മൈസൂരു-തലശ്ശേരി റെയിൽപ്പാതയ്ക്കായി സർവേ ഉടൻ.

മൈസൂരു: കേരള സർക്കാർ മുൻകൈയെടുത്ത് നടപ്പാക്കുന്ന മൈസൂരു-തലശ്ശേരി റെയിൽപ്പാതയ്ക്കായി ഹെലികോപ്റ്റർ സർവേ ഈയാഴ്ച ആരംഭിച്ചേക്കും. കേരള സർക്കാരിനുവേണ്ടി ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ കമ്പനിയാണ് സർവേ നടത്തുന്നത്. രണ്ട് ഹെലികോപ്റ്ററുകൾ ഉപയോഗിച്ചുള്ള സർവെയ്‌ക്കു 18 കോടിയിലധികം രൂപയാണ് ചെലവ്.

110 വർഷങ്ങൾക്ക് മുൻപാരംഭിച്ചതാണ് മൈസൂരു-തലശ്ശേരി റെയിൽപ്പാതയ്ക്കുള്ള സാധ്യതാപഠനം. 1911-ൽ ബ്രിട്ടീഷ് സർക്കാരാണ് ആദ്യമായി സർവേ നടത്തിയത്. തുടർന്ന് 1939, 1956, 1997, 2008 എന്നീ വർഷങ്ങളിലും സർവേ നടന്നു. പാത കടന്നുപോകുന്ന വയനാട്ടിലെ സുൽത്താൻബത്തേരി കേന്ദ്രീകരിച്ചാകും സർവേ. സർവേ നടത്താൻ കേരള സർക്കാർ കൊങ്കൺ റെയിൽവേ കോർപ്പറേഷനാണ് കരാർ നൽകിയത് ശേഷം കൊങ്കൺ റെയിൽവേ സ്വകാര്യ കമ്പനിക്ക് ഉപകരാർ നൽകുകയായിരുന്നു.

  ബെംഗളൂരുവിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന സംഭവത്തിന് അഞ്ച് മാസത്തിനിടെ 55 ശതമാനം വർദന

മൈസൂരുവിൽ സർവേ നടത്തുന്നതിന് അപേക്ഷ നൽകിയെങ്കിലും പരിഗണിക്കാൻ കർണാടക തയ്യാറായിട്ടില്ല. കർണാടക സർക്കാർ അനുമതി നൽകാത്തതുകൊണ്ടു തന്നെ കേരള അതിർത്തി വരെയായിരിക്കും സർവേ. അതേസമയം കേരളത്തിൽ സർവേ നടത്തി മൈസൂരു-തലശ്ശേരി റെയിൽ പാത നിർമിക്കാൻ സാധിക്കില്ലെന്നും ഹെലികോപ്റ്റർ സർവേ ധൂർത്തും പ്രഹസനവുമാണെന്ന് നീലഗിരി വയനാട് റെയിൽവേ കർമസമിതി ആരോപിച്ചു.

  ബെംഗളൂരുവിലെ വാടകക്കാർക്ക് പുതിയ പ്രശ്നം: വീട്ടുടമസ്ഥരിൽ നിന്ന് വിചിത്രമായ ആവശ്യം, സോഷ്യൽ മീഡിയയിൽ ചർച്ച

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്നു
[masterslider id="10"]

Related posts