ബെംഗളൂരു: രാജ്യത്ത് ആദ്യമായി കർണാടകയിൽ കോവിഡിന്റെ വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് വിദഗ്ധസമിതി. കോവിഡ് മാനദണ്ഡങ്ങൾ കടുപ്പിക്കാൻ ഒരുങ്ങുകയാണ് കർണാടക, അതിന്റെ ഭാഗമായി പരിഷ്കരിച്ച പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സർക്കാർ പുറപ്പെടുവിച്ചു.
- പൂര്‍ണ്ണമായും വാക്‌സിന്‍ എടുത്തവരെ മാത്രമേ തിയേറ്ററുകളിലും മള്‍ട്ടിപ്ലക്സുകളിലും ഷോപ്പിംഗ് മാളുകളിലും പ്രവേശിപ്പിക്കൂ.
- വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകൾക്ക് പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണവും നിജപ്പെടുത്തി.
- ജനുവരി 15 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എല്ലാ പരിപാടികളും സര്‍ക്കാര്‍ മാറ്റിവെച്ചു.
- വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓഫ്‌ലൈൻ ക്ലാസിൽ പങ്കെടുക്കുന്ന കുട്ടികളുടെ മാതാപിതാക്കൾ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിരിക്കണം
- സ്കൂളിലെ അധ്യാപകർ പ്രിൻസിപ്പൽ ഓഫീസ് സ്റ്റാഫ് എന്നിവരും രണ്ട് ഡോസ് വാക്സിൻ എടുത്തിരിക്കണം
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Effective containment measures for COVID 19 dated 28th September, 2021, has been further extended upto 31-12-2021.@cmofKarnataka @mla_sudhakar @Comm_dhfwka @HubballiRailway@KodaguConnect @WeAreBangalore @bangalore@Belagavi_infra @PIBBengaluru @KarnatakaVarthe pic.twitter.com/AxzDovP5qm
— K'taka Health Dept (@DHFWKA) December 3, 2021