ബെംഗളൂരു : ധാർവാഡിലെ എസ്ഡിഎം കോളേജ് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ഹോസ്പിറ്റലിലെ കോവിഡ് -19 രോഗബാധിതരുടെ എണ്ണം നവംബർ 26 ന് 66 ൽ നിന്ന് 182 ആയി ഉയർന്നു, ഇത് ക്യാമ്പസിന് ചുറ്റും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ ഭരണകൂടത്തെ നിർബന്ധിതരാക്കി. നവംബർ 25 ന് നടത്തിയ 700 ആർടി-പിസിആർ പരിശോധനകളിൽ 116 പേർ പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതായി ധാർവാഡ് ഡെപ്യൂട്ടി കമ്മീഷണർ നിതേഷ് പാട്ടീൽ ധാർവാഡിൽ മാധ്യമങ്ങളോട് പറഞ്ഞു.
Read MoreMonth: November 2021
കോവിഡ് വാക്‌സിനേഷൻ കാര്യക്ഷമമാക്കാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി
ബെംഗളൂരു: സംസ്ഥാനത്ത് രണ്ടാം ഡോസ് വാക്സിനേഷന്റെ കവറേജ് മെച്ചപ്പെടുത്തുന്നതിനായി കോവിഡ് -19 വാക്സിനേഷൻ ശക്തമാക്കാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ജില്ലാ ഡെപ്യൂട്ടി കമ്മീഷണർമാർക്ക് നിർദ്ദേശംനൽകി. സംസ്ഥാനത്ത് 90 ശതമാനം പേർക്ക് ആദ്യ ഡോസും 57 ശതമാനം പേർക്ക് രണ്ടാമത്തെ ഡോസും ഇത് വരെനൽകിയിട്ടുണ്ട് എന്നും ഡിസംബർ അവസാനത്തോടെ ഇത് 70 ശതമാനത്തിലെത്തും എന്ന് വാക്‌സിനേഷഷന്റെപുരോഗതി അവലോകനം ചെയ്യാൻ ഡിസിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ മുഖ്യമന്ത്രി ബൊമ്മൈ പറഞ്ഞു
Read Moreദക്ഷിണാഫ്രിക്കൻ വകഭേദം ; അതീവ ജാഗ്രത പുലർത്താൻ കേന്ദ്ര സർക്കാർ നിർദേശം
ബെംഗളൂരു : ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ കോവിഡ്-19 വേരിയന്റ് B.1.1.529 വെള്ളിയാഴ്ച ലോകാരോഗ്യ സംഘടന “ആശങ്കയുടെ വകഭേദം” ആയി നിശ്ചയിച്ചു, അതിന് “ഒമൈക്രോൺ” എന്ന് പേരിട്ടു. ബോട്സ്വാന, ലെസോത്തോ, എസ്വാട്ടീനി, സിംബാബ്‌വെ, നമീബിയ കൂടാതെ ഹോങ്കോങ്, ഇസ്രയേൽ, ബൽജിയം എന്നീ മറ്റ് 5 തെക്കേ ആഫ്രിക്കൻ രാജ്യങ്ങളിൽ കൂടി പുതിയ വകഭേദം കണ്ടെത്തിയതോടെ. ഈ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്നവർക്കും അവരുമായി സമ്പർക്കത്തിലുള്ളവർക്കും കർശന പരിശോധന നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകി. ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രാ സർവീസുകൾക്ക് അടിയന്തര വിലക്ക് ഏർപ്പെടുത്തണമെന്ന…
Read Moreയെലഹങ്കയിൽ ജനസേവക സേവനം ആരംഭിച്ച് ബിബിഎംപി
ബെംഗളൂരു : ജനസേവക പോർട്ടലിൽ നിന്ന് 14 സേവനങ്ങൾ ആക്സസ് ചെയ്യാൻ താമസക്കാരെ പ്രാപ്തരാക്കുന്ന ബിബിഎംപി യെലഹങ്കയിലെ ബയാതരായണപുര നിയോജക മണ്ഡലത്തിൽ ജനസേവക പരിപാടി ആരംഭിച്ചു. നിയോജക മണ്ഡലത്തിൽ ഞങ്ങൾക്ക് പരിശീലനം ലഭിച്ച ജീവനക്കാർ ഉണ്ട്, താമസിയാതെ മറ്റ് നിയോജക മണ്ഡലങ്ങളിലേക്കും സൗകര്യം വ്യാപിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു,” യെലഹങ്കയിലെ ബിബിഎംപി സോണൽ കമ്മീഷണർ ഡോ.ദയാനന്ദ് പി എ പറഞ്ഞു. നവംബർ ഒന്നിന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ആരംഭിച്ച ജനസേവക, സർക്കാർ സേവനങ്ങൾ പൗരന്മാരുടെ വീട്ടുപടിക്കൽ എത്തിക്കുകയാണ് ലക്ഷ്യം. വാഗ്ദാനം ചെയ്യുന്ന സേവനങ്ങളിൽ ബിൽഡിംഗ് പ്ലാൻ…
Read Moreനഗരത്തിൽ നഴ്‌സിംഗ് കോളേജിലെ 12 വിദ്യാർത്ഥികൾക്ക് കൂടി കോവിഡ് പോസിറ്റീവ്
ബെംഗളൂരു: ധാർവാഡിലെയും ബെംഗളൂരുവിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രണ്ട് കോവിഡ് -19 ക്ലസ്റ്ററുകൾ ഉണ്ടെന്ന വാർത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെ, ബെംഗളൂരു അർബൻ ജില്ലയിലെ ആനേക്കലിൽ മറ്റൊരു ക്ലസ്റ്റർ കൂടി ഉയർന്നു. ഇത്തവണ മരസൂരിലെ സ്‌പൂർത്തി കോളേജ് ഓഫ് നഴ്‌സിംഗിലെ 12 വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. വ്യാഴാഴ്‌ചയാണ് കോവിഡ് പരിശോധന നടത്തിയത് തുടർന്ന് വെള്ളിയാഴ്ച റിപ്പോർട്ടുകൾ പോസിറ്റീവായി ലഭിക്കുകയായിരുന്നു. ഇവരെയെല്ലാം കോവിഡ് കെയർ സെന്ററിൽ ഐസൊലേറ്റ് ചെയ്തിട്ടുണ്ട്. അവരിൽ ആർക്കും യാത്രാ ചരിത്രമില്ല എന്നാൽ നവംബർ 14-ന് ശേഷം കാമ്പസിലെ ഫംഗ്‌ഷൻ ഹാളിൽ നടന്ന ഫ്രഷേഴ്‌സ് ഡേ…
Read Moreപുതുച്ചേരി ബാലവേശ്യാവൃത്തി കേസിൽ രണ്ടു പേർ കൂടി അറസ്റ്റിൽ.
പുതുച്ചേരി: ബാലവേശ്യാവൃത്തിയുമായി ബന്ധപ്പെട്ട കേസിൽ പുതുച്ചേരിയിൽ മെഡിക്കൽ റെപ്രെസെന്ററ്റീവ്നെയും പലചരക്ക് കടയുടമയെയും പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് കല്ല്കുറിശ്ശി ജില്ലയിലെ തിരുക്കോയിലൂർ സ്വദേശി മെഡിക്കൽ പ്രതിനിധി പി ശ്രീറാം (30), വില്ലുപുരം ജില്ലയിലെ തിണ്ടിവനം സ്വദേശി എം സാദിഖ് ബാഷ (47) എന്നിവരെയാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. വേശ്യാവൃത്തിക്ക് നിർബന്ധിതരായ 10 പേരെ അറസ്റ്റ് ചെയ്യുകയും ഒമ്പത് സ്ത്രീകളെ പോലീസ് രക്ഷപ്പെടുത്തുകയും ചെയ്തിട്ടുണ്ട് . രക്ഷപ്പെടുത്തിയവരിൽ ഒരാൾ 17 വയസ്സുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. നാൽപ്പതിലധികം പേർ സ്പായിൽ വച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി…
Read Moreസംസ്ഥാനത്ത് അമിത പലിശ ഈടാക്കുന്ന അനധികൃത ചൈനീസ് ലോൺ ആപ്പ് പിടികൂടി.
ബെംഗളൂരു: പൊതുജനങ്ങൾക്ക് വായ്പ നൽകുകയും പിന്നീട് അമിതമായ പ്രോസസിംഗ് ഫീസും പലിശയും ഈടാക്കി അവരെ ഉപദ്രവിക്കുകയും ചെയ്ത ചൈനീസ് പൗരന്മാർ നടത്തുന്ന സാമ്പത്തിക സ്ഥാപനത്തിൽ സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) പോലീസ് റെയ്ഡ് നടത്തി. ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന എച്ച്ആർ എക്സിക്യൂട്ടീവായ കാമരാജ് മോറെ (25), ടീം ലീഡറായി പ്രവർത്തിച്ച ദർശൻ ചൗഹാൻ (21) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കാഷ് മാസ്റ്റർ, ക്രേസി റുപീസ് തുടങ്ങിയ പണമിടപാട് മൊബൈൽ ആപ്ലിക്കേഷനുകൾ വികസിപ്പിച്ചെടുത്ത ചൈനീസ് പൗരന്മാർ നടത്തുന്ന സ്ഥാപനം ബുധനാഴ്ചയാണ് റെയ്ഡ് ചെയ്തത്. ഈ…
Read Moreനേവി ലെഫ്റ്റനന്റ് കമാൻഡർ മുങ്ങിമരിച്ചു.
ചെന്നൈ: സംസ്ഥാനത്തിന് സമീപം കോവളം ബീച്ചിലെ കടലിൽ 36 കാരനായ നേവി ലെഫ്റ്റനന്റ് കമാൻഡർ മുങ്ങിമരിച്ചു. വെള്ളിയാഴ്ചയാണ് മൃതദേഹം കണ്ടെടുത്തത്. ന്യൂഡൽഹിയിൽ നിയമിതനായ ലെഫ്റ്റനന്റ് കമാൻഡർ ജെ ആർ സുരേഷും കുടുംബാംഗങ്ങളും തിങ്കളാഴ്ച തൊറൈപ്പാക്കത്തുള്ള ഭാര്യാപിതാവിന്റെ വീട്ടിൽ എത്തിയതായി പൊലീസ് പറഞ്ഞു. തുടർന്ന് വ്യാഴാഴ്ച കോവളം ബീച്ചിലെത്തിയ കുടുംബം അവിടെയുള്ള സ്വകാര്യ റിസോർട്ടിൽ താമസിക്കുകയായിരുന്നു. സുരേഷ് ഭാര്യയെയും മക്കളെയും കൂട്ടി കടപ്പുറത്തേക്ക് പോവുകയും കടലിൽ ഒറ്റയ്ക്ക് നീന്താൻ ഇറങ്ങുകയും ചെയ്തു. കൂറ്റൻ തിരമാല കണ്ട് പരിഭ്രാന്തരായ വീട്ടുകാർ ഇയാളെ വിവരമറിയിച്ചതിനെ തുടർന്ന് കരയിലേക്ക് നീന്താൻ ശ്രമിക്കുന്നതിനിടെയാണ്…
Read Moreഅനധികൃത താമസത്തിന് സംസ്ഥാനത്ത് നിന്ന് അഞ്ച് ബംഗ്ലാദേശി കുടിയേറ്റക്കാരെ പിടികൂടി.
ബെംഗളൂരു: സംസ്ഥാനത്ത് അനധികൃതമായി തങ്ങിയതിന് അഞ്ച് ബംഗ്ലാദേശി കുടിയേറ്റക്കാരെ കടുഗോഡി പ്രദേശത്ത് നിന്ന് അറസ്റ്റ് ചെയ്തതായി ജോയിന്റ് പോലീസ് (ക്രൈം) സന്ദീപ് പാട്ടീൽ അറിയിച്ചു. ഫോറിനേഴ്സ് ആക്ട് പ്രകാരമാണ് ബംഗ്ലാദേശി പൗരന്മാർക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പാട്ടീൽ പറഞ്ഞു. ഉദ്യോഗസ്ഥർ അറിയിച്ചതനുസരിച്ച്,മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭിവണ്ടി തെഹ്‌സിലിലെ സരാവലി ഗ്രാമത്തിൽ നിന്ന് ഒമ്പത് അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ പിടികൂടി ദിവസങ്ങൾക്ക് ശേഷമാണ് ഈ സംഭവം. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ നടത്തിയത്. അന്വേഷണം പുരോഗമിക്കുകയാണ് എന്ന് പോലീസ് പറഞ്ഞു.
Read Moreകർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (26-11-2021).
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 402 റിപ്പോർട്ട് ചെയ്തു. 277 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.60% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 277 ആകെ ഡിസ്ചാര്‍ജ് : 2950130 ഇന്നത്തെ കേസുകള്‍ : 402 ആകെ ആക്റ്റീവ് കേസുകള്‍ : 6611 ഇന്ന് കോവിഡ് മരണം : 6 ആകെ കോവിഡ് മരണം : 38193 ആകെ പോസിറ്റീവ് കേസുകള്‍ : 2994963…
Read More