ബെംഗളൂരു: ഒരു വര്‍ഷത്തിന് ശേഷം വീണ്ടും വിചിത്ര ശബ്ദം കേട്ടത് നഗരവാസികളെ പരിഭ്രാന്തിയിലാക്കുന്നു. ദക്ഷിണ ബംഗലൂരുവില്‍ അല്‍പ്പസമയം മുന്‍പാണ് ഉച്ചത്തിലുള്ള ശബ്ദം കേട്ടത്. സൂപ്പര്‍ സോണിക് ജറ്റിന്റേതിന് സമാനമായ ശബ്ദമാണ് കേട്ടത്. വ്യോമസേന ജെറ്റില്‍ നിന്നുള്ള സോണിക് ശബ്ദമാണോയെന്ന് അധികൃതര്‍ പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ നഗരത്തിൽ സമാനമായ ശബ്ദം കേട്ടിരുന്നു. ഇതിന് പിന്നാലെ അഭ്യൂഹങ്ങളും ഗൂഢാലോചനാ സിദ്ധാന്തങ്ങളും പടര്‍ന്നു പിടിച്ചിരുന്നു. എന്നാല്‍ വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന വ്യോമസേനാ വിമാനത്തിന്റെ പരിശീലന പറക്കലിന്റെ ശബ്ദമാണിതെന്ന് ഔദ്യോഗിക വിശദീകരണം വന്നതോടെ പരിഭ്രാന്തി അകന്നിരുന്നു. ഇന്ന് ഉച്ചയ്ക്കും…
Read MoreMonth: July 2021
കേരളത്തിൽ നിന്ന് കർണാടകയിലേക്ക് പ്രവേശിക്കുന്നവർക്കായി ഇന്നലെ പുറത്തുവിട്ട നിബന്ധനകളിൽ മാറ്റം വരുത്തി.
ബെംഗളൂരു : കേരളത്തിൽ നിന്ന് കർണാടകയിലേക്ക് യാത്ര ചെയ്യുന്നവർ പാലിക്കേണ്ടതായ നിബന്ധനകൾ ഉൾപ്പെടുത്തി ഇന്നലെ പുറത്തിറക്കിയ ഉത്തരവിൽ ചെറിയ ഇളവു വരുത്തി കർണാടക. ഒരു ഡോസ് കോവിഡ് വാക്സിനേഷൻ സ്വീകരിച്ചവർക്കു കൂടി കേരളത്തിൽ നിന്ന് കർണാടകയിലേക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യാം എന്നാണ് ഏറ്റവും പുതിയ മാർഗ്ഗ നിർദ്ദേശത്തിൽ പറയുന്നത്. ഇന്നലെ പുറത്തിറങ്ങിയ ഉത്തരവ് പ്രകാരം രണ്ട് ഡോസ് എടുത്തവർക്ക് മാത്രമേ ഈ ആനുകൂല്യം ഉണ്ടായിരുന്നുള്ളൂ. http://h4k.d79.myftpupload.com/archives/68479
Read Moreരണ്ടാമത് സൗജന്യ കോവിഡ് വാക്‌സിനേഷൻ ക്യാമ്പ് നടത്തി”തണൽ”.
ബെംഗളൂരു: സമൂഹത്തിൽ പിന്നോക്കം നിൽക്കുന്ന നിർധനരും നിരാലംബരുമായവർക്ക് കൈത്താങ്ങായിക്കൊണ്ട് ദയ റിഹാബിലിറ്റേഷന്റെ കീഴിലുള്ള തണൽ ബെംഗളൂരു വീണ്ടുമൊരു സൗജന്യ കോവിഡ് കുത്തിവെപ്പ് ക്യാമ്പ് നടത്തി. കോറമംഗല ഫോറം മാളിൽ നടന്ന ക്യാമ്പിൽ 1434 പേർക്കു കോവിഡ്ഷിൽഡ് വാക്‌സിൻ നൽകി. ഇതിൽ ഭൂരിഭാഗവും നിര്ധനരായിരുന്നു. കഴിഞ്ഞ വാരം വൈറ്റ്ഫീൽഡ് ശാന്തി നികേതൻ മാളിൽ നടത്തിയ ആദ്യ ക്യാമ്പിൽ 840 പേർക്ക് കുത്തിവെപ്പ് നൽകിയിരുന്നു. മലബാർ ഗോൾഡ് ഗ്രൂപ്പ് ആണ് ക്യാമ്പ് സ്പോൺസർ ചെയ്തത്. നാരായണ ഹെൽത്തു ഗ്രൂപ്പ് ഈ മെഗാ കാമ്പിനുള്ള വാക്‌സിനും മറ്റു മെഡിക്കൽ സഹായങ്ങളും…
Read Moreകോവിഡ് പോരോളികൾക്ക് ആദരമായി സ്മാരകം നിർമ്മിക്കാൻ കർണാടക ;ഇത് രാജ്യത്ത് ആദ്യം!
ബെംഗളൂരു : കോവിഡ് മഹാമാരിക്ക് എതിരെയുള്ള പോരാട്ടത്തിൽ ജീവൻ നഷ്ടപ്പെട്ട ഡോക്ടർമാരുടേയും പാരാമെഡിക്കൽ ജീവനക്കാരുടേയും മറ്റ് ആരോഗ്യ പ്രവർത്തകരുടെയും സ്മരണാർത്ഥം കോവിഡ് പോരാളികൾക്ക് സ്മാരകമൊരുക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. ഡൽഹിയിലെ യുദ്ധ സ്മാരകത്തിൻ്റെ മാതൃകയിൽ ബെംഗളൂരുവിൽ ആണ് ഇത് നിർമ്മിക്കുക എന്ന് ആരോഗ്യ മന്ത്രി ഡോ: കെ.സുധാകർ അറിയിച്ചു. ഇന്ത്യയിലെ ആദ്യത്തെ ഇത്തരത്തിൽ ഉള്ള സ്മാരകമാണ് ഇത്. ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ സ്മാരകത്തിൻ്റെ രൂപരേഖ ഉടൻ തയ്യാറാക്കും. കോവിഡ് പോരാളികളുടെ ഓർമ്മക്കായി പ്രത്യേക ദിവസം തീരുമാനിക്കും. ഡോക്ടർമാരുടെ ദേശീയ ദിനാചരണച്ചടങ്ങിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.…
Read Moreവഞ്ചനക്കും വ്യാജരേഖ ചമച്ചതിനും സഹകരണ ബാങ്കിനെതിരെ പോലീസ് കേസെടുത്തു.
ബെംഗളൂരു: ശ്രീ വസിസ്ത ക്രെഡിറ്റ് സൗഹാർദ സഹകാരി ലിമിറ്റഡ് എന്ന ബെംഗളൂരുവിലെ പ്രമുഖ സഹകരണ ബാങ്കിലെ രണ്ട് ഡസനിലധികം നിക്ഷേപകർ ജൂൺ 30ന് ബാങ്ക് ഡയറക്ടർമാർക്കും മറ്റ് അഡ്മിനിസ്ട്രേറ്റീവ് ബോർഡ് അംഗങ്ങൾക്കുമെതിരെ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ദുരുപയോഗം ചെയ്യൽ, ക്രിമിനൽ ബ്രീച്ച് എന്നീ പരാതികളുമായി പോലീസിനെ സമീപിച്ചു.ജൂൺ 25 ന് ബെംഗളൂരുവിലെ ബന്നർഗട്ട നിവാസിയായ അരുൺ ബി.എൻ ബാങ്കിനെക്കുറിച്ചുള്ള ആദ്യ പരാതി നൽകി. നാഗരാജ് ബി.ടി എന്ന 78 കാരനായ പിതാവിനുവേണ്ടി 99 ലക്ഷം രൂപ സ്ഥിര നിക്ഷേപം നടത്തിയെന്നും 2020 നവംബർ വരെ…
Read Moreകർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.
ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 3203 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 14302 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 2.05 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 14302 ആകെ ഡിസ്ചാര്‍ജ് : 2746544 ഇന്നത്തെ കേസുകള്‍ : 3203 ആകെ ആക്റ്റീവ് കേസുകള്‍ : 65312 ഇന്ന് കോവിഡ് മരണം : 94 ആകെ കോവിഡ് മരണം : 35134 ആകെ പോസിറ്റീവ് കേസുകള്‍ : 2847013 ഇന്നത്തെ…
Read Moreവാക്സിൻ എടുത്തവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല; കേരളത്തിൽ നിന്ന് വരുന്നവർക്കുള്ള മാനദണ്ഡങ്ങൾ പുതുക്കി കർണാടക; ഏറ്റവും പുതിയ ഉത്തരവ് ഇവിടെ വായിക്കാം.
ബെംഗളൂരു : കേരളത്തിൽ നിന്ന് സംസ്ഥാനത്തേക്ക് യാത്ര ചെയ്യുന്നവർക്കുള്ള മാനദണ്ഡങ്ങൾ പരിഷ്കരിച്ച് കർണാടക പുതിയ ഉത്തരവിറക്കി. ഇതു പ്രകാരം കേരളത്തിൽ നിന്ന് കർണാടകയിലേക്ക് വിമാന മാർഗ്ഗം, ടാക്സി, ട്രെയിൻ, ബസ്, സ്വന്തം വാഹനം എന്നിവയിൽ വരുന്നവർ 72 മണിക്കൂർ പഴയതല്ലാത്ത കോവിഡ് നെഗറ്റീവ് ആർ.ടി.പി.സി ആർ ടെസ്റ്റ് റിപ്പോർട്ട് കയ്യിൽ കരുതണം, കേരളത്തിൽ നിന്നുള്ള എല്ലാ വിമാനത്തർക്കും ബാധകമാണ്. നെഗറ്റീവ് ആർ.ടി.പി.സി.ആർ.റിസൾട്ട് ഉള്ളവർക്ക് മാത്രമേ വിമാനക്കമ്പനികൾ ബോർഡിംഗ് പാസ് നൽകാൻ പാടുള്ളൂ. നെഗറ്റീവ് സർട്ടിഫിക്കറ്റുമായാണ് തീവണ്ടിയിൽ യാത്ര ചെയ്യുന്നത് എന്ന് റെയിൽവേ അധികൃതർ ഉറപ്പ്…
Read Moreകേരളത്തിൽ ഇന്ന് 12,868 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 11,564 പേര്‍ രോഗമുക്തി നേടി.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,868 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1561, കോഴിക്കോട് 1381, തിരുവനന്തപുരം 1341, തൃശൂര്‍ 1304, കൊല്ലം 1186, എറണാകുളം 1153, പാലക്കാട് 1050, ആലപ്പുഴ 832, കണ്ണൂര്‍ 766, കാസര്‍ഗോഡ് 765, കോട്ടയം 504, പത്തനംതിട്ട 398, ഇടുക്കി 361, വയനാട് 266 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,886 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.3 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…
Read Moreബെംഗളൂരു കലാപ കേസ്: മറ്റൊരു പ്രതിയെ കൂടി എൻ.ഐ.എ അറസ്റ്റ് ചെയ്തു
ബെംഗളൂരു: കഴിഞ്ഞ ഓഗസ്റ്റിൽ ബെംഗളൂരുവിൽ നടന്ന കലാപത്തിൽ നാല് പേർ കൊല്ലപ്പെട്ട കേസിൽ പ്രധാന ഗൂഢാലോചന നടത്തിയതിൽ മറ്റൊരു പ്രതിയെ കൂടി ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ബുധനാഴ്ച അറസ്റ്റ് ചെയ്തു. ഗോവിന്ദ്‌പൂർ നിവാസിയായ സയ്യിദ് അബ്ബാസിനെയാണ് (38) ബെംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തതായി ഏജൻസി വക്താവ് അറിയിച്ചത്. ബെംഗളൂരുവിലെ നാഗവാരയിലെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എ.സ്ഡി.പി.ഐ) യുടെ വാർഡ് പ്രസിഡന്റാണ് അബ്ബാസ്. ബെംഗളൂരുവിലെ പ്രത്യേക എൻ.ഐ.എ കോടതിയിൽ ഹാജരാക്കിയ ഇയാളെ ആറ് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കഴിഞ്ഞ വർഷം ഓഗസ്റ്റ്…
Read Moreകോവിഡ് ഇതര ചികിത്സകൾ പുനരാരംഭിക്കാൻ സർക്കാർ ആശുപത്രികൾ ഒരുങ്ങുന്നു
ബെംഗളൂരു: കോവിഡിന്റെ രണ്ടാം തരംഗം അവസാനിച്ചു തുടങ്ങിയത് കൊണ്ടും കോവിഡ് രോഗികൾക്കായി മാറ്റിവച്ചിരുന്ന നൂറുകണക്കിന് കിടക്കകളിൽ രോഗികൾ ഇല്ലാത്ത അവസ്ഥ ആയതുകൊണ്ടും മറ്റ് അസുഖങ്ങൾക്കുള്ള ചികിത്സകൾ പുനരാരംഭിക്കാൻ സർക്കാർ ആശുപത്രികൾ ഒരുങ്ങുന്നു. ബെംഗളൂരു മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് സെന്റർ (ബിഎംസിആർഐ) കോവിഡ് ചികിത്സയ്ക്കായി ഒരുക്കിയിരുന്ന 700 കിടക്കകളിൽ 550 കിടക്കകൾ കോവിടുമായി ബന്ധമില്ലാത്ത മറ്റ് രോഗികൾക്കായി മാറ്റി വയ്ക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ജൂൺ 21 ന് ശേഷം പുതിയ കോവിഡ് രോഗികൾ ആരും എത്തിച്ചേരാത്ത സാഹചര്യത്തിലും നിലവിൽ 47 കോവിഡ് രോഗികൾ മാത്രമാണ്…
Read More