ബിബിഎംപി ഉദ്യോഗസ്ഥനെതിരെ സദാചാരപോലീസിംഗ് ആരോപനാവുമായി യുവതി

ബെംഗളൂരു :വ്യാഴാഴ്ച കെങ്കേരിയിലെ ബ്രുഹത് ബംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ഓഫീസിൽ എത്തിയ നാടകപ്രവർത്തകയായ അനുരാധ എച്ച്ആർ, തന്റെ വസ്ത്രധാരണ രീതിയെ എതിർത്ത ഒരു ഉദ്യോഗസ്ഥൻ തന്നെ “സദാചാര പോലീസിംഗിന്” വിധേയനാക്കിയെന്ന് പരാതി. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കത്തയച്ചു ഉദ്യോഗസ്ഥൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ  നടപടിയെടുക്കും. ഈ പെരുമാറ്റം അംഗീകരിക്കപ്പെടുന്നില്ല, ”കമ്മീഷനർ പറഞ്ഞു.

Read More

ഡെൽറ്റ വകഭേദം: സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷൻ ശക്തമാക്കുന്നു

ബെംഗളൂരു: പ്രതിരോധ കുത്തിവയ്പ്പ് വേഗത്തിലാക്കാനും ജില്ലകളിൽ രണ്ടാം ഡോസ് നൽകുന്നുണ്ടെന്ന് ഉറപ്പാക്കാനും കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടതിന്തൊട്ടുപിന്നാലെ, കർണാടക ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരും സാങ്കേതിക ഉപദേശക സമിതി (ടിഎസി) യിലെ വിദഗ്ധരും പരമാവധി പ്രതിരോധ കുത്തിവയ്പ്പ് ഉറപ്പാക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ തുടങ്ങി. വാക്‌സിനേഷന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ഓരോ വ്യക്തിയും വാക്‌സിൻ എടുക്കുന്നുണ്ട് ഉറപ്പാക്കുന്നതിനും എല്ലാ സർക്കാർ–സ്വകാര്യ വകുപ്പുകൾ, മതനേതാക്കൾ, മഠാധിപതികൾ, പ്രാദേശിക രാഷ്ട്രീയ നേതാക്കൾ എന്നിവരെ കൂടെ സഹകരിപ്പിക്കാൻ സംസ്ഥാനം പദ്ധതിയിടുന്നുണ്ട്.

Read More

പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രണ്ട് പേരെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു

ബെംഗളൂരു: പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്കായി ഞായറാഴ്ച നടന്ന പരീക്ഷയ്ക്കിടെ രണ്ട് വ്യത്യസ്ത കേസുകളിലായി പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികളെ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. ബെലഗാവിയിലെ അഡഹലട്ടിയിൽ നിന്നുള്ള മല്ലപ്പ ശ്രീശൈല കലാമാഡി (24), വിജയപുര ജില്ലയിലെ ഇൻഡിതാലൂക്കിൽ നിന്നുള്ള രാമഗോണ്ട് സോമനിംഗ പാട്ടീൽ (24) എന്നിവരാണ് അറസ്റ്റിലായത് . ചിക്കസാന്ദ്രയിലെ സപ്തഗിരി എൻജിനീയറിങ് കോളേജിൽ പരീക്ഷ എഴുതുന്നതിനിടെ ഹാൾ ഇൻവിജിലേറ്റർനടത്തിയ പരിശോധനയിൽ കലാമാഡിയുടെ പക്കൽ നിന്നും മൊബൈൽ ഫോൺ കണ്ടെത്തിയതായി പോലീസ്പറഞ്ഞു. പരീക്ഷാ വേളയിൽ ഇന്റർനെറ്റ് ഉപയോഗിച്ച് ഉത്തരങ്ങൾ കണ്ടെത്താനായി ഇയാൾ മൊബൈൽ ഉപയോഗിക്കുകയായിരുന്നു. ത്യാഗരാജനഗറിലെ എസ്‌ജിപിടിഎ…

Read More

കന്നഡക്കാർ കൂടുതൽ സംസാരിക്കേണ്ടത് കന്നഡയിൽ: മുഖ്യമന്ത്രി

ഹുബ്ബള്ളി: മറ്റ് പ്രാദേശിക ഭാഷകളെപ്പോലെ കന്നഡയും മറ്റ് ഭാഷകളിൽ നിന്നുള്ള അധിനിവേശം മൂലം വളരെയധികം വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. കന്നഡ രാജ്യോത്സവത്തിന് (നവംബർ 1) മുന്നോടിയായി നടന്ന ‘മാതാട് മാതാഡ് കന്നഡ‘ (കന്നഡ സംസാരിക്കു, സംസാരിക്കു) പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കന്നഡ എല്ലാ മേഖലകളിലും വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. കന്നഡ ഭാഷയെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി നമ്മൾ കന്നഡക്കാർ കൂടുതൽ കന്നഡയിൽ സംസാരിക്കുകയും മറ്റ് ഭാഷകൾ സംസാരിക്കുന്നവരെകൊണ്ട് കന്നഡ പഠിക്കാൻ പ്രോത്സാഹിപ്പിക്കുകയും വേണം എന്നും അദ്ദേഹം പറഞ്ഞു.

Read More

പുനീത് രാജ് കുമാറിന് ആദരാഞ്ജലികൾ. രാജ് കുമാർ – പുനീത് രാജ് കുമാർ സിനിമകളിലേക്ക് ഒരു തിരിഞ്ഞു നോട്ടം

ബെംഗളൂരു നിവാസിയും സിനിമ നിരൂപകനുമായ സഞ്ജീവ് മേനോൻ എഴുതുന്നു. ബെംഗളൂരു: 1995 ൽ “ഓം” എന്ന കന്നഡ ചിത്രം മാറത്തഹള്ളി തുളസി തീയറ്ററിൽ കണ്ടിറങ്ങുമ്പോൾ, മനസിനെ ആ ഫീൽ വിട്ടു പോകാൻ കുറച്ച് സമയമെടുത്തു. അഭിനയം താരതമ്യപ്പെടുത്തിയാൽ മലയാള സിനിമാ അഭിനയവുമായി വളരെ അന്തരമുണ്ട് കന്നഡ സിനിമാ അഭിനയത്തിന് .എന്നാൽ ഉപേന്ദ്രയുടെ ഈ ചിത്രത്തിലെ ശിവരാജ് കുമാറിൻ്റെ അഭിനയവും വ്യത്യസ്തതയുള്ള ചിത്രീകരണവും രാജ്കുമാറിൻ്റെ ആലാപനവും ഹംസലേഖയുടെ സംഗീതവും ഒക്കെ ഇഷ്ടമായി. ഒരു മലയാള സിനിമാപ്രേമി എന്ന നിലയിൽ പറഞ്ഞാൽ, കുറച്ച് മാറ്റങ്ങൾ വരുത്തിയിരുന്നെങ്കിൽ വളരെയേറെ…

Read More

കേരളത്തിന്‌ പറയാന്‍ ബീറ്റ് റൂട്ട് മസാല ദോശ മുതല്‍ സദാ വരെ ഉണ്ടെങ്കില്‍ ഇവിടെ ബെംഗലൂരുവിലുമുണ്ട് പാരമ്പര്യ തനിമയില്‍ ചില ‘വെറൈറ്റികള്‍ ‘… പ്രാതലടക്കം ചില വ്യത്യസ്ത രുചികള്‍ ഒന്ന് പരീക്ഷിക്കൂ …!

ബെംഗലൂരു : നമ്മുടെ നാട്ടില്‍ ഇന്ത്യന്‍ കോഫീ ഹൌസ് സന്ദര്‍ശിക്കുമ്പോള്‍  ആദ്യം ഓര്‍മ്മ വരുന്നത് മസാല ദോശയിലെ  ചില വ്യത്യസ്ത രുചി ഭേദമാണ് …അതെ ..! ബീറ്റ് റൂട്ട് മസാല ദോശ തന്നെ ! മറ്റു ചിലയിടങ്ങളിലും ഈ രുചിക്കൂട്ട് പരീക്ഷിക്കുമെങ്കിലും കോഫീ ഹൌസിലെ ‘ദോശയ്ക്ക് ‘ ഒരു പ്രത്യേകത തന്നെയാണ് .. നൂറ്റാണ്ടുകള്‍ക്ക് മുന്പ് തെക്കേ ഇന്ത്യയില്‍ കുടിയെരിയ ദ്രാവിഡന്‍മാരാണ് മസാല ദോശയും പരിചയപ്പെടുത്തിയത് എന്നാണ് ചരിത്രം …അതിനു മുന്പ് എത്യോപ്യക്കാരയിരുന്നു ദോശ അഥവാ അവടുത്തെ ‘ഇന്ജേര ‘ എന്ന ദോശ വിഭവം…

Read More

വൈദ്യുതി ഉപഭോക്താക്കൾക്ക് ഇനി 24 മണിക്കൂറിനുള്ളിൽ കണക്ഷൻ

ബെംഗളൂരു : കർണാടകയിലെ ഊർജ വകുപ്പ് ജനസ്‌നേഹി വിദ്യുത് സേവഗലു എന്ന പദ്ധതിക്ക് കീഴിൽ ഒരു ഓൺലൈൻ അപേക്ഷയിലൂടെ 24 മണിക്കൂറിനുള്ളിൽ പുതിയ വൈദ്യുതി കണക്ഷൻ ലഭ്യമാക്കും.സംസ്ഥാനത്തെ എല്ലാ ഊർജ വിതരണ കമ്പനികളിലും ലഭ്യമാകുന്ന പുതിയ സേവനങ്ങൾ വെള്ളിയാഴ്ച ഊർജ മന്ത്രി വി.സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. പ്രദേശത്തെ നിലവിലുള്ള വൈദ്യുതി ശൃംഖല വിപുലീകരിക്കുകയോ മാറ്റുകയോ ചെയ്യേണ്ട ആവശ്യമില്ലെങ്കിൽ ഗാർഹിക വാണിജ്യ ഉപഭോക്താക്കൾക്ക് 24 മണിക്കൂറിനുള്ളിൽ ലഭ്യമാകുന്ന പുതിയ കണക്ഷനുകൾ ഉൾപ്പെടെ നാല് സെറ്റ് സേവനങ്ങളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്. കൂടാതെ, അത്തരം ഉപഭോക്താക്കൾക്ക് 24 മണിക്കൂറിനുള്ളിൽ…

Read More

സർക്കാർ വകുപ്പുകളിലെ പൊതു വിവരങ്ങൾ ഗവേഷകർക്ക് ഇനി സൗജന്യമായി ലഭിക്കും

ബെംഗളൂരു: ഗവേഷണ ആവശ്യങ്ങൾക്കായി വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സർക്കാർ വകുപ്പുകളിൽ നിന്നുള്ള വിവരങ്ങൾ ഇനി മുതൽ സംസ്ഥാനത്ത് സൗജന്യമായി ലഭ്യമാകും. ഇ–ഗവേണൻസ് ഡിപ്പാർട്ട്‌മെന്റിന്റെ‘ഓപ്പൺ ഡാറ്റ പോർട്ടൽ‘ വഴി ഗവേഷകർക്ക് വിവരങ്ങൾ ലഭിക്കുന്നതാണ്.  രാജ്യത്ത് ഗവേഷണം നടത്താൻ രജിസ്റ്റർ ചെയ്തിട്ടുള്ള, ആർക്കും ഈ സൗകര്യം ഉപയോഗിക്കാം. “ആവശ്യമായ നിർദ്ദിഷ്ട വിവരങ്ങൾ  ലഭിക്കുന്നതിനായി , ഗവേഷണ സ്ഥാപനങ്ങൾക്ക് ഞങ്ങളുമായി ഒരുധാരണാപത്രം ഉണ്ടാക്കാം. ഉദാഹരണത്തിന് വിദ്യാഭ്യാസത്തിൽ നിന്നോ വനിതാ ശിശുക്ഷേമ വകുപ്പിൽ നിന്നോ, വിവരങ്ങൾ ആവശ്യമെങ്കിൽ ഞങ്ങൾക്ക് അത് നൽകാൻ കഴിയും.” എന്ന് ഡിജിലോക്കർ, നാഷണൽ അക്കാദമിക്ഡെപ്പോസിറ്ററി, കർണാടക ഓപ്പൺ ഡാറ്റ ഇനിഷ്യേറ്റീവിന്റെ പ്രോജെക്ട് ഡയറക്ടർ…

Read More

റായ്ച്ചൂരിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ആശങ്കാജനകമായി ഉയരുന്നു

ബെംഗളൂരു : കൊവിഡ്-19ന് എതിരെ രാജ്യം മുഴുവൻ പൊരുതുന്ന സമയത്ത്, ഒരു പഴയ രോഗം പതിയിരിക്കുന്നത്, റായ്ച്ചൂരിലെ ജനങ്ങളെയും അധികാരികളെയും അറിയാതെ ജില്ലയിൽ ഡെങ്കിപ്പനി കേസുകൾ ഭയാനകമായ തോതിൽ വർധിക്കുകയാണ്, പ്രതിസന്ധിയുടെ വ്യാപ്തി വിലയിരുത്തുന്നതിനും അണുബാധയുടെ വ്യാപനം പരിശോധിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുന്നതിന് ആരോഗ്യവകുപ്പ് നിരവധി സംഘങ്ങളെ രൂപീകരിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനിടെ ജില്ലയിൽ 350-ലധികം പേർക്ക് രോഗം പിടിപെട്ടതായി സംശയിക്കുന്നു, 73 പേർക്ക് രോഗം സ്ഥിരീകരിച്ചു. സർക്കാർ ആശുപത്രിയിൽ ചികിൽസ ലഭിക്കാത്തതിനാൽ രണ്ടു മാസത്തിനിടെ ഇതുവരെ നാലുപേർ ഡെങ്കിപ്പനി ബാധിച്ച് മരിച്ചെങ്കിലും രോഗം ബാധിച്ച്…

Read More

“കാണദന്തെ മായവാദനു,നമ്മ ശിവ”അപ്പുവിൻ്റെ സൂപ്പർ ഹിറ്റുകൾ…

ബെംഗളൂരു : നടനായി നിരവധി സിനിമയിൽ തിളങ്ങിയിട്ടുണ്ടെങ്കിലും “അണ്ണാവരു”രാജ് കുമാറിന് ദേശീയ അവാർഡ് ലഭിക്കുന്നത് പിന്നണി ഗായകൻ എന്ന നിലക്കായിരുന്നു. ഇതേ പ്രതിഭ പകർന്നു ലഭിച്ച ആളായിരുന്നു, രാജ്കുമാറിന് ഇളയ മകനായ പുനീത്. വളരെ ചെറുപ്പത്തിൽ തന്നെ നിരവധി സിനിമകളിൽ അഭിനയിച്ചതോടൊപ്പം പിന്നണിയിൽ പാട്ട് പാടിയിട്ടുമുണ്ട് പുനീത് നിരവധി ഗാനങ്ങൾ സൂപ്പർ ഹിറ്റുമായിരുന്നു. ചെലിസുവ മോഡകളു(ചലിക്കുന്ന മേഘങ്ങൾ ) എന്ന 1982ൽ ഇറങ്ങിയ ചിത്രത്തിലെ ” കാണദന്തെമായ വാദനു, നമ്മ ശിവ” എന്ന ഗാനം അന്നത്തെ സൂപ്പർ ഹിറ്റ് ആയിരുന്നു. പുനീത് രാജ് കുമാറിനൊപ്പം…

Read More
Click Here to Follow Us