ബെംഗളൂരു: ബൊമ്മനഹള്ളി സ്വദേശിയായ 29 കാരന് നോവൽ കൊറോണ വൈറസിന്റെ ഡെൽറ്റ പ്ലസ് എന്ന വകഭേദം ബാധിച്ചതായി കണ്ടെത്തി. ബി ബി എം പി വ്യാഴാഴ്ചയാണ് ഈ വിവരം വെളിപ്പെടുത്തിയിരിക്കുന്നത്. ഡെൽറ്റ പ്ലസ് ബാധിച്ച സംസ്ഥാനത്തെ നാലാമത്തെ കോവിഡ് രോഗിയാണ് അദ്ദേഹം. പനിയുടെ ലക്ഷണങ്ങളുണ്ടായിരുന്ന രോഗിക്ക് ജൂലൈ 14 ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന് നോവൽ കൊറോണ വൈറസിന്റെ ഡെൽറ്റ പ്ലസ് വകഭേദം ബധിച്ചതിന്റെ ടെസ്റ്റ് ഫലങ്ങൾ ആഗസ്ത് 5 ന് മാത്രമാണ് ബി ബി എം പി ഉദ്യോഗസ്ഥരെ അറിയിച്ചത്. രോഗിയെ ഇതിനകം ആശുപത്രിയിൽ…
Read MoreDay: 6 August 2021
നിങ്ങൾക്കും 4 മാസം കൊണ്ട് ഡിജിറ്റൽ മാർക്കറ്റിംഗ് പഠിക്കാം,മാസ ശമ്പളം 30,000 മുതൽ 75,000 വരെ;ഒപ്പം ലോകോത്തര കമ്പനികളായ ഗൂഗിളിന്റെയും മൈക്രോസോഫ്റ്റിന്റെയും സർട്ടിഫിക്കറ്റ് കൂടിയായാലോ!!! എങ്കിൽ കല്ലട അക്കാദമിയുടെ പ്രേത്യേക ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്സിൽ ജോയിൻ ചെയ്യൂ.
ബെംഗളൂരു: നിങ്ങൾ പഠിച്ച കോഴ്സ് ഏതുമാകട്ടെ, ബെംഗളൂരു മഹാനഗരത്തിൽ ഐ. ടി മേഖലയിൽ ഒരു ജോലിയാണോ നിങ്ങളുടെ ലക്ഷ്യം??? എങ്കിൽ ഇന്ന് തന്നെ കല്ലട അക്കാദമിയുടെ ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്സിൽ അഡ്മിഷൻ നേടൂ. ഇന്ന് ഈ ലോകം നിയന്തിക്കുന്നത് തന്നെ ഓൺലൈനിലൂടെ ഉള്ള പലതരം ബിസിനസുകൾ ആണ്. സ്വന്തമായി വെബ്സൈറ്റ് ഉള്ള ഏതൊരു കമ്പനിയും ഇപ്പോൾ ഓൺലൈനിൽ തങ്ങളുടെ ബിസിനസ് വർധിപ്പിക്കാൻ മുൻകൈ എടുക്കുന്ന കാലഘട്ടമാണ്. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയ പ്രൊമോഷൻ, സെർച്ച് എൻജിൻ ഒപ്റ്റിമൈസേഷൻ, ഫേസ്ബുക് ആഡ്‌സ്, ഗൂഗിൾ ആഡ്‌സ് അങ്ങനെ…
Read Moreകർണാടകയിൽ ഇന്ന് 1805 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1805 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1854 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 1.11%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1854 ആകെ ഡിസ്ചാര്‍ജ് : 2854222 ഇന്നത്തെ കേസുകള്‍ : 1805 ആകെ ആക്റ്റീവ് കേസുകള്‍ : 24328 ഇന്ന് കോവിഡ് മരണം : 36 ആകെ കോവിഡ് മരണം : 36741 ആകെ പോസിറ്റീവ് കേസുകള്‍ : 2915317 ഇന്നത്തെ പരിശോധനകൾ…
Read Moreകർണാടകയിലെ സ്കൂളുകൾ ഈ മാസം തുറക്കും ; ബസവരാജ് ബൊമ്മൈ
ബെംഗളൂരു: ഈ മാസം 23 ന് 9 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി വിദ്യാലയങ്ങൾ തുറക്കാൻ കർണാടക സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. സംസ്ഥാനത്തെ കോവിഡ് -19 സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം, കേരള, മഹാരാഷ്ട്ര അതിർത്തി ജില്ലകളിൽ വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും സംസ്ഥാനത്തുടനീളം നിലവിലുള്ള രാത്രി കർഫ്യൂ രാത്രി 10 മണിക്ക് പകരം രാത്രി 9 മുതൽ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു . സംസ്ഥാനത്തെ കോവിഡ് -19 സാഹചര്യം ചർച്ച ചെയ്യാൻ ആരോഗ്യ, വിദ്യാഭ്യാസ വിദഗ്ധർ,…
Read Moreകേരളത്തിൽ ഇന്ന് 19,948 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 19,480 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 19,948 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3417, എറണാകുളം 2310, തൃശൂര്‍ 2167, കോഴിക്കോട് 2135, പാലക്കാട് 2031, കൊല്ലം 1301, ആലപ്പുഴ 1167, തിരുവനന്തപുരം 1070, കണ്ണൂര്‍ 993, കോട്ടയം 963, കാസര്‍ഗോഡ് 738, പത്തനംതിട്ട 675, വയനാട് 548, ഇടുക്കി 433 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,51,892 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.13 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…
Read Moreനഗരത്തിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി; പ്രതികൾ അറസ്റ്റിൽ
ബെംഗളൂരു: കർണാടക സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) നാർക്കോട്ടിക്സ് വിഭാഗം ഇന്ന് നഗരത്തിലെ ഒരു അപ്പാർട്ട്മെന്റിൽ നടത്തിയ റെയ്ഡിൽ 5 കോടി രൂപയുടെ മയക്കു മരുന്ന് ശേഖരം പിടികൂടി. ഹാഷിഷ് ഓയിൽ, 10 കിലോ കഞ്ചാവ്, കൊക്കെയ്ൻ, എക്സ്റ്റസി ഗുളികകൾ, എൽഎസ്ഡി ഗുളികകൾ എന്നിവ പിടിച്ചെടുത്തെന്നു സി.സി.ബിയുടെ ജോയിന്റ് കമ്മീഷണർ സന്ദീപ് പാട്ടീൽ അറിയിച്ചു. 530 ഗ്രാം ചരസും നാല് ഹൈഡ്രോ കഞ്ചാവ് ചെടികളും പോലീസ് പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. അറസ്റ്റിലായ മയക്കുമരുന്ന് കച്ചവടക്കാരായ ആസ്സാമിൽ നിന്നുള്ള നബരൻ ചക്മ, അയാളുടെ കൂട്ടാളികളായ മോബിൻ ബാബു, റോളണ്ട്…
Read Moreകേരള – കർണാടക അതിർത്തികളിലെ ഇടറോഡുകൾ മണ്ണിട്ടടക്കുന്നു; രാത്രി കാല കർഫ്യൂവും വാരാന്ത്യ കർഫ്യൂവും ഇന്ന് മുതൽ.
ബെംഗളൂരു: കേരളത്തിൽ നിന്ന് കർണാടകയിലേക്ക് യാത്ര ചെയ്യുന്നവർക്ക് കടുത്ത നിയന്ത്രണങ്ങളുമായി കര്‍ണാടക. ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ആരെയും കേരളത്തിൽ നിന്ന് കർണാടകയിലേക്ക് പ്രവേശിപ്പിക്കില്ല. ഇരു സംസ്ഥാനങ്ങൾക്കുമിടയിലുള്ള ഇട റോഡുകളില്‍ മണ്ണിട്ടും കുഴിയെടുത്തും ഇതുവഴിയുള്ള വാഹന ഗതാഗതം നിയന്ത്രിക്കാനാണ് പുതിയ തീരുമാനം. സുള്ള്യ, പുത്തൂര്‍ അതിർത്തിയിൽ കുഴിയെടുത്ത് ഗതാഗതം തടയും. അതിര്‍ത്തികളില്‍ ശക്തമായ പരിശോധന നടത്താനും കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു. കേരളവുമായും മഹാരാഷ്ട്രയുമായും അതിർത്തി പങ്കിടുന്ന ജില്ലകളിൽ ശനിയും ഞയറാഴ്ചയും സമ്പൂർണ്ണ കർഫ്യൂ ആയിരിക്കും, ബെംഗ്ലൂരുവിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാനമൊട്ടാകെ രാത്രി…
Read More5 വർഷത്തിലേറെയായി ഒരേ സ്റ്റേഷനിൽ സേവനമനുഷ്ഠിക്കുന്ന പോലീസുകാർക്ക് സ്ഥലംമാറ്റം
ബെംഗളൂരു: നഗരത്തിൽ അഞ്ച് വർഷമോ അതിൽ കൂടുതലോ ഒരു സ്റ്റേഷനിൽ സേവനമനുഷ്ഠിച്ച പോലീസ്സബ് ഇൻസ്പെക്ടർമാർ (പിഎസ്ഐ), അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാർ (എഎസ്ഐ), ഹെഡ്കോൺസ്റ്റബിൾമാർ (എച്ച്സി), പോലീസ് കോൺസ്റ്റബിൾമാർ (പിസി) എന്നിവരെ സിറ്റി പോലീസ് കമ്മീഷണർകമൽ പന്ത് സ്ഥലം മാറ്റി. ഒരേ സ്റ്റേഷനിൽ തുടരുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് സ്റ്റേഷനിലെ മറ്റ് ജീവനക്കാർക്കും പൊതുജനങ്ങൾക്കുംസ്റ്റേഷന്റെ അധികാരപരിധിയിലെ പ്രവർത്തനങ്ങൾക്കും മേൽ മേൽക്കോയ്മ ഉള്ളതായി സിറ്റി പോലീസ്കമ്മീഷണർ ശ്രദ്ധിച്ചു. ക്രമക്കേട് സംബന്ധിച്ച് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മറ്റ് ജീവനക്കാരെ ജോലിചെയ്യാൻ അവർ പലപ്പോഴും അനുവദിക്കുന്നില്ല എന്നതും ശ്രദ്ധയിൽപെട്ടിട്ടുണ്ട്. 127 പിഎസ്ഐമാരെയും…
Read Moreമേക്കേദാട്ടു പദ്ധതി; കർണാടക പിന്നോട്ടില്ലെന്ന് ബസവരാജ് ബൊമ്മൈ
ബെംഗളൂരു: മേക്കേദാട്ടു അണക്കെട്ട് പദ്ധതിക്കെതിരേ തമിഴ്‌നാട് ഏതു തരാം സമരം നടത്തിയാലും പദ്ധതിയുമായി കർണാടക മുന്നോട്ടു പോകുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ബി.ജെ.പി. തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈയുടെ നേതൃത്വത്തിൽ നിരാഹാരസമരം ആരംഭിക്കുന്നതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആരൊക്കെ സമരത്തിനിറങ്ങിയാലും ഈ സർക്കാരിനെ അത് ബാധിക്കുകയില്ലെന്നും, മേക്കേദാട്ടു അണക്കെട്ട് നിർമാണം കർണാടകയുടെ അവകാശമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അണക്കെട്ട് നിർമാണം സംസ്ഥാനത്തിന്റെ അവകാശമാകുമ്പോൾ തമിഴ്‌നാട്ടിൽ ആര് പ്രതിഷേധിക്കുന്നു എന്നത് വിഷയമല്ലെന്നും ബസവരാജ് ബൊമ്മൈ പറഞ്ഞു.
Read Moreനവജാതശിശുവിനെ ക്ലിനിക്കിന്റെ ജനാലയിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞു; അമ്മക്കെതിരെ കൊലപാതകകുറ്റം ചുമത്തി.
ബെംഗളൂരു: നഗരത്തിലെ സോളദേവനഹള്ളിക്ക് സമീപം, ഹെസരഘട്ടയിലെ ഒരു സ്വകാര്യ ക്ലിനിക്കിന്റെ വാഷ്റൂമിന്റെ ജനാലയിലൂടെ 22 കാരിയായ യുവതി തന്റെ നവജാത ശിശുവിനെ താഴേക്ക് എറിഞ്ഞു. കുഞ്ഞ്മരണപ്പെട്ടു. പ്രസ്തുത സ്ത്രീക്കും കാമുകനും എതിരെ കൊലപാതക കുറ്റം ചുമത്തി.
Read More