ദസറ ആഘോഷം; ജംബോ സവാരിക്കായി ആനകളുടെ പരീശീലനത്തിന് തുടക്കമായി

മൈസൂരു; ദസറ ആഘോഷങ്ങളുടെ മുഖ്യ ആകർഷണമായ ജംബോ സവാരിക്കായി മൈസൂരു കൊട്ടാരത്തിൽ ആനകൾക്കായുള്ള പരിശീലനം തുടങ്ങി. കൊട്ടാര വളപ്പിൽ തന്നെയുള്ള കോടി സോമേശ്വര ക്ഷേത്രത്തിലെ പൂജകൾക്ക് ശേഷമാണ് പരിശീലനം തുടങ്ങിയത്. 8 ആനകളാണ് ജംബോ സവാരിയിൽ ഇത്തവണ ഉണ്ടാകുക. അഭിമന്യു എന്ന ആന തന്നെയാണ് ഇത്തവണയും അമ്പാരിയാകുന്നത്. വനം വകുപ്പ് അഡീഷ്ണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ജ​ഗത് റാം, ടി ഹരിലാൽ , ഡപ്യൂട്ടി കൺസർവേറ്റർ കരിലാൽ എന്നിവർ മേൽനോട്ടം വഹിച്ചു. മുൻകാല വർഷങ്ങളിൽ ന​ഗരത്തിലൂടെയായിരുന്ന സവാരി കോവിഡ് കാലമായതിനാൽ കൊട്ടാര വളപ്പിലാണ് ഇത്തവണയും…

Read More

കമ്പിവേലിയിൽ കഴുത്ത് കുരുങ്ങി;ജിറാഫിന് ദാരുണാന്ത്യം;യെദുനന്ദൻ വിടവാങ്ങിയപ്പോൾ തനിച്ചായി ഗൗരി.

ബെംഗളൂരു : സംരക്ഷിത വലയം തന്നെ ജീവനെടുക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം ബന്നാർ ഘട്ട ബയോളജിക്കൽ പാർക്കിൽ ഉണ്ടായത്. സംരക്ഷണത്തിനായി തീർത്ത കമ്പിവേലിയിൽ തല കുരുങ്ങി മൂന്നര വയസുകാരനായ യെദുനന്ദൻ എന്ന ആൺ ജിറാഫ് ശ്വാസം മുട്ടി ദാരുണമായി മരണപ്പെടുകയായിരുന്നു. തീറ്റ തേടുന്നതിനിടയിലാണ് ജിറാഫിൻ്റെ കഴുത്ത് കമ്പിവേലിയിൽ കുടുങ്ങിയത്, ഉച്ചത്തിൽ ഉള്ള അലർച്ചകേട്ട് വെറ്ററിനറി ഡോക്ടർ അടക്കമുള്ള സംഘം സംഭവ സ്ഥലത്തെത്തി പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇനി ഗൗരിയെന്ന ഒരു ജിറാഫ് മാത്രമേ ഈ പാർക്കിൽ ഇനി അവശേഷിക്കുന്നുള്ളൂ. 2020…

Read More

കോവിഡിൽ അടിപതറാതെ ജിം മേഖല; ഓൺലൈൻ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നത് ഒട്ടനവധി പേർ

ബെം​ഗളുരു; കോവിഡ് സമയത്ത് അടിപതറാതെ ജിം മേഖല. തുടക്കത്തിൽ അൽപ്പം പ്രയാസങ്ങൾ നേരിട്ടിരുന്നതൊഴിച്ചാൽ പിന്നീട് ഓൺലൈനായി പരിശീലനം നൽകി തുടങ്ങിയതിനാലാണിത്. കോവിഡ് സമയത്ത് ജിമ്മുകൾ അടച്ചിടേണ്ടി വന്നതിനാലാണ് പരിശീലനം ഓൺലൈൻ വഴിയാക്കി മാറ്റിയത്. ഇത് ​ഗുണകരമാകുകയും ചെയ്തു. ഇത്തരത്തിൽ ​ഗ്രൂപ്പ് ട്രെയിനിങ്ങും വ്യക്തി​ഗത ട്രെയിനിങ്ങും ഉണ്ടാകും. ഓഫ് ലൈൻ പരിശീലനത്തിന്റെ പകുതി തുക മാത്രമാണ് ഓൺലൈനായി നടത്തുമ്പോൾ പരിശീലകർ വാങ്ങുന്നത്. ഈ സൗകര്യം ഒട്ടനവധി ആൾക്കാരാണ് ഉപയോ​ഗിക്കുന്നത്.

Read More

കർണ്ണാടക പൊതുപ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; വിദ്യാർഥി കരസ്ഥമാക്കിയത് ആറു വിഭാ​ഗങ്ങളിലെയും ഒന്നാം റാങ്ക്

ബെം​ഗളുരു; കർണ്ണാടക പൊതു പ്രവേശന പരീക്ഷ( കെ സിഇടി)യുടെ ഫലം പ്രസിദ്ധീകരിയ്ച്ചു, മൈസൂരുവിലെ ഹിൽ‌വ്യൂ അക്കാദമിയിലെ വിദ്യാർഥിയ്ക്ക് ആറു വിഭാ​ഗങ്ങളിലും ഒന്നാം റാങ്ക്. എച്ച് കെ മേഘനാണ് 6 വിഭാ​ഗങ്ങളിലും ഒന്നാം റാങ്ക് നേടിയത്. കൂടാതെ എൻജിനീയറിംങ് വിഭാ​ഗത്തിൽ ബെം​ഗളുരു സ്വദേശികളായ പ്രേംകുമാർ ചക്രവർത്തി രണ്ടാം റാങ്കും എസ് അനിരുദ്ധ് മൂന്നാം റാങ്കും നേടി. നാച്ചുറോപതി യോ​ഗ വിഭാ​ഗത്തിൽ ബെം​ഗളുരുവിലെ വരുൺ ആദിത്യ രണ്ടാം റാങ്കും ബി റീതം മൂന്നാം കരസ്ഥമാക്കി. എൻജിനീയറിംങ് സീറ്റിലേക്ക് പരീക്ഷ എഴുതിയവരിൽ 1.83 ലക്ഷം പേർ വിവിധ റാങ്കുകൾ…

Read More

5 വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിയെ വിട്ട് കിട്ടണം;ജനക്കൂട്ടം പോലീസ് സ്റ്റേഷൻ വളഞ്ഞു.

ബെംഗളൂരു: അഞ്ച് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന് അറസ്റ്റിലായ 25 കാരനെ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് നൂറിലധികം ആളുകൾ ഞായറാഴ്ച രാത്രി വൈകി സഞ്ജയ് നഗർ പോലീസ്സ്റ്റേഷനിൽ ഒത്തുകൂടി. വടക്കൻ ബെംഗളൂരു പരിസരത്ത് ജനക്കൂട്ടത്തെ സമാധാനിപ്പിക്കാൻ പോലീസ് ശ്രമിക്കവെ രോഷാകുലരായ ആൾകൂട്ടം ചൂടേറിയ വാദപ്രതിവാദങ്ങളിലേക്ക് കടന്നു. പെൺകുട്ടിയുടെ ബന്ധുക്കളും കൂട്ടത്തിലുണ്ടായിരുന്നു. പ്രതിഷേധക്കാരിൽ ചിലർ പോലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറി, പ്രതിയെ തങ്ങൾക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടു. “ഞങ്ങൾ അവനെ ഒരു പാഠം പഠിപ്പിക്കും,” എന്ന് അവർ അലറി വിളിച്ചു. ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള (പോക്സോ) നിയമപ്രകാരം പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് ആൾക്കൂട്ടത്തെ അറിയിച്ചു. പ്രതി…

Read More

ശക്തമായ മഴ; പലയിടത്തും വെള്ളക്കെട്ട് രൂക്ഷം

ബെം​ഗളുരു; അപ്രതീക്ഷിതമായ മഴ ശക്തി പ്രാപിച്ചതോടെ ന​ഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമായി. വസന്ത ന​ഗർ, ഇന്ദിരാ ന​ഗർ റോഡ്, കോറമം​ഗല, ആർടി ന​ഗർ എന്നിവിടങ്ങളിലാണ് റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറിയത്. രാജ്ഭവന് സമീപം മരം കട പുഴകി നിർത്തിയിരുന്ന വാഹനത്തിന് മേൽ പതിച്ചു, പലയിടത്തും മരം കടപുഴകി വീണ് നാശനഷ്ടമുണ്ടായി. കനത്ത മഴയെ തുടർന്ന് മണിക്കൂറുകളോളമാണ് പലയിടത്തും വൈദ്യുതി നിലച്ചത്, അതി ശക്തമായ മഴയെ തുടർന്ന് പലയിടത്തും വാക്സിനേഷൻ ക്യാംപുകൾ നിർത്തി വക്കേണ്ടി വന്നിരുന്നു.  

Read More

കോവിഡ് രണ്ടാം തരംഗത്തിൽ 604 ഗർഭിണികളിൽ 29 പേർ മരിച്ചു

ബെംഗളൂരു: സർക്കാർ നിയന്ത്രണത്തിലുള്ള നഗരത്തിലെ ഗോഷ ആശുപത്രിയിൽ പ്രവേശിപ്പിച്ച 604 ഗർഭിണികളായ അമ്മമാരിൽ 29 പേരും മാർച്ച് മുതൽ ജൂലൈ വരെയുള്ള രണ്ടാമത്തെ കോവിഡ് തരംഗത്തിൽ മരണമടഞ്ഞു. ഇത് അസാധാരണമായ മാതൃത്വ മരണനിരക്കാണ് എന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പകർച്ചവ്യാധിയുടെ രണ്ട് തരംഗങ്ങളിലും വൈറസ് ബാധിച്ച ഗർഭിണികളായ അമ്മമാർക്കായി ഗോഷയെ ഒരുപ്രത്യേക കോവിഡ് ആശുപത്രിയാക്കി മാറ്റിയിരുന്നു. മരിച്ചുപോയ ചില അമ്മമാരോടൊപ്പം ഗർഭസ്ഥ ശിശുക്കളും മരണപ്പെട്ടു, മറ്റുള്ളവർ മരിക്കുന്നതിനുമുമ്പ് മാസം തികയാതെ പ്രസവിച്ചു. കോവിഡ് ഇതര സമയങ്ങളിൽ ഇത്തരത്തിലുള്ള മാതൃമരണ നിരക്ക് സംഭവിക്കുന്നില്ലെന്ന് അധികൃതർചൂണ്ടിക്കാട്ടി. “ഈ അമ്മമാർക്ക് കടുത്ത ശ്വാസകോശ…

Read More

കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം നേടിയ ശ്രീ.സുധാകരൻ രാമന്തളിയെ ബെംഗളൂരു ശ്രീനാരായണ സമിതി ആദരിച്ചു

ബെംഗളൂരു: ശ്രീനാരായണ സമിതിയുടെ മെമ്പറും കുമാരനാശാൻ പഠന കേന്ദ്രത്തിൻ്റ സജീവ പ്രവർത്തകനുമായ സുധാകരൻ രാമന്തളിക്ക് മികച്ച വിവർത്തനകൃതിക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. പ്രമുഖ കന്നഡ എഴുത്തുകാരനും ജ്ഞാനപീഠ ജേതാവുമായ ചന്ദ്രശേഖരകമ്പാറിൻ്റെ ഇതിഹാസ നോവലായ ശിഖര സൂര്യന്റെ മലയാളം പരിഭാഷയ്ക്കാണ് രാമന്തളിക്ക് പുരസ്കാരം ലഭിച്ചത്. ശ്രീ. യു.ആർ.അനന്തമൂർത്തിയുടെ ദിവ്യം ശ്രീ.എസ് എൽ ഭൈരപ്പയുടെ,പർവം *അതിക്രമണം എന്നിവയടക്കം 27 രചനകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട് . പതിനഞ്ചാം നൂറ്റാണ്ടിലെ കന്നഡ കവിയും സംഗീതജ്ഞനുമായ കനകദാസന്റെ സമ്പൂർണ്ണകൃതികൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്ന ചുമതല കർണ്ണാടക സർക്കാറിന്റെ കന്നഡ &…

Read More

കർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 677 പോസിറ്റീവ് കേസുകൾ; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  677 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1678 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.60%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 1678 ആകെ ഡിസ്ചാര്‍ജ് : 2916530 ഇന്നത്തെ കേസുകള്‍ : 677 ആകെ ആക്റ്റീവ് കേസുകള്‍ : 14358 ഇന്ന് കോവിഡ് മരണം : 24 ആകെ കോവിഡ് മരണം : 37627 ആകെ പോസിറ്റീവ് കേസുകള്‍ : 2968543…

Read More

നഗരത്തിലെ റോഡുകളുടെ മോശസ്ഥിതി: ഒരു മരണം കൂടെ

ബെംഗളൂരു: നഗരരത്തിലെ റോഡുകളിലെ കുഴികളുടെ ഫലമായി ഒരു വാഹനയാത്രികൻ കൂടി മരിച്ചു. ഒരു മാസത്തിനിടെ മൂന്നാമത്തെ സംഭവമാണിത്. വെള്ളിയാഴ്ച ദാസറഹള്ളി സ്വദേശിയായ 47 കാരനായ ആനന്ദപ്പഎസ്, നഗരത്തിന്റെ വടക്കേ അറ്റത്തുള്ള ഹെസരഘട്ട മെയിൻ റോഡിലൂടെ ജോലി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം നടന്നത്. ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ബാംഗ്ലൂർ ജലവിതരണ, മലിനജല ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി) സ്ഥാപിച്ച പ്രധാന റോഡിന്റെ മധ്യഭാഗത്തുള്ള ബാരിക്കേഡുകളിൽ ഇടിക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു. റോഡിൽ കുഴികൾ നിറഞ്ഞത് മാത്രമല്ല, ആവശ്യത്തിന് വെളിച്ചമോ ശരിയായ മുന്നറിയിപ്പ് ബോർഡോ ഇല്ലാത്തതിനാൽ സ്ഥിതി മോശമാണെന്ന് പോലീസ് പറഞ്ഞു. റോഡ് കുഴിച്ച ഒരു…

Read More
Click Here to Follow Us