ബെംഗളൂരു കലാപ കേസ്: മറ്റൊരു പ്രതിയെ കൂടി എൻ‌.ഐ‌.എ അറസ്റ്റ് ചെയ്തു

ബെംഗളൂരു: കഴിഞ്ഞ ഓഗസ്റ്റിൽ ബെംഗളൂരുവിൽ നടന്ന കലാപത്തിൽ നാല് പേർ കൊല്ലപ്പെട്ട കേസിൽ പ്രധാന ഗൂഢാലോചന നടത്തിയതിൽ മറ്റൊരു പ്രതിയെ കൂടി ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ബുധനാഴ്ച അറസ്റ്റ് ചെയ്തു.

ഗോവിന്ദ്‌പൂർ നിവാസിയായ സയ്യിദ് അബ്ബാസിനെയാണ് (38) ബെംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തതായി ഏജൻസി വക്താവ് അറിയിച്ചത്. ബെംഗളൂരുവിലെ നാഗവാരയിലെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എ.സ്ഡി.പി.ഐ) യുടെ വാർഡ് പ്രസിഡന്റാണ് അബ്ബാസ്.

  ലോകത്തിലെ മികച്ച ഭക്ഷണ നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരു 13-ാം സ്ഥാനത്ത്; ആദ്യ ഇരുപതിൽ ഇടംപിടിച്ച ഏക ഇന്ത്യൻ നഗരം

ബെംഗളൂരുവിലെ പ്രത്യേക എൻ‌.ഐ‌.എ കോടതിയിൽ ഹാജരാക്കിയ ഇയാളെ ആറ് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കഴിഞ്ഞ വർഷം ഓഗസ്റ്റ് 11 ന് ബെംഗളൂരുവിൽ ജനങ്ങൾ സംഘടിച്ചു കോൺഗ്രസ് എം‌.എൽ‌.എ ആർ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ വസതി കത്തിച്ചു.

പ്രകോപിതരായ ജനക്കൂട്ടം കെ.ജി ഹള്ളി, ഡിജെ ഹള്ളി പോലീസ് സ്റ്റേഷനുകൾ ആക്രമിക്കുകയും വാഹനങ്ങൾക്ക് തീയിടുന്നതുൾപ്പെടെയുള്ള പൊതു, സ്വകാര്യ സ്വത്തുക്കൾ നശിപ്പിക്കുകയും ചെയ്തു. പോലീസ് വെടിവയ്പിൽ മൂന്ന് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയും, ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കവേ മരണപെടുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആവേശം കൊടുമുടിയിൽ: സ്പെയിനും അർജന്റീനയും നേർക്കുനേർ വരുന്ന ഫിഫ ലോകകപ്പ് ഫൈനലിനെ വരവേൽക്കാൻ ഐടി നഗരം ഒരുങ്ങി.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  31 കിലോമീറ്ററിന് രണ്ടര മണിക്കൂർ; ബെംഗളൂരു ട്രാഫിക് കൂടുതൽ വഷളാകുന്നു'; തുറന്നടിച്ച് ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ
[masterslider id="10"]

Related posts