കന്നഡ സൂപ്പർ താരത്തിൻ്റെ മകന് വാഹനാപകടത്തിൽ പരിക്ക് !

ബെംഗളൂരു : ജൂലൈ 1 വ്യാഴാഴ്ച മകൻ യതിരാജ് വാഹനാപകടത്തിൽ പെട്ടതായി കന്നഡ സൂപ്പർ താരവും ബിജെപി നേതാവുമായ ജഗേഷ് പറഞ്ഞു. പ്രാദേശിക വാർത്തകൾ അനുസരിച്ച്, ബെംഗളൂരു-ഹൈദരാബാദ് ഹൈവേയിലെ ചിക്കബല്ലാപൂരിലെ അഗലഗുർകിക്ക് സമീപം ഉച്ചയ്ക്ക് 12 നും 12.30 നും ഇടയിലാണ് അപകടമുണ്ടായത്. റോഡരികിലെ ഒരു മരത്തിൽ ഇടിക്കുന്നതിനുമുമ്പ് അദ്ദേഹത്തിന്റെ കാർ ഒരു ഡിവിഡറിൽ ഇടിച്ചു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിഷ്വലുകളിൽ, കൂട്ടിയിടിച്ച് കാറിന്റെ മുൻഭാഗം പൂർണമായും തകർന്നതായി കാണാം. കാർ അമിതവേഗത്തിലായിരുന്നതാണ് അപകടത്തിന് കാരണമായതിന്നു ചില റിപോർട്ടുകൾ സൂചിപ്പിക്കുന്നു, എന്നാൽ വഴിതെറ്റിയ നായയെ…

Read More

കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 2984 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 14337 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.92 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 14337 ആകെ ഡിസ്ചാര്‍ജ് : 2760881 ഇന്നത്തെ കേസുകള്‍ : 2984 ആകെ ആക്റ്റീവ് കേസുകള്‍ : 53871 ഇന്ന് കോവിഡ് മരണം : 88 ആകെ കോവിഡ് മരണം : 35222 ആകെ പോസിറ്റീവ് കേസുകള്‍ : 2849997 ഇന്നത്തെ പരിശോധനകൾ…

Read More

കേരളത്തിൽ ഇന്ന് 12,095 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 10,243 പേര്‍ രോഗമുക്തി നേടി.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,095 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1553, കൊല്ലം 1271, കോഴിക്കോട് 1180, തൃശൂര്‍ 1175, എറണാകുളം 1116, തിരുവനന്തപുരം 1115, പാലക്കാട് 1098, ആലപ്പുഴ 720, കണ്ണൂര്‍ 719, കാസര്‍ഗോഡ് 708, കോട്ടയം 550, പത്തനംതിട്ട 374, വയനാട് 300, ഇടുക്കി 216 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,659 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.11 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…

Read More

നഗരവാസികളെ പരിഭ്രാന്തിയിലാഴ്ത്തി വീണ്ടും വിചിത്ര പ്രകമ്പനം

ബെംഗളൂരു: ഒരു വര്‍ഷത്തിന് ശേഷം വീണ്ടും വിചിത്ര ശബ്ദം കേട്ടത് നഗരവാസികളെ  പരിഭ്രാന്തിയിലാക്കുന്നു. ദക്ഷിണ ബംഗലൂരുവില്‍ അല്‍പ്പസമയം മുന്‍പാണ് ഉച്ചത്തിലുള്ള ശബ്ദം കേട്ടത്. സൂപ്പര്‍ സോണിക് ജറ്റിന്റേതിന് സമാനമായ ശബ്ദമാണ് കേട്ടത്. വ്യോമസേന ജെറ്റില്‍ നിന്നുള്ള സോണിക് ശബ്ദമാണോയെന്ന് അധികൃതര്‍ പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ നഗരത്തിൽ സമാനമായ ശബ്ദം കേട്ടിരുന്നു. ഇതിന് പിന്നാലെ അഭ്യൂഹങ്ങളും ഗൂഢാലോചനാ സിദ്ധാന്തങ്ങളും പടര്‍ന്നു പിടിച്ചിരുന്നു. എന്നാല്‍ വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന വ്യോമസേനാ വിമാനത്തിന്റെ പരിശീലന പറക്കലിന്റെ ശബ്ദമാണിതെന്ന് ഔദ്യോഗിക വിശദീകരണം വന്നതോടെ പരിഭ്രാന്തി അകന്നിരുന്നു. ഇന്ന് ഉച്ചയ്ക്കും…

Read More

കേരളത്തിൽ നിന്ന് കർണാടകയിലേക്ക് പ്രവേശിക്കുന്നവർക്കായി ഇന്നലെ പുറത്തുവിട്ട നിബന്ധനകളിൽ മാറ്റം വരുത്തി.

ബെംഗളൂരു : കേരളത്തിൽ നിന്ന് കർണാടകയിലേക്ക് യാത്ര ചെയ്യുന്നവർ പാലിക്കേണ്ടതായ നിബന്ധനകൾ ഉൾപ്പെടുത്തി ഇന്നലെ പുറത്തിറക്കിയ ഉത്തരവിൽ ചെറിയ ഇളവു വരുത്തി കർണാടക. ഒരു ഡോസ് കോവിഡ് വാക്സിനേഷൻ സ്വീകരിച്ചവർക്കു കൂടി കേരളത്തിൽ നിന്ന് കർണാടകയിലേക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യാം എന്നാണ് ഏറ്റവും പുതിയ മാർഗ്ഗ നിർദ്ദേശത്തിൽ പറയുന്നത്. ഇന്നലെ പുറത്തിറങ്ങിയ ഉത്തരവ് പ്രകാരം രണ്ട് ഡോസ് എടുത്തവർക്ക് മാത്രമേ ഈ ആനുകൂല്യം ഉണ്ടായിരുന്നുള്ളൂ. http://h4k.d79.myftpupload.com/archives/68479

Read More

രണ്ടാമത് സൗജന്യ കോവിഡ് വാക്‌സിനേഷൻ ക്യാമ്പ് നടത്തി”തണൽ”.

ബെംഗളൂരു: സമൂഹത്തിൽ പിന്നോക്കം നിൽക്കുന്ന നിർധനരും നിരാലംബരുമായവർക്ക് കൈത്താങ്ങായിക്കൊണ്ട് ദയ റിഹാബിലിറ്റേഷന്റെ കീഴിലുള്ള തണൽ ബെംഗളൂരു വീണ്ടുമൊരു സൗജന്യ കോവിഡ് കുത്തിവെപ്പ് ക്യാമ്പ് നടത്തി. കോറമംഗല ഫോറം മാളിൽ നടന്ന ക്യാമ്പിൽ 1434 പേർക്കു കോവിഡ്ഷിൽഡ് വാക്‌സിൻ നൽകി. ഇതിൽ ഭൂരിഭാഗവും നിര്ധനരായിരുന്നു. കഴിഞ്ഞ വാരം വൈറ്റ്ഫീൽഡ് ശാന്തി നികേതൻ മാളിൽ നടത്തിയ ആദ്യ ക്യാമ്പിൽ 840 പേർക്ക് കുത്തിവെപ്പ് നൽകിയിരുന്നു. മലബാർ ഗോൾഡ് ഗ്രൂപ്പ് ആണ് ക്യാമ്പ് സ്പോൺസർ ചെയ്തത്. നാരായണ ഹെൽത്തു ഗ്രൂപ്പ് ഈ മെഗാ കാമ്പിനുള്ള വാക്‌സിനും മറ്റു മെഡിക്കൽ സഹായങ്ങളും…

Read More

കോവിഡ് പോരോളികൾക്ക് ആദരമായി സ്മാരകം നിർമ്മിക്കാൻ കർണാടക ;ഇത് രാജ്യത്ത് ആദ്യം!

ബെംഗളൂരു : കോവിഡ് മഹാമാരിക്ക് എതിരെയുള്ള പോരാട്ടത്തിൽ ജീവൻ നഷ്ടപ്പെട്ട ഡോക്ടർമാരുടേയും പാരാമെഡിക്കൽ ജീവനക്കാരുടേയും മറ്റ് ആരോഗ്യ പ്രവർത്തകരുടെയും സ്മരണാർത്ഥം കോവിഡ് പോരാളികൾക്ക് സ്മാരകമൊരുക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. ഡൽഹിയിലെ യുദ്ധ സ്മാരകത്തിൻ്റെ മാതൃകയിൽ ബെംഗളൂരുവിൽ ആണ് ഇത് നിർമ്മിക്കുക എന്ന് ആരോഗ്യ മന്ത്രി ഡോ: കെ.സുധാകർ അറിയിച്ചു. ഇന്ത്യയിലെ ആദ്യത്തെ ഇത്തരത്തിൽ ഉള്ള സ്മാരകമാണ് ഇത്. ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ സ്മാരകത്തിൻ്റെ രൂപരേഖ ഉടൻ തയ്യാറാക്കും. കോവിഡ് പോരാളികളുടെ ഓർമ്മക്കായി പ്രത്യേക ദിവസം തീരുമാനിക്കും. ഡോക്ടർമാരുടെ ദേശീയ ദിനാചരണച്ചടങ്ങിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.…

Read More
Click Here to Follow Us