പുനിത് രാജ്കുമാറിന് സംസ്ഥാന സർക്കാറിൻ്റെ പരമോന്നത സിവിലിയൻ ബഹുമതി;ആദ്യമായി സംസ്ഥാന പുരസ്കാരം ലഭിക്കുന്നത് ഒരേ കുടുംബത്തിലെ 2 പേർക്ക്.

ബെംഗളൂരു: ‘പവർ സ്റ്റാർ’ എന്നറിയപ്പെട്ടിരുന്ന അന്തരിച്ച നടൻ പുനീത് രാജ്കുമാറിന് മരണാനന്തരം സംസ്ഥാനത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായി കർണാടക രത്ന പുരസ്‌കാരം നൽകി ആദരിക്കുമെന്നു കർണാടക സർക്കാർ അറിയിച്ചു. പുനീത് രാജ്കുമാറിന്റെ ജീവിതവും കന്നഡ സിനിമയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകളും ആഘോഷിക്കാൻ വേണ്ടി ചൊവ്വാഴ്ച ബെംഗളൂരു പാലസ് ഗ്രൗണ്ടിൽ ചലച്ചിത്ര കൂട്ടായ്മ സംഘടിപ്പിച്ച സംഗീത പരിപാടിയായ പുനീത് നമന എന്ന പ്രത്യേക പരിപാടിയിൽ പങ്കെടുക്കുന്ന വേളയിലാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഇക്കാര്യം അറിയിച്ചത്. കൂടാതെ സംസ്ഥാനത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതി നേടുന്ന പത്താമത്തെ വ്യക്തിയായിരിക്കും…

Read More

മികച്ച ഇന്റർനെറ്റ് ലഭ്യതക്കായി ഉപഗ്രഹ സേവനങ്ങൾ ഉപയോഗിക്കാനൊരുങ്ങി സംസ്ഥാനം

ബെംഗളൂരു: ‘ബെംഗളൂരുവിന് അപ്പുറത്തേക്ക് ’ വ്യവസായങ്ങൾ വ്യാപിപ്പിക്കുവാൻ സംസ്ഥാന സർക്കാർ ഊന്നൽനൽകുന്ന സാഹചര്യത്തിൽ, അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഗ്രാമങ്ങളിലും വിദൂര പ്രദേശങ്ങളിലും മികച്ച ഇന്റർനെറ്റ് സൗകര്യങ്ങൾക്കായി ഉപഗ്രഹ സേവനങ്ങൾ ലഭ്യമാക്കാൻ സംസ്ഥാനം പദ്ധതിയിടുന്നു. അവസാനത്തെ വ്യക്തിക്ക് പോലും മികച്ച ഇന്റർനെറ്റ് ലഭ്യത  ഉറപ്പുവരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഐടി–ബിടി മന്ത്രി ഡോ സി എൻ അശ്വത് നാരായൺ പറഞ്ഞു. “സർക്കാർ ഇന്റർനെറ്റ് കണക്റ്റിവിറ്റിക്ക് മുൻ‌ഗണന നൽകുന്നു. ബാങ്കിംഗ്, കൃഷി, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം അല്ലെങ്കിൽ ഭരണം എന്നിവയുൾപ്പെടെ നിരവധി പൗരാധിഷ്ഠിത സേവനങ്ങൾക്ക്, വിദൂരപ്രദേശങ്ങളിൽ പോലും വിവര സാങ്കേതിക വിദ്യ ഒഴിച്ചുകൂടാനാവാത്തതായി…

Read More

കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (16-11-2021).

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 255 റിപ്പോർട്ട് ചെയ്തു. 667 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.38% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 667 ആകെ ഡിസ്ചാര്‍ജ് : 2946601 ഇന്നത്തെ കേസുകള്‍ : 255 ആകെ ആക്റ്റീവ് കേസുകള്‍ : 7493 ഇന്ന് കോവിഡ് മരണം : 7 ആകെ കോവിഡ് മരണം : 38153 ആകെ പോസിറ്റീവ് കേസുകള്‍ : 2992276…

Read More

“ബോൺ നതാലെ ” ക്രിസ്തുമസ് കരോൾ ഗാന മത്സരം.

BON NATALE

ബെംഗളൂരു: സുവർണ കർണാടക കേരള സമാജം (എസ്.കെ.കെ.എസ് ) കൊത്തന്നൂർ സോണിന്റെ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി മയൂര “ബോൺ നതാലെ” എന്ന പേരിൽ ക്രിസ്മസ് കരോൾ ഗാനമത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 11 ന് നടത്തപ്പെടുന്ന മത്സരത്തിലേക്ക് എല്ലാ വിഭാഗത്തിലുള്ളവർക്കും പങ്കെടുക്കാവുന്നതാണെന്ന് സോണൽ ചെയർമാൻ സന്തോഷ് തൈക്കാട്ടിൽ അറിയിച്ചു. ഒന്നാം സമ്മാനം 25,000/- രൂപ, രണ്ടാം സമ്മാനം 15,000 രൂപ, മൂന്നാം സമ്മാനം 10,000/- രൂപ എന്നിങ്ങനെ ക്യാഷ് പ്രൈസും കൂടാതെ പ്രോത്സാഹന സമ്മാനങ്ങളും നൽകുന്നു. രജിസ്‌ട്രേഷൻ ഫീസ് 1500/- രൂപയാണ്. ഇതിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ…

Read More

കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (16-11-2021).

കേരളത്തില്‍ ഇന്ന് 5516 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 798, തൃശൂര്‍ 732, കോട്ടയം 624, കോഴിക്കോട് 615, എറണാകുളം 614, കണ്ണൂര്‍ 368, കൊല്ലം 357, പാലക്കാട് 285, പത്തനംതിട്ട 277, ഇടുക്കി 236, മലപ്പുറം 208, ആലപ്പുഴ 180, കാസര്‍ഗോഡ് 118, വയനാട് 104 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 70,576 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. ഇവിടെ…

Read More

കോടികളുടെ പുരാവസ്തുക്കളുമായി 32 കാരൻ അറസ്റ്റിൽ

ബംഗളൂരു: ആനക്കൊമ്പ്, പുസ്തകം, പാൽ പാത്രം, ചായക്കട്ടി, മൃഗങ്ങളുടെ എല്ലിൽ നിർമ്മിച്ച മറ്റ് സാധനങ്ങൾ അടങ്ങുന്ന 1 കോടി വിലമതിക്കുന്ന പുരാവസ്തുക്കൾ വിൽക്കാൻ ശ്രമിക്കുന്നതിനിടെ 32 കാരനെ ഞായറാഴ്ച  പോലീസ് പിടികൂടി. കട്ടിഗേനഹള്ളിയിൽ താമസിക്കുന്ന സക്‌ലേഷ്‌പൂർ സ്വദേശി ആര്യൻ ഖാനെയാണ് കെജി ഹള്ളിയിലെ ബിഡിഎ കോംപ്ലക്‌സിന് പിന്നിൽ പുരാവസ്തുക്കൾ വിൽക്കാൻ ശ്രമിക്കുന്നതിനിടെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽനിന്ന് ആനക്കൊമ്പ്, പുസ്തകം, പാൽ കുടം, ടീപ്പോ, ഭൂട്ടാനീസ് ഷോപീസ്, രണ്ട് ചെറിയ വെട്ടുകത്തികൾ, രണ്ട് ആഫ്രിക്കൻ തടി സ്പൂണുകൾ, മൃഗങ്ങളുടെ എല്ലിൽ തീർത്ത സ്പൂണുകൾ…

Read More

ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ കോൺക്ലേവിൽ അന്തർസംസ്ഥാന വിഷയങ്ങളും അടിസ്ഥാന സൗകര്യങ്ങളും ചർച്ച ചെയ്യും: ബസവരാജ് ബൊമ്മൈ

ബെംഗളൂരു: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ തിരുപ്പതിയിൽ ചേരുന്ന മുഖ്യമന്ത്രിമാരുടെ കോൺക്ലേവിൽ അന്തർ സംസ്ഥാന പ്രശ്‌നങ്ങൾ, റെയിൽവേ, മറ്റ് അടിസ്ഥാന സൗകര്യ പദ്ധതികൾ എന്നിവയുൾപ്പെടെ വിവിധ സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈപറഞ്ഞു. ദിവസം. പാലാർ നദിയുമായി ബന്ധപ്പെട്ട ചെറുകിട ജലസേചന പദ്ധതി, റെയിൽവേയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, മറ്റ്അടിസ്ഥാന സൗകര്യ പദ്ധതികൾ എന്നിവയാണ് ചർച്ചയ്ക്കുള്ള വിഷയങ്ങൾ എന്നും മുഖ്യമന്ത്രി പറഞ്ഞു. ജലസേചന പദ്ധതികളുമായി ബന്ധപ്പെട്ട മിക്ക പ്രശ്‌നങ്ങളും കോടതികളിലും ട്രിബ്യൂണലുകളിലുംകെട്ടിക്കിടക്കുന്നതിനാൽ അത് കോൺക്ലേവിൽ പരിഗണിക്കില്ലെന്നാണ് മറ്റ് ജലവിതരണ വിഷയങ്ങൾ ചർച്ചചെയ്യപ്പെടുമോ എന്ന…

Read More

ബിബിഎംപിയുടെ മൊബൈൽ സ്‌കൂളുകൾ അടുത്തയാഴ്ച മുതൽ എല്ലാ സോണുകളിലും

ബെംഗളൂരു: അടുത്തയാഴ്ച മുതൽ, മൊബൈൽ സ്‌കൂളുകളായി പുനർനിർമ്മിച്ച ബെംഗളൂരു മെട്രോപൊളിറ്റൻട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (ബിഎംടിസി) 10 പഴയ ബസുകൾ നഗരത്തിലെ വിവിധ സോണുകളിലെ  സ്‌കൂളിൽ പോകാത്ത കുട്ടികൾക്കായി ബ്രിഡ്ജ് ക്ലാസുകൾ നടത്തും. ബ്രുഹത് ബംഗളൂരു മഹാനഗര പാലികേ (ബിബിഎംപി) ഇതിനകം ഓരോ സോണിലും ഒരു ബസ് വീതംഅനുവദിച്ചിട്ടുണ്ട്. സ്‌കൂളിൽ പോകാത്ത  കുട്ടികൾ കൂടുതലുള്ള സോണുകളിലേക്കായി രണ്ട് അധിക ബസുകൾനിയോഗിക്കുമെന്ന് മുതിർന്ന ബിബിഎംപി ഉദ്യോഗസ്ഥർ പറഞ്ഞു. സ്‌കൂളിൽ പോകാത്ത കുട്ടികളെ കണ്ടെത്തുന്നതിനും അവരെ മുഖ്യധാരയിലേക്ക് തിരികെകൊണ്ടുവരുന്നതിനുമായി ബ്രിഡ്ജ് കോഴ്‌സുകൾ നടത്തുന്നത്തിനുള്ള കർണാടക ഹൈക്കോടതിയുടെ പ്രത്യേകനിർദ്ദേശങ്ങളെ തുടർന്നാണ് ബിബിഎംപി…

Read More

സംസ്ഥാനത്തു മാതൃമരണം ഉയരുന്നു.

ബെംഗളൂരു: പൊതു അവലോകന ദൗത്യത്തിനായി (സിആർഎം) സംസ്ഥാന ആരോഗ്യ വകുപ്പ് തയ്യാറാക്കിയ ആഭ്യന്തര ജില്ലാ രേഖ പ്രകാരം ശിശുമരണ നിരക്ക് (ഐഎംആർ) കുറഞ്ഞതായും അതേസമയം യാദ്ഗിർ ജില്ലയിൽ മാതൃമരണ നിരക്ക് (എംഎംആർ) വർദ്ധിച്ചതായും സൂചിപ്പിക്കുന്നു. കണക്കുകൾ പ്രകാരം  2019-2020-ൽ 1,000 ജീവനുള്ള ജനനങ്ങളിൽ ശിശുമരണ നിരക്ക് 9.8-ൽ നിന്ന് 2020-21 കാലയളവിൽ അത് 6.5 ആയും തുടർന്ന് 2021-2022-ൽ 5 ആയി കുറഞ്ഞുവെന്നും രേഖകൾ വെളിപ്പെടുത്തുന്നു, ഇത് ഒരു നല്ല സൂചനയാണെങ്കിൽ കൂടി മറുവശത്ത്, മാതൃമരണ നിരക്ക് ഉയർന്നതായാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്, അതായത് 2019-2020…

Read More

നഗരത്തിൽ നഷ്ടപരിഹാരങ്ങൾ തീർപ്പാകുന്നു.

ബെംഗളൂരു: കോവിഡ് -19 മൂലം മരിച്ചവരുടെ ഉറ്റബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് വന്ന അപേക്ഷകളിൽ 5,൦൦൦ അപേക്ഷകൾക് കർണാടക സർക്കാർ തീർപ്പാക്കി. കോവിഡ് -19 മഹാമാരിയിൽ സംസ്ഥാനത്ത് ആഘേ 39,000 മരണങ്ങളാണ് രേഖപ്പെടുത്തിയത് . സർക്കാർ കണക്കുകൾ പ്രകാരം നവംബർ 13 വരെ കേന്ദ്ര-സംസ്ഥാന പദ്ധതിക്ക് കീഴിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് 12,620 അപേക്ഷകളാണ് ലഭിച്ചത് ഇവയിൽ 8,223 പേർ ബിപിഎൽ കുടുംബങ്ങളിൽ നിന്നുള്ളവരാണ്. സർക്കാർ അംഗീകരിച്ച 5,380 അപേക്ഷകളിൽ ആകട്ടെ ബിപിഎൽ നിന്ന് 3,818 പേരും, ഇതര ബിപിഎൽ കുടുംബങ്ങളിൽ നിന്ന് 1,562 പേരും ആണ്…

Read More
Click Here to Follow Us