പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിലായി

ബെംഗളൂരു: പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയ പതിനെട്ടുകാരനായ ഓട്ടോ റിക്ഷ ഡ്രൈവറെ പീനിയ പോലീസ് അറസ്റ്റ് ചെയ്തു. ആർ.എം.സി യാർഡിൽ താമസിക്കുന്ന കീർത്തി എന്ന ഓട്ടോ റിക്ഷ ഡ്രൈവർ ആണ് അറസ്റ്റിൽ ആയത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. പെൺകുട്ടി സ്കൂളിൽ നിന്ന് വീട്ടിലേക്ക് പോകുന്ന വഴി കീർത്തി പിന്തുടർന്നെത്തുകയും ഉപദ്രവിക്കുകയും ചെയ്തു. ഉടനടി വഴിയാത്രക്കാർ സഹായത്തിനായി എത്തിയതോടെ ഓട്ടോ ഡ്രൈവർ കീർത്തി ഓടി രക്ഷപെട്ടു. പെൺകുട്ടിയുടെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ അവരുടെ മാതാ പിതാക്കളെ അറിയിക്കുകയും,. തുടർന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ പീനിയ പോലീസ് സ്റ്റേഷനിൽ…

Read More

ഭൂമി തർക്കത്തെ തുടർന്ന് സഹോദരങ്ങളെ വെട്ടി കൊന്നു

ബെംഗളൂരു : കർണാടകയിലെ ബാഗൽകോട്ടിൽ സഹോദരങ്ങളെ വെട്ടി കൊന്ന അയൽവാസികളായ 9 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ജമഖണ്ഡി താലൂക്കിലെ മധുരകണ്ഡിയിൽ താമസിക്കുന്ന ഹനമദ് മുദറഡ്ഡി (45), ബസവരാജ് മുദറഡ്ഡി (37), ഈശ്വർ മുദറഡ്ഡി (34), മല്ലു മുദറഡ്ഡി എന്നിവരെയാണ് കൊലപ്പെടുത്തിയത്. ഭൂമി തർക്കത്തെ തുടർന്നുള്ള പ്രശ്നങ്ങളാണ് കൊലപാതകത്തിൽ അവസാനിച്ചത്. ദറഡ്ഡി കുടുംബവും അതോടൊപ്പം അതെ പ്രദേശത്തെ അയൽക്കാരായ പുട്ടാനി കുടുംബവും തമ്മിൽ സമീപത്തുള്ള വയലിന്റെ ഉടമസ്ഥതയെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ശനിയാഴ്ച വൈകീട്ട് ഹനമദ് മുദറെഡ്ഡിയും പുട്ടാനി കുടുംബത്തിലെ മറ്റൊരാളും തമ്മിലുണ്ടായ തർക്കത്തിനിടയിൽ…

Read More

മൂന്നാം കോവിഡ് തരംഗത്തിനായുള്ള തയ്യാറെടുപ്പുകൾ സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ ഒരുങ്ങി പി. എച്. എ.എൻ.എ.

ബെംഗളൂരു: പ്രൈവറ്റ് ഹോസ്പിറ്റൽ ആന്റ് നഴ്സിംഗ് അസോസിയേഷൻ (പി. എച്. എ.എൻ.എ), ഡോക്ടർ ഹേമ ദിവാകറിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സമിതിയും സ്പെഷ്യലിസ്റ്റുകളുടെ ഒരു സംഘവും തയ്യാറാക്കിയ കോവിഡ് മൂന്നാം തരംഗത്തെ നേരിടാനുള്ള തയ്യാറെടുപ്പുകൾ വ്യക്തമാക്കുന്ന റിപ്പോർട്ട്, തിങ്കളാഴ്ച ആരോഗ്യ മന്ത്രി ഡോ കെ സുധാകറിന് സമർപ്പിക്കും. സ്വകാര്യ ആശുപത്രികളിൽ ഹെൽത്ത് കെയർ ജീവനക്കാരെ പരിശീലിപ്പിക്കുന്നത്തിനുള്ള ടീമിന്റെ ശുപാർശകൾ ഇതിൽ ഉൾപ്പെടുന്നു. കിടക്കകളുടെ എണ്ണം അപ്പപ്പോൾ പുതുക്കി രേഖപ്പെടുത്തുന്നതിനായി ബൃഹത്‌ ബെംഗളൂരു മഹാനഗര പാലികെയുടെ ബെഡ് പോർട്ടലുമായി ഫാന ബെഡ് പോർട്ടലിനെ ബന്ധിപ്പിക്കാൻ കമ്മിറ്റി തീരുമാനിച്ചു. ഇത് ടെലിമെഡിസിൻ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തും, പ്രവേശനവും ഡിസ്ചാർജുകളും ഉടൻ…

Read More

എ.ഐ.കെ.എം.സി.സിയുടെ ദശദിന മംഗല്യ മേളക്ക് ഇന്ന് സമാപനം

ബെംഗളൂരു: സാമൂഹ്യസേവനത്തിന്റെ പുതിയ മാതൃക സൃഷ്ടിക്കുകയാണ് ആള്‍ ഇന്ത്യാ കെ.എം.സി.സിയുടെ ബെംഗളൂരു ഘടകമെന്ന് ശാന്തിനഗര്‍ എം.എല്‍.എ എന്‍.എ ഹാരിസ്. ദശദിന സമൂഹ വിവാഹത്തിന്റെ ഒമ്പതാം ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിര്‍ധന കുടുംബങ്ങളെ സഹായിക്കുന്നതില്‍ ശിഹാബ് തങ്ങള്‍ സെന്റര്‍ കേന്ദ്രീകരിച്ച് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്. രാജ്യത്തിന്റെ മതേതര പാരമ്പര്യം സംരക്ഷിക്കുന്നതില്‍ ഇത്തരം സാമൂഹ്യ സംഘടനകള്‍ വഹിക്കുന്ന പങ്ക് നിസ്തുല്യമാണ്. ഫാസിസ്റ്റ് സംഘശക്തികളെ പ്രതിരോധിക്കേണ്ടത് ഇത്തരം ക്രിയാത്മക പ്രവര്‍ത്തനങ്ങളിലൂടെയാണെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. ബി.ബി.എം.പി കൗണ്‍സിലര്‍…

Read More

മലയാളി വിദ്യാർത്ഥികളെ തട്ടിക്കൊണ്ട് പോയി വൻ തുക കൊള്ളയടിച്ചു !

ബെംഗളൂരു : നഗരത്തിൽ 2 മലയാളി വിദ്യാർഥികളെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചതായി പരാതി. ചെന്നൈയിൽ നിന്ന് നഗരത്തിൽ  കാറിലെത്തിയ ഷഹിൻ ഹംസ (23), ഷാനിസ് ഉസ്മാൻ കുട്ടി (23) എന്നിവർ ആണ് കൊള്ളയടിക്കപ്പെട്ടത്. കഴിഞ്ഞ തിങ്കളാഴ്ച നടന്ന സംഭവത്തെ കുറിച്ച് കഴിഞ്ഞ ദിവസമാണ് കബ്ബൺ പാർക്ക് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. മ്യൂസിയം റോഡിൽ നിന്ന് ആയുധധാരികളായ ഒരു സംഘം ആളുകൾ ഇവരെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പരാതി. ചെന്നൈയിൽ നിന്ന് യാത്ര ചെയ്യുമ്പോൾ തന്നെ ഈ…

Read More

സൗജന്യ വാക്സിനേഷൻ ക്യാമ്പ് നടത്തി കർണാടക പ്രവാസി കോൺഗ്രസ്.

ബെംഗളൂരു : കർണാടക പ്രവാസി കോൺഗ്രസ് കൃഷ്ണരാജപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബി.ബി.എം.പിയുമായി സഹകരിച്ച് കൊണ്ട് ഓഗസ്റ്റ് 29ആം തീയതി ഞായറാഴ്ച കൃഷ്ണ രാജപുരം, ടി സി പാളയ വാരണാസി റോഡിലുള്ള സെൻമേരിസ് ചർച്ച് അങ്കണത്തിൽ വച്ച് സൗജന്യ കോവിഡ് വാക്സിനേഷൻ ക്യാമ്പ് നടത്തി. മുൻകൂട്ടി റജിസ്റ്റർ ചെയ്ത 18 വയസ്സും മുകളിലും പ്രായമുള്ള എല്ലാവർക്കും കോവിഡ് വാക്സിൻ സ്വീകരിക്കാനുള്ള സൗകര്യം ഉണ്ടായിരുന്നു. ഭിന്നശേഷിയുള്ളവർക്കും, മുതിർന്ന പൗരന്മാർക്കും മുൻഗണന നൽകിയെന്നു ഭാരവാഹികളായ ശ്രീ.സുമേഷ് എബ്രഹാം, ശ്രീ.സുഭാഷ് കുമാർ എന്നിവർ അറിയിച്ചു. കർണാടക പ്രവാസി…

Read More

നമ്മ മെട്രോയുടെ മൈസൂരു റോഡ്-കെങ്കേരി പാത ഉദ്ഘാടനം ചെയ്തു.

ബെംഗളൂരു: ബെംഗളൂരു മെട്രോയുടെ വിപുലീകരിച്ച പർപ്പിൾ ലൈൻ, മൈസൂരു റോഡ്–കെങ്കേരി പാത ഞായറാഴ്ച ഉദ്ഘാടനം ചെയ്തു. 7.53 കിലോമീറ്റർ ദൈർഘ്യമുള്ള പാത കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹർദീപ് സിംഗ്പുരിയും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും ചേർന്ന് ഉദ്ഘാടനം ചെയ്തു. നമ്മ മെട്രോ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് കീഴിലുള്ള ഈ ലൈനിൽ നായണ്ടനഹള്ളി, ആർ ആർ നഗർ, ജ്ഞാനഭാരതി, പട്ടങ്കെരെ, കെംഗേരി ബസ് ടെർമിനൽ, കെംഗേരി എന്നിങ്ങനെ ആറ് സ്റ്റേഷനുകളാണ് ഉള്ളത്. 75,000 ആളുകൾ ഈ ലൈനിൽ യാത്ര ചെയ്യുമെന്നാണ് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ്(ബിഎംആർസിഎൽ) കണക്കാക്കുന്നത്. …

Read More

കർണാടകയിൽ ഇന്ന് 1262 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1262 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1384 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.70%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1384 ആകെ ഡിസ്ചാര്‍ജ് : 2891193 ഇന്നത്തെ കേസുകള്‍ : 1262 ആകെ ആക്റ്റീവ് കേസുകള്‍ : 18758 ഇന്ന് കോവിഡ് മരണം : 17 ആകെ കോവിഡ് മരണം : 37278 ആകെ പോസിറ്റീവ് കേസുകള്‍ : 2947255 ഇന്നത്തെ പരിശോധനകൾ…

Read More

കേരളത്തിൽ ഇന്ന് 29,836 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 22,088 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 29,836 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3965, കോഴിക്കോട് 3548, മലപ്പുറം 3190, എറണാകുളം 3178, പാലക്കാട് 2816, കൊല്ലം 2266, തിരുവനന്തപുരം 2150, കോട്ടയം 1830, കണ്ണൂര്‍ 1753, ആലപ്പുഴ 1498, പത്തനംതിട്ട 1178, വയനാട് 1002, ഇടുക്കി 962, കാസര്‍ഗോഡ് 500 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,51,670 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.67 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…

Read More

വാക്‌സിൻ കൂടുതൽ പേരിലേക്കെത്തിക്കാൻ ‘വാക്സിൻ ഉത്സവ്’

ബെംഗളൂരു: കോവിഡ് 19 പ്രതിരോധ കുത്തിവയ്‌പ്പ് കൂടുതൽ ജനങ്ങളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ആഴ്ചയിൽ ഒരിക്കൽ ‘വാക്സിൻ ഉത്സവം‘ നടത്തുമെന്ന് ആരോഗ്യ മന്ത്രി ഡോ. കെ സുധാകർ പറഞ്ഞു. ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ പേർക്ക് വാക്സിനേഷൻ നൽകുക എന്നതാണ് ലക്ഷ്യം. നിലവിൽ, പ്രതിദിനം നാല് ലക്ഷത്തോളം ഡോസ് വാക്സിൻ നൽകപ്പെടുന്നു, ഇത് സെപ്റ്റംബറിൽ പ്രതിദിനം അഞ്ച് ലക്ഷം ഡോസുകൾ വരെ ആയി വർദ്ധിപ്പിക്കും. ‘വാക്സിൻ ഉത്സവ്‘ നടത്തുന്നതിലൂടെ പ്രതിദിനം 15 മുതൽ 20 ലക്ഷം ഡോസുകൾ നൽകാൻ സർക്കാർ പദ്ധതിയിടുന്നതായി മന്ത്രി വിശദീകരിച്ചു. സർക്കാർ ആശുപത്രികൾ, പിഎച്ച്സികൾ, മൊബൈൽ യൂണിറ്റുകൾ,…

Read More
Click Here to Follow Us