ബൈക്ക് ടാക്സി; കനത്ത പ്രതിഷേധവുമായി നഗരത്തിലെ ഓട്ടോക്കാർ.

ബെംഗളൂരു: ഇലക്ട്രിക്ക് ബൈക്ക് ടാക്സികൾക്ക് നഗരത്തിൽ ഓടാൻ അനുമതി നൽകിയതോടെ വൻ പ്രതിഷേധവുമായി നഗരത്തിലെ ഓട്ടോ ജീവനക്കാർ.

ബൈക്ക് ടാക്സികൾ വരുന്നതോടെ തങ്ങളുടെ വരുമാനത്തെ അത് ബാധിക്കുമെന്നും അത് തങ്ങളുടെ ജീവിതത്തെ തന്നെ ബാധിക്കുമെന്നും ഓട്ടോ ഡ്രൈവർമാരുടെ സംഘടനാ മുഖ്യമന്ത്രിക്ക് കത്തെഴുതി.

പ്രതിഷേധത്തിന്റെ ഭാഗമായി നഗരത്തിലെ ഓട്ടോ ഡ്രൈവർമാർ മുഖ്യമന്ത്രിക്ക് പോസ്റ്റ് കാർഡുകളും അയക്കും. ചാലകാര ട്രേഡ് യൂണിയൻ ആണ് പോസ്റ്റ് കാർഡ് അയച്ചു പ്രതിഷേധിക്കാനൊരുങ്ങുന്നത്.

  ട്രാഫിക്കിൽ കുടുങ്ങില്ല, മെട്രോ സ്റ്റേഷനുകളിൽ ഇനി ജീവൻരക്ഷാ ആംബുലൻസുകളും ക്ലിനിക്കും റെഡി!

ബാങ്കുകളിൽ നിന്നും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുംവായ്‌പ്പാ എടുത്താണ് നഗരത്തിലെ പല ഓട്ടോ തൊഴിലാളികളും ഓട്ടോകൾ നിരത്തിൽ ഇറക്കിയത്.

ബൈക്ക് ടാക്സികൾ വന്നാൽ വായ്‌പ്പാ തിരിച്ചടക്കുന്നതിനെ ബാധിക്കുമെന്നും ഓട്ടോ ഡ്രൈവർമാരുടെ സംഘടനാ കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജാക്കൂർ ഫ്ലയിങ് സ്കൂൾ വീണ്ടും തുറക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ സുഹൃത്തുക്കളുടെ ക്രൂരമായ പിറന്നാൾ തമാശ; ഗുഹ്യഭാഗത്തിന് ഗുരുതര പരിക്കേറ്റ യുവാവ് ആത്മഹത്യ ചെയ്തു
[masterslider id="10"]

Related posts