കേന്ദ്രീയ വിഹാറും പരിസര പ്രദേശങ്ങളും സന്ദർശിച്ച് എംഎൽഎയും ചീഫ് കമ്മീഷണറും.

BBMP-commissioner-Gaurav-Gupta-with-MLA-SR-Vishwanath-at-Kendriya-Vihar.jpeg

ബെംഗളൂരു: നഗരത്തിലെ കനത്ത മഴയെത്തുടർന്ന് യെലഹങ്ക തടാകം കരകവിഞ്ഞൊഴുകി കേന്ദ്രീയ വിഹാറിലും പരിസര പ്രദേശങ്ങളിലും വെള്ളം കയറി. കേന്ദ്രീയ വിഹാറിന്റെയും പരിസര പ്രദേശങ്ങളളുടെയും സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ എംഎൽഎയും ചീഫ് കമ്മീഷണറും ചേർന്ന് അപ്പാർട്ടുമെന്റുകൾ സന്ദർശിച്ചു. ഇന്നലെ രാത്രി 2 മണിയോടെ യെലഹങ്ക സോണിൽ 130 മില്ലീമീറ്ററോളം മഴയാണ് രേഖപ്പെടുത്തിയത്.

604 ഫ്‌ളാറ്റുകളും 1,600 താമസക്കാരുമുള്ള കേന്ദ്രീയ വിഹാർ അപാർട്മെന്റിന്റെ മതിൽ തകർന്ന് വീണ് അപ്പാർട്ടുമെന്റുകൾക്കുള്ളിലേക്ക് വെള്ളം ശക്തമായി ഒഴുകിയെത്തിയതോടെ 4 അടി ഉയരത്തിലാണ് വെള്ളം ഉയർന്നത്. 18 എൻ‌ഡി‌ആർ‌എഫ് ടീമുകൾ ബോട്ടുകളും ട്രാക്ടറുകളും ഉപയോഗിച്ചാണ് താമസക്കാരെ അപ്പാർട്ട്‌മെന്റിനുള്ളിൽ നിന്നും പുറത്തേക്കും കടത്തിയത്. വെള്ളപ്പൊക്കത്തെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ പാലെ റവന്യൂ വിഭാഗം വീടുകളിലെത്തി, കൂടാതെ പാലെയിൽ നിന്നും എട്ട് ഡോക്ടർമാരടങ്ങുന്ന മെഡിക്കൽ സങ്കവും സ്ഥലത്തെത്തിയട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ, താമസക്കാർക്ക് എന്തെങ്കിലും മെഡിക്കൽ അത്യാഹിതങ്ങൾ നേരിടേണ്ടി വന്നാൽ ഒരു ഡോക്ടറും അടിസ്ഥാന ലൈഫ് സപ്പോർട്ട് ആംബുലൻസുമായി ഒരു സംഘവും അവിടെ ഉണ്ട്.

RAIN RESQUE

പാലെയിൽ താമസക്കാർക്ക് ഭക്ഷണവും പാലും മറ്റ് അവശ്യവസ്തുക്കളും നൽകി സഹായിക്കുകയും കൂടാതെ ആവശ്യമായ നടപടികൾ കൈക്കൊള്ളുകയും ചെയ്തിട്ടുണ്ട് എന്ന് ബിബിഎംപി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത പറഞ്ഞു. യെലഹങ്ക തടാകത്തെ ജക്കൂർ തടാകവുമായി ബന്ധിപ്പിക്കുന്ന കലുവിലേക്കാണ് അപ്പാർട്ട്‌മെന്റിൽ കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കിയത്. 8 അടിയായ കലുവെ 33 അടിയായി വികസിപ്പിക്കാൻ സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർ ആവശ്യമായ നടപടി സ്വീകരിക്കും അദ്ദേഹം കൂട്ടീച്ചർത്തു. 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us