ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; തമിഴ്‌നാട്ടിൽ മഴയ്ക്കും കാറ്റിനും വീണ്ടും സാധ്യത.

ചെന്നൈ ∙ ബംഗാൾ ഉൾക്കടലിന്റെ തെക്കു ഭാഗത്ത് രൂപപ്പെട്ട ന്യൂനമർദം തീവ്ര ന്യൂനമർദമായി മാറിയതായി മേഖലാ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇന്ന് ഇത് കൂടുതൽ ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറി വടക്കുപടിഞ്ഞാറു ദിശയിൽ നീങ്ങുമെന്നും മുന്നറിയിപ്പ്. മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശാൻ സാധ്യതയുണ്ട്.

  ദേശീയത മറച്ചുവെച്ച് റേഷൻ കാർഡ് ഉള്‍പ്പടെ വ്യാജമായി രേഖകൾ ചമച്ചു: പാക് സ്വദേശിനിയായ വീട്ടമ്മയും മകനും ബെംഗളൂരുവിൽ അറസ്റ്റിൽ

നാളെ പുലർച്ചെയോടെ വടക്ക് ആന്ധ്ര, തെക്ക് ഒഡീഷ തീരത്ത് ചുഴലി കരയിൽ പ്രവേശിക്കുമെന്നാണു കരുതപ്പെടുന്നത്. .ഇതിന്റെ പ്രഭാവത്തിൽ ഇന്നും നാളെയും തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ ഇടിയോടും മിന്നലോടും കൂടിയ ശക്തമായ മഴയുണ്ടാകുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാഹനാപകടം; കണ്ണൂര്‍ സ്വദേശിനി മരിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts