോഴിക്കോട് 578, കോട്ടയം 532, തൃശൂര്‍ 511, കൊല്ലം 372, കണ്ണൂര്‍ 284, പത്തനംതിട്ട 243, മലപ്പുറം 205, ആലപ്പുഴ 195, വയനാട് 158, ഇടുക്കി 148, പാലക്കാട് 130, കാസര്‍ഗോഡ് 79 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,343 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാര്‍ഡുകളാണുള്ളത്. ഇവിടെ…

Read More

തമിഴ്‌നാട്ടിലെ ടാസ്മാക് മദ്യവിൽപ്പനശാലകൾ കോവിഡിന് മുമ്പുള്ള സമയക്രമം വീണ്ടും പാലിക്കും.

കൊവിഡ്-19 പാൻഡെമിക് ആരംഭിക്കുന്നതിന് മുമ്പ് ഉണ്ടായിരുന്നതുപോലെ തമിഴ്‌നാട്ടിലെ എല്ലാ സർക്കാർ ഉടമസ്ഥതയിലുള്ള ടാസ്മാക് മദ്യ വിൽപനശാലകളും അവയോട് അനുബന്ധിച്ചുള്ള ബാറുകളും ഉച്ചയ്ക്ക് 12 മുതൽ രാത്രി 10 വരെ പ്രവർത്തിക്കും. റീജിയണൽ മാനേജർമാർക്കും ജില്ലാ മാനേജർമാർക്കും അയച്ച സർക്കുലറിൽ പുതിയ സമയക്രമം ഉടൻ പ്രാബല്യത്തിൽ വരും COVID-19 ന്റെ രണ്ടാം തരംഗത്തിൽ ഹ്രസ്വമായി അടച്ചിട്ടിരുന്ന മദ്യശാലകൾ 2021 ജൂലൈയിൽ വീണ്ടും തുറന്നതു മുതൽ രാവിലെ 10 മുതൽ രാത്രി 8 വരെയാണ് പ്രവർത്തിച്ചിരുന്നത്. കൂടാതെ നവംബർ 1 മുതൽ അടുത്തിടെ മാത്രം തുറക്കാൻ അനുവദിച്ചിരുന്ന…

Read More

ഒമൈക്രോൺ;10 ദക്ഷിണാഫ്രിക്കൻ പൗരന്മാരെ കാണാതായി, ആശങ്കയിൽ കർണാടക സർക്കാർ

AIRPORT INTERNATIONAL TRAVELLER

ബെംഗളൂരു: രാജ്യത്തെ ആദ്യത്തെ രണ്ട് ഒമിക്‌റോൺ അണുബാധ കേസുകൾ ബെംഗളൂരുവിൽ കണ്ടെത്തിയതിന് ശേഷം, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് ബെംഗളൂരുവിലെത്തിയ 10 അന്താരാഷ്‌ട്ര യാത്രക്കാരെ കണ്ടെത്താനായിട്ടില്ലെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) വെള്ളിയാഴ്ച അറിയിച്ചു. ഈ ദക്ഷിണാഫ്രിക്കൻ പൗരന്മാർ നവംബർ 12 നും 22 നും ഇടയിൽ ബെംഗളൂരുവിൽ എത്തിയിരുന്നു. എന്നാൽ വിമാനത്താവളത്തിൽ നൽകിയ വിലാസത്തിൽ 2 പേരെ കണ്ടെത്താനായില്ലെന്നും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നും അധികൃതർ പറഞ്ഞു. അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്ന് 57-ഓളം പേരാണ് എത്തിയിട്ടുള്ളത്. ചീഫ് കമ്മീഷണറായ ഗൗരവ്…

Read More

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; തമിഴ്‌നാട്ടിൽ മഴയ്ക്കും കാറ്റിനും വീണ്ടും സാധ്യത.

ചെന്നൈ ∙ ബംഗാൾ ഉൾക്കടലിന്റെ തെക്കു ഭാഗത്ത് രൂപപ്പെട്ട ന്യൂനമർദം തീവ്ര ന്യൂനമർദമായി മാറിയതായി മേഖലാ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇന്ന് ഇത് കൂടുതൽ ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറി വടക്കുപടിഞ്ഞാറു ദിശയിൽ നീങ്ങുമെന്നും മുന്നറിയിപ്പ്. മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശാൻ സാധ്യതയുണ്ട്. നാളെ പുലർച്ചെയോടെ വടക്ക് ആന്ധ്ര, തെക്ക് ഒഡീഷ തീരത്ത് ചുഴലി കരയിൽ പ്രവേശിക്കുമെന്നാണു കരുതപ്പെടുന്നത്. .ഇതിന്റെ പ്രഭാവത്തിൽ ഇന്നും നാളെയും തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ ഇടിയോടും മിന്നലോടും കൂടിയ ശക്തമായ മഴയുണ്ടാകുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Read More

കേരള – തമിഴ്നാട് ബസ് സർവീസ് പുനരാരംഭിച്ചു.

ksrtc BUSES

ചെന്നൈ: 20 മാസങ്ങൾക്കു ശേഷം കേരളത്തിനും തമിഴ്നാടിനും ഇടയിലുള്ള പൊതുഗതാഗതം പുനഃസ്ഥാപിച്ചു. ഇരു സംസ്ഥാനങ്ങളുടെയും ട്രാൻസ്പോർട്ട് കോർപറേഷനുകൾ സംസ്ഥാനാന്തര സർവീസുകൾ നടത്തിത്തുടങ്ങി. ടിഎൻഎസ്ടിസിയുടെ കോയമ്പത്തൂർ ഡിവിഷൻ പാലക്കാട്, ഗുരുവായൂർ, തൃശൂർ, മൂന്നാർ തുടങ്ങിയ സ്ഥലങ്ങളിലേക്കായി ഉക്കടം, പൊള്ളാച്ചി ബസ് ടെർമിനസുകളിൽ നിന്ന് 15 ബസുകൾ സർവിസുകൾ നടത്തി. കൂടാതെ കെസ്ആർടിസിയും കോയമ്പത്തൂരിലേക്ക് പതിനഞ്ചോളം സർവീസുകൾ നടത്തി. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കുന്നതും കൂടുതൽ സർവീസുകൾ ആരംഭിക്കുന്നതും സംബന്ധിച്ച് തമിഴ്നാട് ഗതാഗത മന്ത്രി ആർ.എസ്.രാജ കണ്ണപ്പനുമായി ചർച്ച നടത്താൻ കേരള ഗതാഗത മന്ത്രി…

Read More

ബി.ജെ.പി എം.എൽ.എ എസ് ആർ വിശ്വയെ കൊലപ്പെടുത്താൻ പദ്ധതിയിട്ടതിന് ഒരാൾ ബംഗളൂരുവിൽ പിടിയിലായി.

ബെംഗളൂരു: ബി.ജെ.പി എം.എൽ.എ എസ്.ആർ.വിശ്വനാഥിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് യെലഹങ്കക്കടുത്തുള്ള ആറ്റൂരിലെ റിയൽ എസ്റ്റേറ്റ് വ്യാപാരി കുള്ള ദേവരാജ് എന്ന ദേവരാജിനെ ബെംഗളൂരു റൂറലിൽ നിന്നുള്ള രാജനുകുണ്ടെ പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. കോൺഗ്രസ് പ്രവർത്തകരായ ഗോപാലകൃഷ്ണയും കുള്ള ദേവരാജും കൊലപാതക ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് വിശ്വനാഥ് ബുധനാഴ്ചയാണ് പോലീസിൽ പരാതി നൽകിയത്. ഗോപാലകൃഷ്ണയും ദേവരാജും പ്ലാൻ ചർച്ച ചെയ്യുന്നതായി പറയുന്ന ഒരു വീഡിയോ ബുധനാഴ്ച സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ വീഡിയോയുടെ ആധികാരികത തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഗോപാലകൃഷ്ണനെ വിളിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. .

Read More

കെഎസ്പിസിബി 5 ലെഡ് ആസിഡ് ബാറ്ററി യൂണിറ്റുകൾ സീൽ ചെയ്തു

ACID FACTORY UNIT

ജിഗാനി ഹോബ്ലിയിലെ ഹുള്ളഹള്ളി, രാംസാഗർ, സീതഹള്ളി, ഗിദ്ദേനഹള്ളി എന്നിവിടങ്ങളിലെ അഞ്ച് ലെഡ് ആസിഡ് ബാറ്ററി സംസ്കരണ യൂണിറ്റുകൾ വ്യാഴാഴ്ച കെഎസ്പിസിബി ഉദ്യോഗസ്ഥർ സീൽ ചെയ്തു.ഫാം ഹൗസുകൾ പോലുള്ള വിദൂര സ്ഥലങ്ങളിലാണ് യൂണിറ്റുകൾ പ്രവർത്തിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു സ്‌പോട്ട് മഹസറിനെ തുടർന്ന് യൂണിറ്റുകൾ പൂട്ടുകയും പിന്നീട് വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ആണ് ചെയ്തത്. കെഎസ്പിസിബി റീജിയണൽ ഓഫീസർ, ആനേക്കൽ, മാർഷൽമാർ, ബെസ്‌കോം ഉദ്യോഗസ്ഥർ, ആനേക്കൽ താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ, അതത് മേഖലയിലെ റവന്യൂ ഇൻസ്‌പെക്ടർ എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് യൂണിറ്റുകൾ കണ്ടെത്തിയത്. യൂണിറ്റുകൾ പിടിച്ചെടുക്കുന്നത്…

Read More

നഗരത്തിൽ വലിയ തോതിൽ ഒമൈക്രോൺ വേരിയന്റിന്റെ വ്യാപനസാധ്യത.

ബെംഗളൂരു: സൗത്ത് ബെംഗളൂരുവിലെ സർക്കാർ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോക്ടർ നവംബർ 18 നും 20 നും ഇടയിൽ സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിലെ ഒരു സ്റ്റാർ ഹോട്ടലിൽ നടന്ന കോൺഫറൻസിൽ പങ്കെടുത്തതായി ആരോഗ്യ കുടുംബക്ഷേമ വകുപ്പ് വ്യക്തമാക്കി. മറ്റ് രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ പങ്കെടുത്ത ഈ സമ്മേളനത്തിനിടെയാകാം അദ്ദേഹത്തിന് വൈറസ് പിടിപെട്ടിട്ടുണ്ടാവുക ,”എന്ന് ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരിൽ ഒരാൾ പറഞ്ഞു. “അദ്ദേഹത്തിന്റെ ടെസ്റ്റ് റിപ്പോർട്ടിന് കുറഞ്ഞ സിടി മൂല്യമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന്, അദ്ദേഹത്തിന്റെ സാമ്പിൾ ജീനോമിക് സീക്വൻസിംഗിനായി അയയ്ക്കാൻ…

Read More
Click Here to Follow Us