ബെംഗളൂരു : വിവിധ സംഘടനകൾ ഇന്ന് പ്രഖ്യാപിച്ച ഭാരത ബന്ദ് രാവിലെ 6.30 വരെ നഗര ജീവിതത്തെ ബാധിച്ചിട്ടില്ല. കെ.എസ്.ആർ.ടി.സിയും ബി.എം.ടി.സിയും നമ്മ മെട്രോയും സാധാരണ ദിവസത്തെ പോലെ സർവീസ് നടത്തുന്നുണ്ട്. ഓട്ടോറിക്ഷകളും ടാക്സികളും ഓൺലൈൻ ടാക്സികളും സാധാരണ ദിവസത്തെ പോലെ നിരത്തിൽ സേവനം നടത്തുന്നുണ്ട്. അതേ സമയം സംസ്ഥാനത്തിൻ്റെ മറ്റ് ചില ഭാഗങ്ങളിൽ സമരക്കാർ പ്രതിഷേധ പ്രകടനങ്ങൾ നടത്തുന്നുണ്ട്. കലബുറഗിയിൽ ഇടതുപക്ഷ സംഘടനകൾ ഉൾപ്പെടുന്ന സംയുക്ത സമരസമിതി പ്രധാന ബസ്സ്റ്റേഷന് മുൻപിൽ പ്രതിഷേധ പ്രകടനം നടത്തി. ദാവനെഗരയിൽ 10 ൽ കുറഞ്ഞ ആളുകൾ…
Read MoreMonth: September 2021
ബിഎസ്എഫ് ക്യാംപ് ;14 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
ബെംഗളുരു; യെലഹങ്ക ബിഎസ്എഫ് പരിശീലന ക്യാംപിൽ 14 സൈനികർ കൂടി പോസിറ്റീവായതോടെ ആകെ കേസുകൾ 94 ആയി ഉയർന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കഴിഞ്ഞ ആഴ്ച്ചകളിലായി പരിശീലനത്തിനായി എത്തിയ സൈനികരാണ് ഇപ്പോൾ കോവിഡ് പോസിറ്റീവായിരിയ്ക്കുന്നത്. പ്രകാശ് ആശുപത്രിയിലും , ദേവനഹള്ളി ഗവൺമെൻറ് ആശുപത്രിയിലും ക്യാംപിലെ കോവിഡ് കെയർ കേന്ദ്രത്തിലുമായി ചികിത്സയിലാണുള്ളത്. കോവിഡ് ലക്ഷണങ്ങളുള്ളവരെയാണ് ആശുപത്രിയിൽ അഡ്മിറ്റാക്കിയിരിക്കുന്നത്. മേഘാലയയിൽ നിന്നും ഷില്ലോങിൽ വന്ന 34 സൈനികർക്കാണ് ആദ്യം കോവിഡ് സ്ഥിതീകരിയ്ച്ചത്.
Read Moreഇലക്ട്രോണിക് സിറ്റി മേൽപ്പാലത്തിൽ വീണ്ടും അപകടം;2 മരണം.
ബെംഗളൂരു : ഇലക്ട്രോണിക് സിറ്റി മേൽപ്പാലത്തിന് മുകളിൽ ഇന്ന് വൈകുന്നേരത്തോടെ ഉണ്ടായ വാഹനാപകടത്തിൽ 2 പേർ മരിച്ചു. ഇലക്ട്രോണിക് സിറ്റി ഫേസ് ഒന്നും രണ്ടും തമ്മിൽ ബന്ധപ്പെടുത്തുന്ന മേൽപ്പാലത്തിലാണ് അപകടം നടന്നത്. ബി.എം.ടി.സി ബസ് ബൈക്കിൽ യാത്ര ചെയ്യുന്നവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ദാവനഗെരെ സ്വദേശികളായ സഹാന (24), പ്രഭാകർ (25) എന്നിവർ അപകടത്തിൽ മരിച്ചു. പ്രഭാകർ ഇലക്ട്രോണിക് സിറ്റിയിലെ ഒരു കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു, മരിച്ച യുവതി നഗരത്തിലെ മറ്റൊരു കമ്പനിയിലെ ജീവനക്കാരിയാണ്.ശിവാജി നഗറിൽ നിന്ന് ഇലക്ട്രോണിക് സിറ്റിയിലേക്ക് യാത്ര ചെയ്യുന്ന ബി.എം.ടി.സി…
Read Moreകർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 775 പോസിറ്റീവ് കേസുകൾ; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 775 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 860 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.55%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 860 ആകെ ഡിസ്ചാര്‍ജ് : 2922427 ഇന്നത്തെ കേസുകള്‍ : 775 ആകെ ആക്റ്റീവ് കേസുകള്‍ : 13213 ഇന്ന് കോവിഡ് മരണം : 9 ആകെ കോവിഡ് മരണം : 37726 ആകെ പോസിറ്റീവ് കേസുകള്‍ : 2973395…
Read Moreകർഷക സംഘടനകൾ പണിമുടക്കിൽ നിന്ന് പിൻമാറണം:മുഖ്യമന്ത്രി; നാളത്തെ ബന്ദ് നഗരജീവിതത്തെ ബാധിക്കാൻ ഇടയില്ല; കൂടുതൽ വിവരങ്ങൾ.
ബെംഗളൂരു : നാളെ പ്രഖ്യാപിച്ച ബന്ദിൽ നിന്ന് കർഷക സംഘടനകൾ പിൻമാറണമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ആവശ്യപ്പെട്ടു. കോവിഡുമായി ബന്ധപ്പെട്ട് സാധാരണ ജനങ്ങൾ ദുരിതമനുഭവിക്കുകയാണ് സാധാരണ ജീവിതത്തിലേക്ക് എല്ലാവരും തിരിച്ചു വന്നു കൊണ്ടിരിക്കുകയാണ്, സാമ്പത്തിക കാര്യങ്ങൾ ഇപ്പോൾ തുടങ്ങിയിട്ടേ ഉള്ളൂ ഈ സാഹചര്യത്തിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ബന്ദിൽ നിന്ന് പിൻമാറണമെന്ന് പണിമുടക്കിന്ന് പിൻതുണ പ്രഖ്യാപിച്ച സംഘടനകളോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ബെളഗാവിയിൽ പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേ സമയം കർഷക സംഘടനകൾ പ്രഖ്യാപിച്ച ബന്ദ് നഗരജീവിതത്തെ ബാധിക്കാൻ ഇടയില്ല. കെ.എസ്.ആർ.ടി.സി, ബി.എം.ടി.സി, നമ്മമെട്രോ എന്നിവ…
Read Moreകേരളത്തിൽ ഇന്ന് 15,951 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 17,658 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 15,951 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2572, തിരുവനന്തപുരം 1861, തൃശൂര്‍ 1855, കോട്ടയം 1486, കോഴിക്കോട് 1379, മലപ്പുറം 1211, പാലക്കാട് 1008, ആലപ്പുഴ 985, കൊല്ലം 954, ഇടുക്കി 669, കണ്ണൂര്‍ 646, പത്തനംതിട്ട 623, വയനാട് 502, കാസര്‍ഗോഡ് 200 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,484 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 422 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 841 വാര്‍ഡുകളാണുള്ളത്. ഇവിടെ…
Read Moreനഗരത്തിൽ 2.5 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി
ബെംഗളൂരു: ഷാംപെയ്ൻ കുപ്പികളിൽ ലഹരി വസ്തുക്കൾ കടത്താൻ ശ്രമിച്ച വിദേശ പൗരനെ ബെംഗളൂരു സിറ്റി പോലീസ് അറസ്റ്റ് ചെയ്യുകയും 2.5 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുക്കുകയും ചെയ്തു. പിടിച്ചെടുത്തവയിൽ 2,500 ഗ്രാം എം.ഡി.എം.എ ക്രിസ്റ്റൽ പൊടിയും ഉൾപ്പെടുന്നു. പ്രതി നഗരത്തിലെ പ്രശസ്ത ഹോട്ടലുകളിൽ വിദ്യാർത്ഥികൾക്കും വ്യവസായികൾക്കും മയക്കുമരുന്ന് വിൽക്കുന്നതായി പോലീസ് അധികൃതർ അറിയിച്ചു. മയക്ക് മരുന്നുകളുടെ ഉറവിടം കണ്ടെത്താൻ കൂടുതൽ അന്വേഷണം ആരംഭിച്ചു. എച്ച്ബിആർ ലേയൗട്ടിലെ യൂസഫ് മസ്ജിദ് സർവീസ് റോഡിന് സമീപം മയക്കുമരുന്ന് വിൽക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്. പ്രതിയുടെ വിസയും പാസ്‌പോർട്ടും പരിശോധിക്കാതെ…
Read Moreബിഎംടിസി ഡിപ്പോകളിൽ ഇനി സോളാർ പ്ലാന്റുകളും
ബെംഗളുരു; ബിഎംടിസി ഡിപ്പോകളിൽ സോളാർ പ്ലാന്റുകൾ സ്ഥാപിക്കുന്നു. സുമനഹള്ളി, കല്യാൺ നഗർ ഡിപ്പോകളിലാണ് ബെസ്കോമിന്റെ പ്ലാൻുകൾ സ്ഥാപിയ്ച്ചത്. 49 കിലോവാട്ട് ശേഷിയുള്ള പ്ലാന്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്. പ്രതിമാസം 1.7 കോടി രൂപയാണ് വൈദ്യുതി നിരക്കായി ബിഎംടിസി ബെസ്കോമിന് നൽകുന്നത്. ശാന്തി നഗർ ഡിപ്പോയാണ് കൂടുതൽ വൈദ്യുതി നിരക്ക് നൽകുന്നത്. കൂടാതെ ബെസ്കോമിന് പുറമെ കർണ്ണാടക ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷൻ, കർണ്ണാടക റിന്യൂവബിൾ, എനർജി ഡവലപ്പ്മെന്റ് ലിമിറ്റഡ്, എന്നിവയുടെയും സഹകരണത്തോടെയാണ് പ്ലാന്റ് സ്ഥാപിക്കുന്നത്. ആവശ്യത്തിന് ശേഷമുള്ള വൈദ്യുതി ബെസ്കോം ഗ്രിഡില്ലേക്ക് കൈമാറാൻ സാധിക്കും. കൂടുതൽ ഡിപ്പോകളിലേക്ക് പദ്ധതി…
Read Moreശ്രദ്ധിക്കുക; ബെംഗളുരുവിൽ മാലിന്യം വലിച്ചെറിഞ്ഞാൽ വൊളന്റിയർമാർ പിടികൂടും
ബെംഗളുരു; മാലിന്യം പൊതു സ്ഥലങ്ങളിൽ വലിച്ചെറിയുന്നവരെ കയ്യോടെ പിടികൂടാൻ മാർഷലുമാർക്കൊപ്പം ഇനി മുതൽ വൊളന്റിയർമാരും രംഗത്ത്. ഇത്തരത്തിൽ 641 വൊളന്റിയർമാർക്കാണ് പരിശീലനം നൽകിയിരിക്കുന്നത്. മാലിന്യ നിർമാർജനത്തിൽ നഗര വാസികളെക്കൂടി ഉൾപ്പെടുത്തുന്ന ശുചിമിത്ര പദ്ധതിയിൽ വൊളന്റിയർമാരാകാൻ സന്നദ്ധത പ്രകടിപ്പിച്ച് മുന്നോട്ട് വന്നവരാണിവർ. ഓരോ വാർഡിലെയും ബ്ലോക്ക്, ലെയ്ൻ തലത്തിലുള്ള മാലിന്യ നിർമാർജനത്തിനും ബോധവത്ക്കരണത്തിനുമാണ് ഇവരുടെ സേവനം ഉപയോഗപ്പെടുത്തുക. പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെ നടപടിയെടുക്കാനും അധികാരം നൽകിയിരിക്കുന്ന ഇവർക്ക് ബിബിഎംപി തിരിച്ചറിയൽ കാർഡുകളും നൽകും.
Read Moreബിഎംടിസി- ഇ ഫീഡർ ബസ്; ആദ്യ ബസ് ഇന്നെത്തും
ബെംഗളുരു; കരാർ അടിസ്ഥാനത്തിൽ ഇറക്കുന്ന ഇലക്ട്രിക് ബസുകളിൽ ആദ്യത്തേത് ഇന്ന് ബെംഗളുരുവിലെത്തും. ബെംഗളുരു സ്മാർട്ട് സിറ്റി പദ്ധതിയിൽ പെടുത്തി 90 നോൺ എസി ഇ ബസുകൾ ഇറക്കാൻ എൻടിപിസി വിദ്യുത് വ്യാപാർ നിഗം ലിമിറ്റഡിനാണ് കരാർ ലഭിച്ചത്.. പരീക്ഷണ സർവ്വീസിനുള്ള ബസാണ് ഇന്നെത്തുന്നത്. 9 മീറ്റർ നീളമുള്ള ബസിൽ 30- 35 പേർക്ക് ഇരുന്ന് യാത്ര ചെയ്യാനാകും. മിനി ബസ് ആയതിനാൽ ഇടറോഡുകളിലൂടെയും സർവ്വീസ് നടത്താനാകും. പരീക്ഷണ സർവ്വീസ് വിജയകരമായി മാറിയാൽ വർഷാവസാനത്തോടെ ഘട്ടം ഘട്ടമായി ബാക്കി ഇ ബസുകളും ഇറക്കും. ഡ്രൈവറെയും കരാർ…
Read More