ബെംഗളൂരു: സക്ര വേൾഡ് ആശുപത്രിയിൽ നടന്ന ഒരു സർജറിയിൽ 34 കാരിയായ സ്ത്രീയിൽ നിന്ന് 222 ഗർഭാശയ ഫൈബ്രോയിഡുകൾ നീക്കം ചെയ്തു. 2016-ൽ ഈജിപ്തിലെ ഒരു സ്ത്രീയിൽ നിന്ന് 186 ഗർഭാശയ ഫൈബ്രോയിഡുകൾ നീക്കം ചെയ്തതായി ഗിന്നസ് വേൾഡ് റെക്കോർഡിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും കൂടുതൽ ഫൈബ്രോയിഡുകൾ നീക്കം ചെയ്തതിൽ ആശുപത്രി ഈ റെക്കോർഡ് തകർത്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മാധ്യമപ്രവർത്തകയും മുൻ ടിവി അവതാരകയുമായ റിതിക ആചാര്യ സെപ്തംബറിലാണ് ആശുപത്രിയെ സമീപിക്കുന്നത്. രണ്ട് വർഷത്തോളമായി ക്ഷീണവും ശ്വാസതടസ്സവും വിളർച്ചയും അനുഭവിച്ചിരുന്നതായി ആശുപത്രി അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.