കേരളത്തിൽ ഇന്ന് 15,692 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 22,223 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 15,692 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2504, എറണാകുളം 1720, തിരുവനന്തപുരം 1468, കോഴിക്കോട് 1428, കോട്ടയം 1396, കൊല്ലം 1221, മലപ്പുറം 1204, പാലക്കാട് 1156, ആലപ്പുഴ 1077, കണ്ണൂര്‍ 700, പത്തനംതിട്ട 561, ഇടുക്കി 525, വയനാട് 510, കാസര്‍ഗോഡ് 222 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 89,722 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാര്‍ഡുകളാണുള്ളത്.…

Read More

ഇത് ഡെങ്കിയല്ല :നഗരത്തിൽ ഡെങ്കി പനിക്ക് സമാനമായ വൈറൽ അണുബാധ

ബെംഗളൂരു: കാലാവസ്ഥ മാറ്റത്തോടെ, ധാരാളം വൈറൽ അണുബാധകൾ കൂടുന്നതായി ഡോക്ടർമാർ റിപ്പോർട്ട് ചെയ്യുന്നു. ഇവയിൽ പലതും വൈറൽ പനിയും പ്ളേറ്റ്ലെറ്റ് രക്താണുക്കളുടെ എണ്ണം കുറയുന്ന അവസ്ഥയായ  ത്രോംബോസൈറ്റോപീനിയയുമാണ്. സാധാരണയായി, ഈ പനി പലപ്പോഴും ഡെങ്കിപ്പനിയാണെന്ന് തെറ്റിദ്ധരിക്കപ്പെടുന്നു, കാരണം ഇതിന് ഒരേ രോഗലക്ഷണങ്ങളും ക്ലിനിക്കൽ സവിശേഷതകളുണ്ട്, പക്ഷേ രോഗി ഡെങ്കിപ്പനി നെഗറ്റീവ് ആയിരിക്കുകയും ചെയ്യുന്നു എന്ന് ഡോക്ടർമാർ പറഞ്ഞു.  ഇത് പല രോഗികളും ആശയക്കുഴപ്പത്തിലാകുകയും ഉത്കണ്ഠാകുലരാകുകയും ചെയ്യുന്നു. നിർമ്മാണ സൈറ്റുകളുടെയോ വ്യവസായ മേഖലകളുടെയോ സമീപത്ത് താമസിക്കുന്നവർക്ക് അണുബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നതിനാൽ ഇത് ഒരു പകർച്ചവ്യാധി ആകാം എന്നാണ് ഡോക്ടർമാർ പറയുന്നത്. രോഗലക്ഷണങ്ങളുള്ള രോഗികളെ പ്ലേറ്റ്‌ലെറ്റ്…

Read More

നഗരത്തിൽ സദാചാര പോലീസിംഗ്: രണ്ട് പേർ അറസ്റ്റിൽ

ബെംഗളൂരു: സഹപ്രവർത്തകയോടൊപ്പം ബൈക്കിൽ യാത്ര ചെയ്ത യാത്രക്കാരനെ തടഞ്ഞുനിർത്തി ആക്രമിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ ആയി. വെള്ളിയാഴ്ച രാത്രി തിരക്കേറിയ ഹൊസൂർ റോഡിലാണ് സദാചാര പോലീസിംഗിന് സമാനമായ സംഭവം നടന്നത്. സംഭവം റെക്കോർഡ് ചെയ്യുകയും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്ത പ്രതികളെ 12 മണിക്കൂറിനുള്ളിൽ സുദ്ദഗുണ്ടേപാല്യ പോലീസ് അറസ്റ്റ് ചെയ്തു. ഡയറി സർക്കിളിന് സമീപം രാത്രി 9 മണിയോടെ, ബൈക്ക് യാത്രക്കാരനെ തടഞ്ഞ അക്രമിസംഘം അയാൾ എന്തിനാണ് മറ്റൊരു മതത്തിൽപ്പെട്ട സ്ത്രീയെ ബൈക്കിൽ കൊണ്ടുവന്നത് എന്ന് ചോദിച്ചു. അത് ആവർത്തിച്ചാൽ ഗുരുതരമായ…

Read More

കുടിച്ച് പൂസായി വണ്ടിയോടിക്കുന്നവരെ കണ്ടുപിടിക്കാൻ കർശന പരിശോധന

ബെം​ഗളുരു; മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താൻ കർശന പരിശോധനയുമായി ബെം​ഗളുരു ട്രാഫിക് പോലീസ് രം​ഗത്ത്. ഇത്തരത്തിൽ ന​ഗരത്തിൽ കഴിഞ്ഞ 2 ദിവസത്തിനിടെ മാത്രം പിടിയിലായത് 46 പേരാണെന്ന് പോലീസ് വ്യക്തമാക്കി. കോവിഡ് കാലമായതിനാൽ ബ്രീത് അനലൈസർ ഉപയോ​ഗിക്കാതെ രക്തസാമ്പിൾ പരിശോധിക്കാനാണ് തീരുമാനം. വാഹന പരിശോധനക്കിടെ മദ്യപിച്ചെന്ന് ശക്തമായ സംശയം തോന്നുന്നവരെ സർക്കാർ ആശുപത്രികളിൽ കൊണ്ടുപോയി പരിശോധിക്കും. പരിശോധനയിൽ പോസിറ്റീവായാൽ കേസെടുക്കുമെന്നും വ്യക്തമാക്കി.

Read More

ഇനി മുതൽ ബെം​ഗളുരുവിൽ കോവിഡ് സംശയങ്ങൾക്ക് ഒറ്റ ഹെൽപ്പ് ലൈൻ നമ്പർ; സംശയനിവാരണത്തിനായി വിളിക്കേണ്ട നമ്പർ ഇതാണ്

ബെം​ഗളുരു; ഇനി മുതൽ ബെം​ഗളുരുവിൽ കോവിഡ് സംശയ നിവാരണത്തിനായി വിളിക്കാനായി ഒറ്റ ഹെൽപ്പ് ലൈൻ നമ്പർ നിലവിൽ വന്നു. ജനങ്ങൾക്ക് കോവിഡ് സംബന്ധമായ സംശയങ്ങൾ അറിയുന്നതിനും പരാതികൾ നൽകുവാനും 1533 എന്ന നമ്പറാണ് ബിബിഎംപി പ്രവർത്തന സജ്ജമാക്കിയിരിക്കുന്നത്. 1 അമർത്തിയാൽ നിങ്ങൾക്ക് കോവിഡ് മാർ​ഗ നിർ​ദേശങ്ങളും , 2 അമർത്തിയാൽ പരാതികൾ നൽകാനുള്ള സെല്ലുമായി ബന്ധപ്പെടുകയും ചെയ്യുന്ന വിധത്തിലാണ് ക്രമീകരണം. എന്നാൽ നേരത്തെ ഉണ്ടായിരുന്ന 1912 എന്ന നമ്പറിൽ ലഭിച്ചിരുന്ന സേവനങ്ങൾ തുടർന്നും ലഭിയ്ക്കുന്നതാണെന്നും ബിബിഎംപി വ്യക്തമാക്കി.

Read More

ഇലക്ട്രിക് വാഹന ഉപയോ​ഗം പ്രോത്സാഹിപ്പിക്കും; ബെം​ഗളുരുവിൽ പുതിയ 1000 ചാർജിംങ് സ്റ്റേഷനുകൾ തുടങ്ങും

ബെം​ഗളുരു; വൈദ്യുത വാഹനങ്ങളുടെ ഉപയോ​ഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാ​ഗമായി ബെം​ഗളുരുവിലെത്തുക പുതിയ 1000 ചാർജിംങ് സ്റ്റ്ഷനുകളെന്ന് വൈദ്യുത വകുപ്പ് മന്ത്രി സുനിൽ കുമാർ. ഇത്തരത്തിൽ പൊതു- സ്വകാര്യ പങ്കാളിത്തത്തോടെ ബെം​ഗളുരുവിൽ 500 സ്റ്റേഷനുകളും മറ്റ് ജില്ലകളിലായി 500 ചാർജിംങ് സ്റ്റേഷനുകളും സ്ഥാപിക്കും. സംസ്ഥാന പാതകളും ദേശീയ പാതകളും കടന്നു പോകുന്ന പ്രദേശങ്ങളിലാണ് ചാർജിംങ് സ്റ്റേഷനുകൾ സ്ഥാപിയ്ക്കാൻ മുൻ​ഗണന നൽകുന്നതെന്നും വ്യക്തമാക്കി.

Read More

ബെം​ഗളുരുവിലെ സ്കൂളുകളിൽ ക്ലാസ് സമയം ദീർഘിപ്പിക്കണം; കുട്ടികൾ പഠനത്തിൽ പിന്നിലാകുന്നു: പരാതിയുമായി രക്ഷിതാക്കൾ

ബെം​ഗളുരു; ബെം​ഗളുരുവിലെ സ്കൂളുകളിൽ ക്ലാസ് സമയം ദീർഘിപ്പിക്കുവാൻ ആലോചനയുമായി വിദ്യാഭ്യാസ വകുപ്പ് രം​ഗത്ത്. കോവിഡിന് മുൻപുണ്ടായിരുന്ന സമയക്രമത്തിലേക്ക് മാറ്റുവാനാണ് തീരുമാനം, കോവിഡ് കേസുകൾ തീരെ കുറയുന്നതിനാൽ സാധാരണ ക്ലാസ് സമയം ബെം​ഗളുരുവിൽ പാലിക്കുന്നതിൽ കുഴപ്പമില്ലെന്ന നിലപാടിലാണ് വിദ്യാഭ്യാസ വകുപ്പ്. ഇപ്പോൾ 6 മുതൽ 12 വരെയുള്ള ക്ലാസുകൾക്ക് രാവിലെയും ഉച്ചകഴിഞ്ഞും രണ്ട് ഷിഫ്റ്റായാണ് ക്ലാസുകൾ നടത്തുന്നത്. എന്നാൽ ചിലയിടത്ത് ഒന്നിടവിട്ടാണ് ക്ലാസുകൾ സംഘടിപ്പിക്കുന്നത്. ഈ രീതി മാറ്റി പഴയപോലെ ക്ലാസുകൾ തുടരാനാണ് രക്ഷിതാക്കളും ആവശ്യപ്പെടുന്നത്. കുട്ടികൾ പഠനത്തിൽ പിന്നിലാകുന്നുവെന്നാണ് മാതാപിതാക്കൾ കാരണം പറയുന്നത്. കോവിഡ്…

Read More

ഒരേ കുടുംബത്തിലെ അഞ്ച് പേരുടെ കൂട്ട ആത്മഹത്യ; വിശദമായ അന്വേഷണത്തിന് പോലീസ്

ബെം​ഗളുരു; കഴിഞ്ഞ ദിവസം മാ​ഗഡി റോഡിൽ തി​ഗളാറപാറയിലെ ഒരേ കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ വിഷയത്തിൽ സാമ്പത്തിക പ്രതിസന്ധികൾ കുടുംബം നേരിട്ടിരുന്നതായി പോലീസ് വ്യക്തമാക്കി. മരണപ്പെട്ട ഭാരതിയുടെ ഭർത്താവ് ശങ്കറിൽ നിന്ന് മൊഴി എടുത്തതോടെയാണ് സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ചുള്ള സൂചനകൾ ലഭിയ്ച്ചത്. കൂടാതെ മൃതദേഹങ്ങൾക്കിടയിൽ നിന്നും പോലീസ് കണ്ടെത്തുമ്പോൾ അബോധാവസ്ഥയിലായിരുന്ന കുഞ്ഞിനെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സിഞ്ജന(34), ഭാരതി (51), മധുസാ​ഗർ (25), സിന്ധൂരി(31), അവരുടെ കുഞ്ഞ് എന്നിവരാണ് മരിച്ച നിലയിൽ കണ്ടെത്തിയവർ. കൂട്ടത്തോടെ ജീവനൊടുക്കിയതാകാമെന്നും മൃതദേഹങ്ങൾക്ക് നാല് ദിവസം പഴക്കമുണ്ടാകുമെന്നും പോലീസ്…

Read More

പ്രാർഥനകൾ വിഫലം; കുഴൽ കിണറിൽ കുടുങ്ങിയ രണ്ട് വയസുകാരൻ മരണത്തിന് കീഴടങ്ങി

ബെം​ഗളുരു; ബെല​ഗാവിയിൽ കുഴൽ കിണറിൽ അകപ്പെട്ട രണ്ട് വയസുകാരൻ മരണത്തിന് കീഴടങ്ങി. ബെല​ഗാവിയിലെ റായ്ബാ​ഗ് ​ഗ്രാമത്തിലാണ് ശരദ് സിദ്ധപ്പ ഹസിരെ എന്ന രണ്ട് വയസുകാരൻ കഴിഞ്ഞ ദിവസം കുഴൽ കിണറിൽ അകപ്പെട്ടത്. വീടിനുള്ളിൽ നിന്നും കഴിഞ്ഞ ദിവസം കുട്ടിയെ കാണാതായതോടെ തട്ടിക്കൊട്ട് പോയതാകാമെന്ന ധാരണയിൽ പോലീസിൽ രക്ഷിതാക്കൾ പരാതി നൽകിയിരുന്നു. കുട്ടിയെ തട്ടിക്കൊണ്ട് പോയതാകാമെന്ന രീതിയിലാണ് ആദ്യം അന്വേഷണം പുരോ​ഗമിച്ചത്. പക്ഷേ, പോലീസ് അന്വേഷണം തുടങ്ങിയതോടെയാണ് സമീപത്തെ ഉപേക്ഷിക്കപ്പെട്ട കരിമ്പിൻ പാടത്തുള്ള കുഴൽ കിണറിൽ കുട്ടി വീണു കിടക്കുന്നത് കണ്ടെത്തിയത്. പോലീസും ഫയർഫോഴ്സും അടക്കമുള്ളവർ…

Read More

ബെംഗളൂരു മലയാളികൾ മണ്ഡ്യയിൽ മുങ്ങി മരിച്ചു

ബെംഗളൂരു: ഇന്നലെ രാവിലെ ബെംഗളൂരുവിൽ നിന്നും മണ്ഡ്യയിലെ വെള്ളച്ചാട്ടം സന്ദർശിക്കാൻ പോയ ബെംഗളൂരുവിൽ സ്ഥിരതാമസമാക്കിയ രണ്ട് മലയാളി യുവാക്കൾ മുങ്ങി മരിച്ചു. ബെംഗളൂരു എം.എസ് പാളയയിൽ താമസിക്കുന്ന നിബിൻ തോമസ് (21) കോൾസ് പാർക്കിനു സമീപം താമസമാക്കിയ സാമുവൽ ജേക്കബ് (21) തുടങ്ങിയവരാണ് വെള്ളചാട്ടത്തിൽ മുങ്ങി മരിച്ചത്. വെള്ളച്ചാട്ടത്തിന്റെ ദൃശ്യങ്ങൾ പകർത്തുന്നതിനിടയിൽ കാൽ വഴുതി വെള്ളത്തിൽ വീണതാകാമെന്നാണ് പോലീസ് നിഗമനം. വെള്ളച്ചാട്ടത്തിനു സമീപത്ത് നിന്ന് ഫോട്ടോക്കായി സെറ്റ് ചെയ്തരീതിയിൽ ഇവരുടെ ക്യാമറയും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി മണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ എത്തിച്ചതായി…

Read More
Click Here to Follow Us