രണ്ടാമത് സൗജന്യ കോവിഡ് വാക്‌സിനേഷൻ ക്യാമ്പ് നടത്തി”തണൽ”.

ബെംഗളൂരു: സമൂഹത്തിൽ പിന്നോക്കം നിൽക്കുന്ന നിർധനരും നിരാലംബരുമായവർക്ക് കൈത്താങ്ങായിക്കൊണ്ട് ദയ റിഹാബിലിറ്റേഷന്റെ കീഴിലുള്ള തണൽ ബെംഗളൂരു വീണ്ടുമൊരു സൗജന്യ കോവിഡ് കുത്തിവെപ്പ് ക്യാമ്പ് നടത്തി.

കോറമംഗല ഫോറം മാളിൽ നടന്ന ക്യാമ്പിൽ 1434 പേർക്കു കോവിഡ്ഷിൽഡ് വാക്‌സിൻ നൽകി. ഇതിൽ ഭൂരിഭാഗവും നിര്ധനരായിരുന്നു. കഴിഞ്ഞ വാരം വൈറ്റ്ഫീൽഡ് ശാന്തി നികേതൻ മാളിൽ നടത്തിയ ആദ്യ ക്യാമ്പിൽ 840 പേർക്ക് കുത്തിവെപ്പ് നൽകിയിരുന്നു.

  ആദ്യം വെറുത്തു, ഇപ്പോൾ ജീവൻ; കുടിയേറ്റക്കാരുടെ ഏകാന്തതയിൽ നിന്നും ബെം​ഗളൂരു വൈബിലേക്ക്; ബെംഗളൂരു നഗരത്തെക്കുറിച്ചുള്ള യുവതിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ വൈറലാകുന്നു

മലബാർ ഗോൾഡ് ഗ്രൂപ്പ് ആണ് ക്യാമ്പ് സ്പോൺസർ ചെയ്തത്. നാരായണ ഹെൽത്തു ഗ്രൂപ്പ് ഈ മെഗാ കാമ്പിനുള്ള വാക്‌സിനും മറ്റു മെഡിക്കൽ സഹായങ്ങളും നൽകി. ഫോറം മാൾ വേദി സൗജന്യമായി നൽകി.

വിവിധ സന്നദ്ധ സംഘടനകളിലെ വളന്റിയർമാരും , മാളിലെ ഉദ്യോഗസ്ഥരും നേതൃത്വം നൽകിയ കാമ്പിൽ കോവിഡ് പ്രോട്ടോക്കോളുകൾ പൂർണമായും പാലിക്കുന്നെണ്ടെന്ന് ഉറപ്പുവരുത്തി.

  വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്ക് മുൻഗണന: സംസ്ഥാനത്തെ ആന ക്യാമ്പുകളിൽ പുതിയ നിയമങ്ങൾ നടപ്പിലാക്കി; വിവരങ്ങൾ ഇതാ

ഇത്തരം ക്യാമ്പുകൾ തുടർന്നും സംഘടിപ്പിക്കുമെന്ന് തണൽ ബെംഗളൂരു ഘടകം അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
[masterslider id="10"]

Related posts