2022 ഒക്ടോബറോടെ ബെംഗളൂരു-മൈസൂരു ഹൈവേയുടെ 10 വരികളും പൂർത്തിയാക്കും

ബെംഗളൂരു: ബാംഗ്ലൂർ–മൈസൂരു സാമ്പത്തിക ഇടനാഴി പദ്ധതി 2022 ഒക്ടോബറോടെ പൂർത്തിയാക്കുമെന്ന് കേന്ദ്രറോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. രണ്ട് നഗരങ്ങളെ ബന്ധിപ്പിക്കുന്ന 10 വരി ഹൈവേ വരുന്നതോടെ മൂന്ന് മണിക്കൂർ യാത്രാ സമയം 90 മിനിറ്റായി കുറയും എന്ന് മന്ത്രി കൂട്ടിച്ചേർത്തു. 117 കിലോമീറ്റർ നീളമുള്ള ഹൈവേയെ രണ്ട് പാക്കേജുകളായാണ് തിരിച്ചിരിക്കുന്നത്. പ്രസാർ ഭാരതി നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ, പദ്ധതിയുടെ നിർമ്മാണം യഥാക്രമം 2019 മെയ്, ഡിസംബർ മാസങ്ങളിൽ ആരംഭിച്ചു. ബെംഗളൂരു മുതൽ നിഡഗട്ട വരെയുള്ള 56 കിലോമീറ്റർ റോഡിന്റെ നിർമ്മാണം ഒരു പാക്കേജിന്റെ ഭാഗമാണ്,…

Read More

കോവിഡ് 19 നിയമങ്ങൾ ലംഘിച്ചതിന് ബിബിഎംപി ഈടാക്കിയത് 12 കോടി രൂപ പിഴ

ബെംഗളൂരു: കഴിഞ്ഞ16 മാസത്തിനിടെ, ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) നഗരത്തിൽ കോവിഡ് 19 മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചതിന് ആളുകളിൽ നിന്ന് പിഴയായി മൊത്തം 12.58 കോടി രൂപ ശേഖരിച്ചു. കോവിഡ് 19 മാർഗ്ഗനിർദ്ദേശ ലംഘനങ്ങളുമായി ബന്ധപ്പെട്ട് 5,25,196 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോവിഡ് 19 പ്രോട്ടോക്കോൾ ലംഘനങ്ങളുടെ പേരിൽ ഒരേ കാലയളവിൽ 150 ഓളം വ്യവസായങ്ങൾ ബി ബി എം പി അടച്ചുപൂട്ടി. ബി ബി എം പി ഡാറ്റ അനുസരിച്ച്, 2020 മേയ് മുതൽ 2021 ഓഗസ്റ്റ് 7 വരെയുള്ള കാലയളവിൽ മാസ്ക് ധരിക്കാത്തതിന് 4.93 ലക്ഷം പേരിൽ നിന്നായി…

Read More

കർണാടകയിൽ ഇന്ന് 1857 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1857 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1950 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.15%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1950 ആകെ ഡിസ്ചാര്‍ജ് : 2865067 ഇന്നത്തെ കേസുകള്‍ : 1857 ആകെ ആക്റ്റീവ് കേസുകള്‍ : 22728 ഇന്ന് കോവിഡ് മരണം : 30 ആകെ കോവിഡ് മരണം : 36911 ആകെ പോസിറ്റീവ് കേസുകള്‍ : 2924732 ഇന്നത്തെ പരിശോധനകൾ…

Read More

കേരളത്തിൽ ഇന്ന് 21,445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 20,723 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 21,445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3300, കോഴിക്കോട് 2534, തൃശൂര്‍ 2465, എറണാകുളം 2425, പാലക്കാട് 2168, കൊല്ലം 1339, കണ്ണൂര്‍ 1338, ആലപ്പുഴ 1238, കോട്ടയം 1188, തിരുവനന്തപുരം 933, വയനാട് 720, പത്തനംതിട്ട 630, ഇടുക്കി 589, കാസര്‍ഗോഡ് 578 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,582 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.73 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…

Read More

മൈസൂരു റോഡ് – കെങ്കേരി മെട്രോ പാത പരിശോധന ഇന്നവസാനിക്കും

ബെംഗളൂരു: മൈസൂരു റോഡ്-കെങ്കേരി മെട്രോ റെയിൽ പാതയിൽ സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായുള്ള സുരക്ഷാ പരിശോധനകൾ ഇന്നലെ ആരംഭിച്ചു. മെട്രോ റെയിൽ സുരക്ഷാ കമ്മിഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പരിശോധന നടത്തുന്നത്. സുരക്ഷാ പരിശോധന നടക്കുന്ന കാരണത്താൽ വ്യാഴാഴ്ച വരെ വിജയനഗർ മെട്രോ സ്‌റ്റേഷൻ മുതൽ മൈസൂരു റോഡ് മെട്രോ സ്‌റ്റേഷൻ വരെയുള്ള പാതയിൽ മെട്രോ സേവനങ്ങൾ നിർത്തിവെച്ചു. ഇന്നത്തെ പരിശോധന അവസാനിച്ച ശേഷം സുരക്ഷാ കമ്മിഷണറുടെ അനുമതി ലഭിച്ചാൽ ഈ മാസം തന്നെ മെട്രോ സേവനം തുടങ്ങാൻ കഴിയുമെന്നാണ് മെട്രോ റെയിൽ കോർപ്പറേഷൻ അറിയിച്ചത്.…

Read More

കർണാടകയിൽ കോവിഡ് 19 വൈറസിന്റെ ഇ.റ്റി.എ വകഭേദം വീണ്ടും കണ്ടെത്തി

ബെംഗളൂരു: നാല് മാസം മുമ്പ് ദുബായിൽ നിന്ന് കർണാടകയിലെ മംഗളൂരുവിലേക്ക് മടങ്ങിയെത്തുകയും കോവിഡ് 19 വൈറസ് പോസിറ്റീവ് സ്ഥിരീകരിക്കുകയും ചെയ്ത ഒരാൾക്ക് കോവിഡ് 19 വൈറസിന്റെ ഇ.റ്റി.എ വേരിയന്റ് ബാധിച്ചതായി കണ്ടെത്തി. ഇദ്ദേഹത്തിന്റെ സാമ്പിളുകൾ ജീനോം സീക്വൻസിംഗിനായി അയച്ചിട്ടുണ്ട്. ഓഗസ്റ്റ് 5 നാണ് ഇദ്ദേഹത്തിന് ഇ.റ്റി.എ വേരിയന്റ് അണുബാധ സ്ഥിരീകരിച്ചത്. ഇന്ത്യയിലോ കർണാടകയിലോ  കോവിഡ് 19 വൈറസിന്റെ ഇ.റ്റി.എ വേരിയന്റ് കണ്ടെത്തുന്നത് ഇതാദ്യമായല്ല. 2020 ഏപ്രിലിൽ ബെംഗളൂരുവിലെ നിംഹാൻസിലെ വൈറോളജി ലാബിൽ കർണാടകയിലെ രണ്ട് കോവിഡ് 19 ബാധിതരിൽ ഇ.റ്റി.എ വേരിയന്റ് കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. 2021 ജൂലൈയിൽ മിസോറാമിലും ഇ.റ്റി.എ…

Read More

കൊലപാതക കേസിൽ മുൻ മന്ത്രി വിനയ് കുൽക്കർണിക്ക് ജാമ്യം

ബെംഗളൂരു: ധാർവാഡ് ജില്ലയിലെ ബി.ജെ.പി. നേതാവ് യോഗേഷ് ഗൗഡയുടെ കൊലപാതകത്തിൽ പോലീസ് അറസ്റ്റ് ചെയ്ത മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ വിനയ് കുൽക്കർണിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ധാർവാഡ് ജില്ലയിൽ പ്രവേശിക്കാനുള്ള അനുമതിയില്ല. അതോടൊപ്പം, വിചാരണയിലോ അന്വേഷണത്തിലോ യാതൊരുവിധ ഇടപെടലും പാടില്ല, കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്, അതോടൊപ്പം രണ്ടാഴ്ച കൂടുമ്പോൾ സി.ബി.ഐ.ക്ക്‌ മുമ്പാകെ ഹാജരാകണം എന്നീ വ്യവസ്ഥകളിൽ ആണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് യു.യു. ലളിത്, അജയ് റസ്‌തോഗി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 2020 നവംബർ അഞ്ചിന് ധാർവാഡിലെ…

Read More

ബൊമ്മനഹള്ളിയിൽ ബി.ജെ.പി. എം.എൽ.എയുടെ കാറുകൾ കത്തിച്ചു

ബെംഗളൂരു: ബൊമ്മനഹള്ളിയിൽ ബി.ജെ.പി. എം.എൽ.എയുടെ കാറുകൾ കത്തിച്ചു. ബി.ജെ.പി. എം.എൽ.എ. സതീഷ് റെഡ്ഡിയുടെ രണ്ടു കാറുകളാണ് അജ്ഞാതർ അഗ്നിക്കിരയാക്കിയത്. ബൊമ്മനഹള്ളിയിലാണ് സതീഷ് റെഡ്ഡിയുടെ വീട്. ഇവിടെ വീടിന് സമീപത്തായി നിർത്തിയിട്ടിരുന്ന കാറുകളിൽ രണ്ടെണ്ണമാണ് കത്തിച്ചത്. വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെ അജ്ഞാതർ കാർപോർച്ചിൽ പ്രവേശിക്കുകയും കാറുകൾ അഗ്നിക്കിരയാക്കുകയും ചെയ്തുവെന്നാണ് നിരീക്ഷണക്യാമറകളിൽനിന്ന് ലഭിക്കുന്ന വിവരം. എന്നാൽ ഇവരുടെ മുഖം വ്യക്തമല്ല. ഇവർ ആരാണെന്ന വിവരവും ലഭിച്ചിട്ടില്ല. അതേസമയം സംഭവത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാണെന്ന് സതീഷ് റെഡ്ഡി ആരോപിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ച് വരികയാണ്.…

Read More

വകുപ്പിനെ ചൊല്ലി അതൃപ്തി; എം എൽ എ ഓഫീസ് അടച്ചിട്ടു

ബെംഗളൂരു: മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മന്ത്രിസഭയിൽ ബാക്കിയുള്ള മന്ത്രിമാർക്ക് വകുപ്പുകൾ വിഭജിച്ചു നൽകിയ വിഷയത്തിൽ മന്ത്രിമാർക്കിടയിലുള്ള അതൃപ്തി രൂക്ഷമാകുന്നു. പ്രതീക്ഷിച്ച വകുപ്പ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് മന്ത്രി ആനന്ദ് സിങ് ആണ് രാജി ഭീഷണി മുഴക്കിയത്. ഹൊസപേട്ടിയിലുള്ള അദ്ദേഹത്തിന്റെ എം.എൽ.എ. ഓഫീസ് അടച്ചിട്ടു. ബുധനാഴ്ച വൈകീട്ട് അദ്ദേഹം ബെംഗളൂരുവിലെത്തിയതിനു പിന്നാലെ മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുമായി കൂടിക്കാഴ്ച നടത്തി. ഹൊസപേട്ടിലെ തന്റെ ഓഫീസ് അടച്ചതോടെ ആനന്ദ് സിങ് രാജിവെച്ചതായി ബുധനാഴ്ച രാവിലെ പലയിടങ്ങളിലും ഊഹാപോഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ, മുഖ്യമന്ത്രി ഇക്കാര്യം നിഷേധിച്ചു. ആനന്ദ് സിങ്ങുമായി സംസാരിച്ച്…

Read More

ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ; കർണാടക ഹൈകോടതി വാദം തുടങ്ങി

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കഴിഞ്ഞ ഒക്ടോബർ 29 നു എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ കർണാടക ഹൈക്കോടതിയുടെ പുതിയ ബെഞ്ചിൽ വാദം തുടങ്ങി. ജസ്റ്റിസ് എം.ജി. ഉമയുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ആദ്യം ബിനീഷിന്റെ വാദമാണ് ബുധനാഴ്ച കോടതി കേട്ടത്. മുൻ ഡിവിഷൻ ബെഞ്ചിന് മുമ്പാകെ നേരത്തെ ഉന്നയിച്ച അതെ വാദങ്ങൾ തന്നെയാണ് ബിനീഷിനു വേണ്ടി ഹാജരായ അഭിഭാഷകൻ അഡ്വ. ഗുരു കൃഷ്ണകുമാർ പുതിയ ബെഞ്ചിനു മുമ്പാകെയും ഉന്നയിച്ചത്. സമൂഹത്തിൽ നല്ല നിലയിലുള്ള വ്യക്തിയാണ് ബിനീഷ് എന്നും പിതാവിന്…

Read More
Click Here to Follow Us