വാക്സിൻ എടുത്തവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല; കേരളത്തിൽ നിന്ന് വരുന്നവർക്കുള്ള മാനദണ്ഡങ്ങൾ പുതുക്കി കർണാടക; ഏറ്റവും പുതിയ ഉത്തരവ് ഇവിടെ വായിക്കാം.

ബെംഗളൂരു : കേരളത്തിൽ നിന്ന് സംസ്ഥാനത്തേക്ക് യാത്ര ചെയ്യുന്നവർക്കുള്ള മാനദണ്ഡങ്ങൾ പരിഷ്കരിച്ച് കർണാടക പുതിയ ഉത്തരവിറക്കി.

ഇതു പ്രകാരം

  • കേരളത്തിൽ നിന്ന് കർണാടകയിലേക്ക് വിമാന മാർഗ്ഗം, ടാക്സി, ട്രെയിൻ, ബസ്, സ്വന്തം വാഹനം എന്നിവയിൽ വരുന്നവർ 72 മണിക്കൂർ പഴയതല്ലാത്ത കോവിഡ്  നെഗറ്റീവ് ആർ.ടി.പി.സി ആർ ടെസ്റ്റ് റിപ്പോർട്ട് കയ്യിൽ കരുതണം, കേരളത്തിൽ നിന്നുള്ള എല്ലാ വിമാനത്തർക്കും ബാധകമാണ്.
  • നെഗറ്റീവ് ആർ.ടി.പി.സി.ആർ.റിസൾട്ട് ഉള്ളവർക്ക് മാത്രമേ വിമാനക്കമ്പനികൾ ബോർഡിംഗ് പാസ് നൽകാൻ പാടുള്ളൂ.
  • നെഗറ്റീവ് സർട്ടിഫിക്കറ്റുമായാണ് തീവണ്ടിയിൽ യാത്ര ചെയ്യുന്നത് എന്ന് റെയിൽവേ അധികൃതർ ഉറപ്പ് വരുത്തണം.
  • നെഗറ്റീവ് സർട്ടിഫിക്കറ്റുമായാണ് ബസിൽ യാത്ര ചെയ്യുന്നത് എന്ന് ബസ് കണ്ടക്ടർമാർ ഉറപ്പ് വരുത്തണം.
  • ആവശ്യമായ ജീവനക്കാരെ നിയമിച്ചുകൊണ്ട് ചെക്ക് പോസ്റ്റുകളിൽ പരിശോധന നടത്താൻ അതിർത്തി ജില്ലകളായ ദക്ഷിണ കന്നഡ, കൊടുഗു, മൈസൂരു, ചാമരാജ നഗര എന്നിവിടങ്ങിലെ ഡെപ്യൂട്ടി കമ്മീഷണർമാരെ ചുമതലപ്പെടുത്തി.
  • ദിവസവും വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി കർണാടകയിൽ വന്ന് തിരിച്ചു പോകുന്ന വിദ്യാർത്ഥികൾ 15 ദിവസത്തിലൊരിക്കൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തണം.
  ബെംഗളൂരു ക്വാറി ദുരന്തം: 8 തൊഴിലാളികൾ മരിച്ചു; സുരക്ഷാ വീഴ്ചകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഡി.കെ. ശിവകുമാർ
  വിവാഹിതയായ സ്ത്രീയോടൊപ്പം യുവാവ് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് വൻ കൊള്ള, ഗ്രാമത്തിൽ സംഘർഷാവസ്ഥ

താഴെ കെടുത്തിട്ടുള്ള വിഭാഗങ്ങളെ ആർ.ടി.പി.സി.ആർ.സെർട്ടിഫിക്കറ്റിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

  • കോവിഡ് വാക്സിൻ്റെ രണ്ടു ഡോസുമെടുത്തൻ.
  • ഭരണഘടനാപരമായ ഉത്തരവാദിത്തമുള്ളവരും ആരോഗ്യ പ്രവർത്തകരും.
  • 2 വയസിന് താഴെയുള്ള കുട്ടികൾ.
  • ചികിൽസാ, മരണം തുടങ്ങിയ എമർജൻസി ആവശ്യങ്ങളുമായി യാത്ര ചെയ്യുന്നവർ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  31 കിലോമീറ്ററിന് രണ്ടര മണിക്കൂർ; ബെംഗളൂരു ട്രാഫിക് കൂടുതൽ വഷളാകുന്നു'; തുറന്നടിച്ച് ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ
[masterslider id="10"]

Related posts