ബെംഗളൂരു: കാലാവസ്ഥ മാറ്റത്തോടെ, ധാരാളം വൈറൽ അണുബാധകൾ കൂടുന്നതായി ഡോക്ടർമാർ റിപ്പോർട്ട് ചെയ്യുന്നു. ഇവയിൽ പലതും വൈറൽ പനിയും പ്ളേറ്റ്ലെറ്റ് രക്താണുക്കളുടെ എണ്ണം കുറയുന്ന അവസ്ഥയായ ത്രോംബോസൈറ്റോപീനിയയുമാണ്.
സാധാരണയായി, ഈ പനി പലപ്പോഴും ഡെങ്കിപ്പനിയാണെന്ന് തെറ്റിദ്ധരിക്കപ്പെടുന്നു, കാരണം ഇതിന് ഒരേ രോഗലക്ഷണങ്ങളും ക്ലിനിക്കൽ സവിശേഷതകളുണ്ട്, പക്ഷേ രോഗി ഡെങ്കിപ്പനി നെഗറ്റീവ് ആയിരിക്കുകയും ചെയ്യുന്നു എന്ന് ഡോക്ടർമാർ പറഞ്ഞു.
ഇത് പല രോഗികളും ആശയക്കുഴപ്പത്തിലാകുകയും ഉത്കണ്ഠാകുലരാകുകയും ചെയ്യുന്നു. നിർമ്മാണ സൈറ്റുകളുടെയോ വ്യവസായ മേഖലകളുടെയോ സമീപത്ത് താമസിക്കുന്നവർക്ക് അണുബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നതിനാൽ ഇത് ഒരു പകർച്ചവ്യാധി ആകാം എന്നാണ് ഡോക്ടർമാർ പറയുന്നത്.
രോഗലക്ഷണങ്ങളുള്ള രോഗികളെ പ്ലേറ്റ്‌ലെറ്റ് കൗണ്ട് ടെസ്റ്റിന് വിധേയമാക്കാൻ നിർദ്ദേശിക്കുന്നുണ്ടെന്നും, മിക്കപ്പോഴും ഈ വൈറൽ അണുബാധ ഡെങ്കി പനിക്ക് സമാനമാണെന്നും, ഡെങ്കി എൻഎസ് 1 ആന്റിജൻടെസ്റ്റുകൾക്കൊപ്പം ഹീമോഗ്രാമും (സമ്പൂർണ്ണ രക്ത കൗണ്ട് പരിശോധന) ശുപാർശ ചെയ്യുന്നതായും പരിശോധനപോസിറ്റീവ് ആണെങ്കിൽ, ഡെങ്കി സ്ഥിരീകരിക്കാൻ കഴിയും എന്നും ആസ്റ്റർ സിഎംഐ ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ, കൺസൾട്ടന്റ് ഡോ. ബൃന്ദ എംഎസ് പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.