ആക്റ്റീവ് കോവിഡ് കേസുകൾ ഒരു ലക്ഷത്തിന് താഴെ;ടെസ്റ്റ്‌ പോസിറ്റീവിറ്റി 2%ന് താഴെ;കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 2576 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 5933 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.92 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 5933 ആകെ ഡിസ്ചാര്‍ജ് : 2704755 ഇന്നത്തെ കേസുകള്‍ : 2576 ആകെ ആക്റ്റീവ് കേസുകള്‍ : 97592 ഇന്ന് കോവിഡ് മരണം : 93 ആകെ കോവിഡ് മരണം : 348336 ആകെ പോസിറ്റീവ് കേസുകള്‍ : 2837206 ഇന്നത്തെ…

Read More

കേരളത്തിൽ 8063 പുതിയ കോവിഡ് രോഗികൾ, 11,529 പേര്‍ക്ക് രോഗമുക്തി.

തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 8063 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1100, തൃശൂര്‍ 944, കൊല്ലം 833, മലപ്പുറം 824, കോഴിക്കോട് 779, എറണാകുളം 721, പാലക്കാട് 687, കാസര്‍ഗോഡ് 513, ആലപ്പുഴ 451, കണ്ണൂര്‍ 450, കോട്ടയം 299, പത്തനംതിട്ട 189, വയനാട് 175, ഇടുക്കി 98 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 85,445 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.44 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്,…

Read More

എസ്.എസ്.എൽ.സി.പരീക്ഷാ തീയതി പുറത്ത്.

ബെംഗളൂരു : കോവിഡ് രണ്ടാം തരംഗത്തെ തുടർന്നുള്ള ലോക്ക് ഡൗൺ മൂലം മാറ്റിവച്ച കർണാടക സിലബസിലെ പത്താം ക്ലാസ് പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു. നിരവധി അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഇന്ന് വിദ്യാഭ്യാസ മന്ത്രി എസ്.സുരേഷ്കുമാറാണ് പരീക്ഷാ തീയതി പ്രഖ്യാപിച്ചത്. ജൂലൈ 19 ,22 തീയതികളിൽ 2 ദിവസങ്ങളിലായാണ് ഒബ്ജക്ടീവ് രീതിയിലുള്ള പരീക്ഷകൾ നടക്കുന്നത് . “ഇപ്രാവശ്യത്തെ എസ്.എസ്.എൽ.സി.പരീക്ഷ രണ്ട് ദിവസമായാണ് നടത്തുന്നത്, ശാസ്ത്ര വിഷയങ്ങളായ ഗണിത ശാസ്ത്രം, സാമൂഹിക ശാസ്ത്രം ,സയൻസ് എന്നിവ ജൂലൈ 19നും ഭാഷാ വിഷയങ്ങൾ ജൂലൈ 22 നും നടത്താൻ തീരുമാനിച്ചു ,പരീക്ഷകൾ…

Read More

തുളു-കന്നഡ ശൈലിയിലുള്ള പേരുകൾ മലയാളവൽക്കരിക്കുന്നതിനെതിരെ പ്രതിഷേധം

ബെംഗളൂരു: കാസർകോട് കർണാടക അതിർത്തിയിലെ ചില സ്ഥലങ്ങളുടെ പേരുകൾ മലയാളവൽക്കരിക്കാനുള്ള കേരള സർക്കാരിന്റെ ശ്രമത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. തുളു-കന്നഡ ശൈലിയിലുള്ള പേരുകൾ മലയാള ശൈലിയിലേക്ക് മാറ്റുന്നതിനെതിരേ കർണാടക അതിർത്തി മേഖല വികസന അതോറിറ്റിയും കർണാടക വികസന അതോറിറ്റിയുമാണ് പ്രതിഷേധവുമായി മുന്നോട്ടു വന്നത്. കന്നഡ സംസ്കാരവും പാരമ്പര്യവും ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്ന പേരുകൾ മാറ്റിയാൽ നിയമപരമായി നേരിടുമെന്ന് കർണാടക വികസന അതോറിറ്റി ചെയർപേഴ്‌സൺ ടി.എസ്. നാഗഭരണ പറഞ്ഞു. പേരുമാറ്റുന്ന സ്ഥലങ്ങൾ (ബ്രാക്കറ്റിൽ മലയാളത്തിലേക്ക് മാറ്റുന്ന വിധം): – മഞ്ചേശ്വര (മഞ്ചേശ്വരം) – ബേഡഡുക്ക (ബേഡകം) – കാറട്ക്ക…

Read More

സ്ത്രീധന പീഡനം; സഹോദരിമാർ ഭർത്തൃവീടുകളിൽ തൂങ്ങിമരിച്ച നിലയിൽ

ബെംഗളൂരു: സഹോദരിമാരെ ഭർത്തൃവീടുകളിൽ മരിച്ചനിലയിൽ കണ്ടെത്തി. ഹാസനിലെ സക്‌ലേശ്പുർ താലൂക്കിലാണ് സഹോദരിമാരെ 17 ദിവസത്തെ ഇടവേളയിൽ ഭർത്തൃവീടുകളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. യഥാക്രമം ജൂൺ എട്ടിനും 25-നുമായിരുന്നു ഇവരുടെ മരണം. കാപ്പിത്തോട്ടം തൊഴിലാളിയായ ബെലഗോഡു ഗ്രാമവാസി ഉദയ്‌യുടെ മക്കളായ ഐശ്വര്യ (19), സൗന്ദര്യ (21) എന്നിവരാണ് മരിച്ചത്. നാലു പെൺമക്കളാണ് ഉദയ്‌ക്കുള്ളത്. ഇതിൽ രണ്ടാമത്തെ മകളായ ഐശ്വര്യയെ തുമകുരുവിലുള്ള ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. കുറച്ചു ദിവസങ്ങൾക്കു ശേഷം മൂത്തമകളായ സൗന്ദര്യയെ ഹൊസനനഗരയിലുള്ള ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. സൗന്ദര്യ വനിതാ ഫസ്റ്റ് ഗ്രേഡ് സർക്കാർ…

Read More

ഡെൽറ്റ പ്ലസ് ഭീഷണി; ലോക്ഡൗൺ ഇളവുകൾ നിയന്ത്രിക്കാൻ നിർദ്ദേശം

ബെംഗളൂരു: സംസ്ഥാനത്ത് ലോക്ഡൗൺ ഇളവുകൾ അനുവദിക്കുന്നതിൽ നിയന്ത്രണങ്ങൾ വേണമെന്ന് സർക്കാരിന് കോവിഡ് സാങ്കേതിക ഉപദേശക സമിതിയുടെ നിർദേശം. കോവിഡ് ഡെൽറ്റ പ്ലസ് വകഭേദത്തിന്റെ ഭീഷണി നിലനിൽക്കുന്നതിനാലാണ് സമിതി ഇങ്ങനെയൊരു നിർദ്ദേശം മുന്നോട്ട് വച്ചത്. നിലവിൽ രണ്ട് ഡെൽറ്റപ്ലസ് കേസുകൾ മാത്രമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നതെങ്കിലും മതിയായ മുൻകരുതലുകൾ സ്വീകരിച്ചില്ലെങ്കിൽ അപകടകരമായ സാഹചര്യത്തിലേക്ക് നീങ്ങുമെന്നാണ് സമിതിയുടെ വിലയിരുത്തൽ. ഡെൽറ്റപ്ലസ് വകഭേദം സ്ഥിരീകരിച്ചാൽ ജില്ലാതലത്തിൽ വിശദമായ റിപ്പോർട്ട് തയ്യാറാക്കി സംസ്ഥാനതല കോവിഡ് വാർറൂമിലേക്ക് കൈമാറണമെന്നും സമിതി നിർദേശിച്ചു. ജനങ്ങൾ കൂടുതലായി പുറത്തിറങ്ങുകയും സാമൂഹിക അകലം പാലിക്കുന്നതിൽ വീഴ്ചകളുണ്ടാവുകയും ചെയ്താൽ…

Read More

കോവിഡാനന്തര അപൂർവ്വ മസ്തിഷ്ക്ക രോഗം;ഇന്ത്യയിൽ രണ്ടാമത്തേതും കർണാടകയിലെ ആദ്യത്തേതും ദാവനഗെരെയിൽ.

ബെംഗളൂരു: കോവിഡ് ഭേദമായവരിൽ പലതരം ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയിരുന്നു വെങ്കിലും വളരെ അപൂർവമായി മാത്രം മസ്തിഷ്കത്തെ ബാധിക്കുന്ന അസുഖവും ഇപ്പോൾ കണ്ടെത്തിയിരിക്കുന്നു. ഇതുവരെ ഇന്ത്യയിൽ ആകെ രണ്ടു പേർക്ക് ആണ് ഈ അസുഖം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ദാവനഗേരെ അടുത്ത് ഹൂവിനഹദഗളിയിൽ ഒരു 13 വയസ്സുകാരനിലാണ് കർണാടകയിൽ ആദ്യമായി ഈ അസുഖം കണ്ടെത്തിയിരിക്കുന്നത് . കൃത്യമായ മരുന്നുകളും പരിചരണവും ലഭ്യമാക്കിയില്ലെങ്കിൽ മരണ കാരണമായേക്കാവുന്ന അസുഖമാണ് ഇതെന്നും ചികിത്സ വളരെ ചിലവേറിയതാണ് എന്നും എസ് എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന്റർ ഡയറക്ടർ ഡോക്ടർ…

Read More

കോവിഡ് പോസിറ്റീവായ 40000 പേരെ”കാണ്മാനില്ല”!

ബെംഗളൂരു: രണ്ടാം തരംഗത്തിനിടയിൽ കോവിഡ് പോസിറ്റീവ് ആയ 40000 ഓളം പേരെ പിന്നീട് കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ബി.ബി.എം.പി. തെറ്റായ ഫോൺ നമ്പർ നൽകിയോ അല്ലെങ്കിൽ ഫോൺ നമ്പർ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങുകയോ ചെയ്ത്വരേ ആണ് ബന്ധപ്പെടാൻ കഴിയാതിരുന്നത്. റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻ്റുകൾ,ബി.ബി.എം.പി.ഹെൽത്ത് സെൻ്ററുകൾ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പോസിറ്റീവ് ആയവരാണ് ഇതിൽ ഭൂരിഭാഗവും. സംസ്ഥാനത്ത് കോവിഡ് പോസിറ്റീവ് ആയവരുടെ എണ്ണം വളരെയധികം വർദ്ധിച്ച ദിവസങ്ങളിലാണ് കൂടുതൽ ആളുകൾ തെറ്റായ വിവരങ്ങൾ നൽകിയത്. ഇവരെ കണ്ടെത്താൻ പോലീസിൻ്റെ സഹായം തേടിയിരുന്നു എങ്കിലും…

Read More

ഓൺലൈൻ വിദ്യാഭ്യാസത്തിൻറെ മറവിൽ നഗരത്തിൽ ഫോൺ മോഷണം വ്യാപകമാകുന്നു.

ബെംഗളൂരു : കോവിഡ് പശ്ചാത്തലത്തിൽ കുട്ടികളുടെ വിദ്യാഭ്യാസം ഓൺലൈനിൽ ആയതിനാൽ സെക്കൻഡ് ഹാൻഡ് മൊബൈൽ ഫോണുകളുടെ ആവശ്യകത ഓരോ ദിവസവും വർധിക്കുകയാണ്. അതോടോപ്പം ഫോൺ മോഷണങ്ങളും വർധിക്കുന്നു. മോഷ്ട്ടിച്ച ഫോണുകൾ സെക്കൻഡ് ഹാൻഡ് മാർക്കറ്റിൽ ചെറിയ വിലയിൽ വിറ്റഴിഞ്ഞു പോകുന്നു. അന്നപൂർണേശ്വരി നഗറിൽ നടന്ന പോലീസ് പെട്രോളിങ്ങിനിടെ 5 ഫോൺ മോഷ്ടാക്കളെ ബെംഗളൂരു സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. മോഷണത്തിനായി ഇവർ ഉപയോഗിച്ചിരുന്ന മൂന്ന് ഇരുചക്ര വാഹനങ്ങളും ആയുധങ്ങളും, അതോടൊപ്പം ഇവർ മോഷ്ടിച്ച മൊബൈൽ ഫോണുകളും , കാശും കണ്ടെടുത്തു. ദീക്ഷിത് (23), പുട്ടസ്വാമി…

Read More

പ്രതീക്ഷ….പ്രതിദിന കോവിഡ് മരണസംഖ്യ 100 ൽ താഴെയെത്തി;കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 3604 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 7699 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 2.18 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 7699 ആകെ ഡിസ്ചാര്‍ജ് : 2698822 ഇന്നത്തെ കേസുകള്‍ : 3604 ആകെ ആക്റ്റീവ് കേസുകള്‍ : 101042 ഇന്ന് കോവിഡ് മരണം : 89 ആകെ കോവിഡ് മരണം : 34743 ആകെ പോസിറ്റീവ് കേസുകള്‍ : 2834630 ഇന്നത്തെ…

Read More
Click Here to Follow Us