ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1639 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 2214 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 1.07%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 2214 ആകെ ഡിസ്ചാര്‍ജ് : 2826411 ഇന്നത്തെ കേസുകള്‍ : 1639 ആകെ ആക്റ്റീവ് കേസുകള്‍ : 25645 ഇന്ന് കോവിഡ് മരണം : 36 ആകെ കോവിഡ് മരണം : 36262 ആകെ പോസിറ്റീവ് കേസുകള്‍ : 2888341 ഇന്നത്തെ പരിശോധനകൾ…
Read MoreDay: 21 July 2021
കേരളത്തിൽ ഇന്നും കോവിഡ് കേസുകളിൽ വൻ വർധന; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 17,481 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2318, എറണാകുളം 2270, കോഴിക്കോട് 2151, തൃശൂര്‍ 1983, പാലക്കാട് 1394, കൊല്ലം 1175, തിരുവനന്തപുരം 1166, കോട്ടയം 996, ആലപ്പുഴ 969, കണ്ണൂര്‍ 777, കാസര്‍ഗോഡ് 776, പത്തനംതിട്ട 584, വയനാട് 475, ഇടുക്കി 447 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,993 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.97 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…
Read Moreബെംഗളൂരു മെട്രോ പ്രവർത്തന സമയം രാത്രി 9 വരെ നീട്ടി
നഗരത്തിലെ മെട്രോ ട്രെയിൻ സർവീസുകളുടെ പ്രവൃത്തി സമയം ജൂലൈ 19 മുതൽ രാത്രി ഒമ്പത് വരെ നീട്ടിയതായി ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) അറിയിച്ചു. കർണാടക സർക്കാർ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുകയും നിശാനിയമ സമയം തിങ്കളാഴ്ച മുതൽ രാത്രി 10 മുതൽ രാവിലെ 5 വരെ പരിഷ്കരിക്കുകയും ചെയ്തതിന് ശേഷമാണ് ഇത്. തിങ്കളാഴ്ച വരെ രാത്രി 9 മുതൽ രാവിലെ 5 വരെ ബെംഗളൂരു നിശാനിയമം ഉണ്ടായിരുന്നതിനാൽ മെട്രോ രാവിലെ 7 മുതൽ രാത്രി 8 വരെ പ്രവർത്തിച്ചിരുന്നു.
Read Moreഹാൾ ടിക്കറ്റ് നിരസിച്ച കർണാടക എസ്എസ്എൽസി വിദ്യാർത്ഥികൾ റോഡിൽ ഇരുന്നു പ്രതിഷേധപരീക്ഷ എഴുതി
എസ്എസ്എൽസി (സെക്കൻഡറി സ്കൂൾ ലീവിംഗ് സർട്ടിഫിക്കറ്റ്) വിദ്യാർത്ഥികൾക്ക് ഹാൾ ടിക്കറ്റ് നിഷേധിക്കരുതെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാർ നിർദേശം നൽകിയിട്ടും, ഹവേരി ജില്ലയിലെ ഒരു സ്വകാര്യ എയ്ഡഡ് സ്കൂൾ ജൂലൈ 21 ന് 30 വിദ്യാർത്ഥികൾക്ക് ഹാൾ ടിക്കറ്റ് നിഷേധിച്ചു. ചൊവ്വാഴ്ച. എസ്എസ്എൽസി അല്ലെങ്കിൽ പത്താം ക്ലാസ് പരീക്ഷ എഴുതാൻ ഹാൾ ടിക്കറ്റ് നിഷേധിച്ച വിദ്യാർത്ഥികൾ മാതാപിതാക്കളോടൊപ്പം ചൊവ്വാഴ്ച ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധത്തിന് സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്എഫ്ഐ) പിന്തുണ നൽകി. ഡെപ്യൂട്ടി…
Read Moreപെഗസിസ് ഫോൺ ചോർത്തൽ; നഗരത്തിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം.
ബെംഗളൂരു: ദേശീയ തലത്തിൽ നടന്ന ഫോൺ ചോർത്തലുകൾക്ക് പിന്നാലെ സംസ്ഥാനത്തെ മുതിർന്ന നേതാക്കളുടെയും കാളുകൾ പെഗസിസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ചോർത്തിയെന്ന് റിപ്പോർട്ട്. 2018-19 വര്ഷം വ്യാപകമായി ഫോണുകൾ ചോർത്തിയെന്നായിരുന്നു ആരോപണം. ഇതിൽ പ്രതികരിച്ചു യൂത്ത് കോൺഗ്രസ് പ്രവർത്തകർ നഗരത്തിൽ പ്രധാന മന്ത്രിയുടെ കോലം കത്തിച്ചു. സർക്കാർ പ്രതിസന്ധി നേരിട്ടിരുന്ന സമയത്തു മുഖ്യമന്ത്രി ആയിരുന്ന കുമാരസ്വാമിയുടെയും മറ്റു കോൺഗ്രസ് നേതാക്കളുടെയും ഫോണുകൾ ചോർത്തിയെന്നായിരുന്നു ആരോപണം. സംഭവത്തിൽ അന്വേഷവണം ആവിശ്യപ്പെട്ട് പിന്നീട് വന്ന യെദിയൂരപ്പ സർക്കാർ കേന്ദ്രത്തിനു കത്തെഴുതി. കേന്ദ്രസർക്കാർ സ്വകാര്യ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി അധികാരം ദുർവിനിയോഗം…
Read Moreബൈക്ക് ടാക്സി; കനത്ത പ്രതിഷേധവുമായി നഗരത്തിലെ ഓട്ടോക്കാർ.
ബെംഗളൂരു: ഇലക്ട്രിക്ക് ബൈക്ക് ടാക്സികൾക്ക് നഗരത്തിൽ ഓടാൻ അനുമതി നൽകിയതോടെ വൻ പ്രതിഷേധവുമായി നഗരത്തിലെ ഓട്ടോ ജീവനക്കാർ. ബൈക്ക് ടാക്സികൾ വരുന്നതോടെ തങ്ങളുടെ വരുമാനത്തെ അത് ബാധിക്കുമെന്നും അത് തങ്ങളുടെ ജീവിതത്തെ തന്നെ ബാധിക്കുമെന്നും ഓട്ടോ ഡ്രൈവർമാരുടെ സംഘടനാ മുഖ്യമന്ത്രിക്ക് കത്തെഴുതി. പ്രതിഷേധത്തിന്റെ ഭാഗമായി നഗരത്തിലെ ഓട്ടോ ഡ്രൈവർമാർ മുഖ്യമന്ത്രിക്ക് പോസ്റ്റ് കാർഡുകളും അയക്കും. ചാലകാര ട്രേഡ് യൂണിയൻ ആണ് പോസ്റ്റ് കാർഡ് അയച്ചു പ്രതിഷേധിക്കാനൊരുങ്ങുന്നത്. ബാങ്കുകളിൽ നിന്നും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുംവായ്‌പ്പാ എടുത്താണ് നഗരത്തിലെ പല ഓട്ടോ തൊഴിലാളികളും ഓട്ടോകൾ നിരത്തിൽ…
Read Moreനഗരത്തിൽ മഴ തുടരും
ബെംഗളൂരു: നഗരത്തിൽ രണ്ടുദിവസംകൂടി ഒറ്റപ്പെട്ട കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. നഗരത്തിൽ മാത്രമല്ല വടക്കൻ ജില്ലകളിലും തീരദേശജില്ലകളിലും ഈ മാസം 23 വരെ ശക്തമായ മഴ ലഭിക്കുമെന്നു ബെംഗളൂരു കാലാവസ്ഥാകേന്ദ്രം ഡയറക്ടർ സി.എസ്. പാട്ടീൽ ആണ് അറിയിച്ചത്. നഗരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 27 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. 23-ന് ശേഷം മഴയുടെ ശക്തികുറയുമെന്നും കാലവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
Read Moreകോവിഡ് ബാധിച്ചു മരിച്ച കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് നഷ്ടപരിഹാരവും നൽകുന്നില്ല.
ബെംഗളൂരു: കോവിഡ് മരിച്ച ജീവനക്കാർക്കായി കെഎസ്‌ആർടിസിയോ ബിഎംടിസിയോ യാതൊരുവിധ ദുരിതാശ്വാസ പാക്കേജുകളും ഇതുവരെ നൽകിയിട്ടില്ലെന്ന് ജൂൺ 30 നു സമർപ്പിച്ച വിവരാവകാശ രേഖക്കുള്ള മറുപടിയായി ലഭിച്ചു. കർണാടകയിലെ ട്രാൻസ്‌പോർട്ട് ജീവനക്കാരുടെ കോവിഡ് മരണത്തെക്കുറിച്ച് എവിടെയും രേഖപ്പെടുത്തിയിട്ടുമില്ല എന്ന് റോഡ് ഗതാഗത കോർപ്പറേഷൻ (ആർടിസി), വിവരാവകാശ മറുപടിയായി വെളിപ്പെടുത്തി. ആം ആദ്മി പാർട്ടി യൂത്ത് പ്രസിഡന്റ് മുകുന്ദ് ഗൗഡ സമർപ്പിച്ച വിവരാവകാശ അപേക്ഷയിൽ പകർച്ചവ്യാധിയുടെ രണ്ട് തരംഗങ്ങളിലും വൈറസ് ബാധിച്ചു മരിച്ച ഉദ്യോഗസ്ഥരുടെ എണ്ണം ആവശ്യപ്പെട്ടു. പ്രത്യേക വിവരാവകാശ അപേക്ഷ പരിശോധിക്കുമെന്നും കർണാടക ആർടിസി പബ്ലിക്…
Read More