ബെംഗളൂരു: ബി.ജെ.പി എം.എൽ.എ എസ്.ആർ.വിശ്വനാഥിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് യെലഹങ്കക്കടുത്തുള്ള ആറ്റൂരിലെ റിയൽ എസ്റ്റേറ്റ് വ്യാപാരി കുള്ള ദേവരാജ് എന്ന ദേവരാജിനെ ബെംഗളൂരു റൂറലിൽ നിന്നുള്ള രാജനുകുണ്ടെ പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു.
കോൺഗ്രസ് പ്രവർത്തകരായ ഗോപാലകൃഷ്ണയും കുള്ള ദേവരാജും കൊലപാതക ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് വിശ്വനാഥ് ബുധനാഴ്ചയാണ് പോലീസിൽ പരാതി നൽകിയത്.
ഗോപാലകൃഷ്ണയും ദേവരാജും പ്ലാൻ ചർച്ച ചെയ്യുന്നതായി പറയുന്ന ഒരു വീഡിയോ ബുധനാഴ്ച സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ വീഡിയോയുടെ ആധികാരികത തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഗോപാലകൃഷ്ണനെ വിളിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
.