ആശുപത്രി കിടക്കകൾ തടഞ്ഞുവെച്ച് വൻതുകയ്ക്ക് മറിച്ചുവിറ്റ കേസിൽ കുറ്റപത്രം സമർപ്പിച്ചു.

ബെംഗളൂരു: മഹാമാരിയുടെ വ്യാപനം അനിയന്ത്രിതമായി പെരുകിയ സമയത്ത്, ആശുപത്രി കിടക്കകൾ തടഞ്ഞുവെച്ച് വൻതുക കൈപ്പറ്റി മറിച്ചുവിറ്റ കേസിലെ പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. കേസിൽ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തതിന് ശേഷം നടത്തിയ അന്വേഷണത്തിൽ രാഷ്ട്രീയ പ്രമുഖരുടെ കൂട്ടാളികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. രോഗികൾക്ക് അടിയന്തര സാഹചര്യത്തിൽ ആശുപത്രിയിൽ കിടക്കകൾ കിട്ടാതെ വന്നപ്പോൾ ബിജെപി എംപി തേജസ്വി സൂര്യയും ചില എംഎൽഎമാരും നടത്തിയ അപ്രതീക്ഷിത ഇടപെടലുകളാണ് വൻ കുറ്റകൃത്യം പുറത്തുകൊണ്ടുവന്നത്. ഈ നീക്കത്തിൽ പങ്കാളിയായിരുന്ന ഒരു എംഎൽഎയുടെ തന്നെ അടുത്ത അനുയായിയും കേസിലെ പ്രതിയായി മാറിയത് തികച്ചും വിരോധാഭാസമായി…

Read More

കൂടുതൽ ലോക്ക്ഡൗൺ ഇളവുകളുണ്ടോ ? ഇന്നറിയാം.

ബെംഗളൂരു : രണ്ടാം ലോക്ക് ഡൗൺ ഇളവുകളെ കുറിച്ച് ഇന്ന് തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ. ആദ്യഘട്ട ഇളവുകൾ പ്രഖ്യാപിച്ചത് ജൂൺ 21 വരെയായിരുന്നു, തുടർന്ന് കൂടുതൽ ഇളവുകളുടെ തീരുമാനങ്ങൾ ഇന്ന് പുറത്ത് വിടും. അതേ സമയം കോവിഡ് മൂന്നാം തരംഗം മുന്നിൽ കണ്ടു കൊണ്ടായിരിക്കും ഈ തീരുമാനങ്ങൾ എന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവിൽ 11 ജില്ലകളിൽ സമ്പൂർണ ലോക്ക് ഡൗൺ നിലനിൽക്കുന്നുണ്ട്, ഇവിടെ ഇളവ് പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. അൺലോക്ക് ആരംഭിച്ച ബെംഗളൂരു നഗര ജില്ല അടക്കമുള്ള 20 ജില്ലകളിൽ കൂടുതൽ ഇളവുകൾ നൽകാനും സാധ്യയത ഉണ്ട്.

Read More

നഗര മാലിന്യ സംസ്കരണം;പുതിയ കമ്പനി ജൂലൈ ഒന്ന് മുതൽ പ്രവർത്തനം ആരംഭിക്കും.

ബെംഗളൂരു: ഇതുവരെ കരാറടിസ്ഥാനത്തിൽ നൽകി പോന്നിരുന്ന മാലിന്യസംസ്കരണം ഒരു സ്ഥിരം തലവേദനയായി മാറിയതിനെ തുടർന്ന് മാലിന്യ നിർമാർജനത്തിനും സംസ്കരണത്തിനും ആയി ഒരു കമ്പനി രൂപീകരിക്കുക എന്ന സർക്കാർ തീരുമാനം ജൂലൈ ഒന്നുമുതൽ പ്രാവർത്തികമാക്കുന്നു. അർബൻ ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റ് അഡീഷണൽ ചീഫ് സെക്രട്ടറി രാകേഷ് സിംഗിന്റെ അധ്യക്ഷതയിൽ ജൂൺ 16ന് ചേർന്ന കമ്പനിയുടെ ബോർഡ് മീറ്റിങ്ങിൽ കമ്പനിയുടെ ഇൻ – ചാർജ് സിഇഒ ആയി ബിബിഎംപി കമ്മീഷണർ ഗൗരവ് ഗുപ്തയെ നിയമിക്കാൻ തീരുമാനമെടുക്കുകയായിരുന്നു. ബോർഡ് മീറ്റിങ്ങിന് ദേശം ശേഷം പുറത്തിറക്കിയ പത്രക്കുറിപ്പിൽ ജൂലൈ ഒന്നുമുതൽ കമ്പനി…

Read More

ഇതിഹാസ താരം മില്‍ഖാ സിംഗ് അന്തരിച്ചു.

ഇതിഹാസ സ്പ്രിന്റര്‍ മില്‍ഖാ സിംഗ് (91) അന്തരിച്ചു. കൊവിഡ് അതിജീവിച്ചിരുന്നുവെങ്കിലും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അദ്ദേഹത്തെ അലട്ടുന്നുണ്ടായിരുന്നു. ഏറെ നാള്‍ ആശുപത്രിയിലും വീട്ടിലുമായി കഴിയുകയായിരുന്നു അദ്ദേഹം. മെയ് 20നായിരുന്നു മില്‍ഖാ കൊവിഡിന്‍റെ പിടിയിലായത്. ദിവസങ്ങള്‍ക്ക് ശേഷം കൊവിഡ് നെഗറ്റീവായ അദ്ദേഹത്തെ ബന്ധുക്കളുടെ ആവശ്യത്തെ തുടര്‍ന്ന് വീട്ടിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ശരീരത്തില്‍ ഓക്സിജന്റെ അളവില്‍ കുറവ് വന്നതോടെ വീണ്ടും ചണ്ഡീഗഢ് പി ജെ ഐ എം ഇ ആര്‍ ആശുപത്രിയില്‍ പ്രവേശിച്ചു. എന്നാല്‍ ആരോഗ്യനില വഷളാവുകയും വെള്ളിയാഴ്ച്ച രാത്രി 11.30യോടെ മരണം സ്ഥിരീകരിക്കുകയുമായിരുന്നു. ജൂണ്‍ 14ന് മില്‍ഖാ സിംഗിന്റെ ഭാര്യയും ഇന്ത്യന്‍…

Read More

ജലവിതരണ പദ്ധതിക്കായി 6000 മരങ്ങൾ മുറിക്കേണ്ടി വരും !

ബെംഗളൂരു: ബംഗളൂരു നഗര, ഗ്രാമ ജില്ലകളിലെയും ചിക്കബലാപുരയിലേയും തടാകങ്ങളിലേക്കും വെള്ളം പമ്പ് ചെയ്ത് കാർഷിക ആവശ്യങ്ങൾക്ക് ഇയോഗിക്കുന്ന ഹെബ്ബാൾ-നാഗവാര വാലി പദ്ധതിക്കായി 6000ൽ അധികം മരങ്ങൾ മുറിക്കാൻ അനുമതി തേടി ചെറുകിട ജലസേചന വകുപ്പ്. പദ്ധതിയുടെ ഭാഗമായി യെലഹങ്കക്ക് അടുത്തുള്ള സിങ്കനായകന ഹള്ളി തടാകം നവീകരിക്കുന്നതിനും മറ്റുമായി 6316 മരങ്ങൾ മുറിക്കേണ്ടി വരുമെന്ന് വനം വകുപ്പിൻ്റെ വിജ്ഞാപനത്തിൽ പറയുന്നു. എതിർപ്പ് ഉള്ളവർക്ക് അറിയിക്കാൻ 24 വരെ സമയം നൽകിയിട്ടുണ്ട്. പ്രതിഷേധവുമായി പരിസ്ഥിതി പ്രവർത്തകർ രംഗത്തുണ്ട്.

Read More

ബെംഗളൂരു-മൈസൂരു മെമു സർവ്വീസുകൾ പുനരാരംഭിക്കുന്നു.

ബെംഗളൂരു: യാത്രക്കാരുടെ എണ്ണത്തിലുണ്ടായ കുറവിനെ തുടർന്ന് നിർത്തിവച്ചിരുന്ന ബെംഗളൂരു- മൈസൂരു മെമു സർവീസ് പുനരാരംഭിക്കുന്നു എന്ന് സൗത്ത് വെസ്റ്റ് റെയിൽവേ (എസ് ഡബ്ലിയു ആർ) അറിയിക്കുന്നു. തൊഴിലാളികൾ ജോലിക്ക് എത്താൻ തുടങ്ങിയതും ബസ് സർവീസുകൾ പുനരാരംഭിക്കാത്തതും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയിരിക്കുന്ന സാഹചര്യത്തിൽ വലിയൊരു ആശ്വാസമായിരിക്കുകയാണ് മെമു സർവീസുകൾ. ബെംഗളൂരു- മൈസൂരു, ബെംഗളൂരു- ബംഗാർപേട്ട, ബാനസവാടി -ബെംഗളൂരു എന്നിവയാണ് ഇപ്പോൾ സർവീസുകൾ നടത്തുന്നത്. ഇതിനുപുറമേ മുൻപ് ഉണ്ടായിരുന്ന എഴുപതോളം സംസ്ഥാനാന്തര സ്പെഷ്യൽ ട്രെയിനുകളും ഉടൻ സർവീസ് ആരംഭിക്കുമെന്ന് റെയിൽവേ ഡിവിഷണൽ മാനേജർ അശോക് കുമാർ വർമ്മ അറിയിച്ചു

Read More

കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 5783 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.15290 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 4.05 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 15290 ആകെ ഡിസ്ചാര്‍ജ് : 2625447 ഇന്നത്തെ കേസുകള്‍ : 5783 ആകെ ആക്റ്റീവ് കേസുകള്‍ : 137050 ഇന്ന് കോവിഡ് മരണം : 168 ആകെ കോവിഡ് മരണം : 33602 ആകെ പോസിറ്റീവ് കേസുകള്‍ : 2796121 ഇന്നത്തെ പരിശോധനകൾ…

Read More

സൗരോർജ്ജമുപയോഗിച്ച് പ്രവർത്തിക്കുന്ന കോവിഡ് ആശുപത്രി തുറക്കുന്നു

ബെംഗളൂരു: നഗരത്തിൽ സൗരോർജ്ജമുപയോഗിച്ച് പ്രവർത്തിക്കുന്ന 100 കിടക്കകളുള്ള താത്‌കാലിക ആശുപത്രിയുടെ നിർമാണം പൂർത്തിയായി. യെലഹങ്കയിലാണ് കോവിഡ് മൂന്നാംതരംഗം പ്രതിരോധിക്കാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി കോവിഡ് ആശുപത്രി പണിതത്. ബോയിങ്ങ് ഡിഫൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, സെൽകോ ഫൗണ്ടേഷൻ, കെ.പി.സി.എൽ., നഗരത്തിലെ സന്നദ്ധ സംഘടനയായ ഡോക്‌ടേഴ്‌സ് ഫോർ യു എന്നിവയാണ് ആശുപത്രി നിർമിച്ചത്. ആവശ്യത്തിനനുസരിച്ച് ഇളക്കിമാറ്റാൻ കഴിയുന്ന പ്രത്യേക ബോർഡ് ഉപയോഗിച്ച് 21 ദിവസം കൊണ്ടാണ് ആശുപത്രിയുടെ നിർമാണം പൂർത്തിയായത്. ആശുപത്രിയിലെ വലിയൊരു ശതമാനം ഉപകരണങ്ങളും ലൈറ്റുകളും സൗരോർജ്ജമുപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ആവശ്യമെങ്കിൽ ആശുപത്രി പൊളിച്ചുമാറ്റി മറ്റിടങ്ങളിൽ സ്ഥാപിക്കാനുള്ള…

Read More

ബെംഗളൂരു മലയാളികളുടെ നാട്ടിലേക്കുള്ള യാത്രാ ബുദ്ധിമുട്ടുകൾ അവസാനിക്കുന്നില്ല

ബെംഗളൂരു: കേരളത്തിലേക്കുള്ള രണ്ടുതീവണ്ടി സർവീസുകൾ കഴിഞ്ഞദിവസം പുനരാരംഭിച്ചപ്പോൾ നഗരത്തിലെ അനേകം മലയാളികൾ ആശ്രയിച്ചിരുന്ന യശ്വന്ത്പുര-കണ്ണൂർ എക്സ്‌പ്രസ് പുനരാരംഭിക്കുന്നതിൽ ഇതുവരെ തീരുമാനം ആയില്ല. യശ്വന്ത്പുരയിൽനിന്ന് സേലം, കോയമ്പത്തൂർ, പാലക്കാട്, ഷൊർണൂർ, കോഴിക്കോട്, വടകര വഴി കണ്ണൂരിലെത്തുന്ന തീവണ്ടിയാണിത്. ഏപ്രിൽ അവസാനം ലോക്ഡൗൺ നിയന്ത്രണങ്ങൾ നിലവിൽവന്ന സമയത്താണ് ഈ തീവണ്ടി ഓട്ടം നിർത്തിയത്. കോവിഡിനുമുമ്പ് നിറയെ യാത്രക്കാരുമായാണ് ഇത് സർവീസ് നടത്തിവന്നത്. നഗരത്തിൽ നിന്ന് കേരളത്തിന്റെ വടക്കൻ ജില്ലകളിലേക്കുള്ള യാത്രക്കാരാണ് കൂടുതലും ബുദ്ധിമുട്ട് നേരിടുന്നത്. കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിലേക്ക്‌ പോകേണ്ടവരുടെ കാത്തിരിപ്പ് വീണ്ടും നീളുന്നു. കോവിഡ്…

Read More

നഗരത്തിലും ഇന്ധനവില കുതിച്ചുയരുന്നു; നൂറിന്റെ നിറവിൽ പെട്രോൾ

ബെംഗളൂരു: കോവിഡ് ദുരിതങ്ങള്‍ക്കിടയിലും ഇന്ധന വില തുടര്‍ച്ചയായി വര്‍ധിപ്പിച്ച് എണ്ണക്കമ്പനികള്‍. ഇപ്പോൾ നഗരത്തിലും നൂറിന്റെ നിറവിൽ പെട്രോൾ വില, തൊണ്ണൂറ് കഴിഞ്ഞ് ഡീസലും. നഗരത്തിലെ ഇന്നത്തെ പെട്രോൾ വില 100.17 ആണ്, ഡീസലിന് 92.97 രൂപയും. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നഗരത്തിൽ ഇത് അഞ്ചാം തവണയാണ് ഇന്ധന വില വർധിക്കുന്നത്. മാർച്ച് 2020ൽ 71.91 ആയിരുന്ന പെട്രോൾ വിലയാണ് ഒരു വർഷം കഴിഞ്ഞപ്പോൾ 28.79 വർദ്ധിച്ച് ഇപ്പോൾ നൂറ് കഴിഞ്ഞിക്കുന്നത്. എന്നാൽ കഴിഞ്ഞ വർഷം മാർച്ച് 2020ന് ഡീസൽ വില 64.41 ആയിരുന്നിടത്ത് ഇപ്പോൾ വില…

Read More
Click Here to Follow Us