നഗരവാസികളെ പരിഭ്രാന്തിയിലാഴ്ത്തി വീണ്ടും വിചിത്ര പ്രകമ്പനം

ബെംഗളൂരു: ഒരു വര്‍ഷത്തിന് ശേഷം വീണ്ടും വിചിത്ര ശബ്ദം കേട്ടത് നഗരവാസികളെ  പരിഭ്രാന്തിയിലാക്കുന്നു. ദക്ഷിണ ബംഗലൂരുവില്‍ അല്‍പ്പസമയം മുന്‍പാണ് ഉച്ചത്തിലുള്ള ശബ്ദം കേട്ടത്.

സൂപ്പര്‍ സോണിക് ജറ്റിന്റേതിന് സമാനമായ ശബ്ദമാണ് കേട്ടത്. വ്യോമസേന ജെറ്റില്‍ നിന്നുള്ള സോണിക് ശബ്ദമാണോയെന്ന് അധികൃതര്‍ പരിശോധിക്കുന്നുണ്ട്.

  'ഒറ്റ ചരക്കുവാഹനം പോലും അതിർത്തി കടക്കരുത്, വീഴ്ച വരുത്തിയാൽ പിടിവീഴും'; കനത്ത ജിഎസ്ടി വേട്ടയ്ക്ക് പച്ചക്കൊടി കാട്ടി സംസ്ഥാന സർക്കാർ, ഉദ്യോഗസ്ഥർക്ക് കർശന താക്കീത്!

കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ നഗരത്തിൽ സമാനമായ ശബ്ദം കേട്ടിരുന്നു. ഇതിന് പിന്നാലെ അഭ്യൂഹങ്ങളും ഗൂഢാലോചനാ സിദ്ധാന്തങ്ങളും പടര്‍ന്നു പിടിച്ചിരുന്നു.

എന്നാല്‍ വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന വ്യോമസേനാ വിമാനത്തിന്റെ പരിശീലന പറക്കലിന്റെ ശബ്ദമാണിതെന്ന് ഔദ്യോഗിക വിശദീകരണം വന്നതോടെ പരിഭ്രാന്തി അകന്നിരുന്നു. ഇന്ന് ഉച്ചയ്ക്കും സമാനമായ ശബ്ദമാണ് കേട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ പാർക്കിൽ മുതിർന്ന സ്ത്രീയുടെ അപകടകരമായ വ്യായാമ കസർത്ത്; സുരക്ഷാ മാനദണ്ഡങ്ങൾ വേണമെന്ന് ആവശ്യം; വീഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts