ബെംഗളൂരു മലയാളികളുടെ നാട്ടിലേക്കുള്ള യാത്രാ ബുദ്ധിമുട്ടുകൾ അവസാനിക്കുന്നില്ല

ബെംഗളൂരു: കേരളത്തിലേക്കുള്ള രണ്ടുതീവണ്ടി സർവീസുകൾ കഴിഞ്ഞദിവസം പുനരാരംഭിച്ചപ്പോൾ നഗരത്തിലെ അനേകം മലയാളികൾ ആശ്രയിച്ചിരുന്ന യശ്വന്ത്പുര-കണ്ണൂർ എക്സ്‌പ്രസ് പുനരാരംഭിക്കുന്നതിൽ ഇതുവരെ തീരുമാനം ആയില്ല.

യശ്വന്ത്പുരയിൽനിന്ന് സേലം, കോയമ്പത്തൂർ, പാലക്കാട്, ഷൊർണൂർ, കോഴിക്കോട്, വടകര വഴി കണ്ണൂരിലെത്തുന്ന തീവണ്ടിയാണിത്.

ഏപ്രിൽ അവസാനം ലോക്ഡൗൺ നിയന്ത്രണങ്ങൾ നിലവിൽവന്ന സമയത്താണ് ഈ തീവണ്ടി ഓട്ടം നിർത്തിയത്. കോവിഡിനുമുമ്പ് നിറയെ യാത്രക്കാരുമായാണ് ഇത് സർവീസ് നടത്തിവന്നത്.

നഗരത്തിൽ നിന്ന് കേരളത്തിന്റെ വടക്കൻ ജില്ലകളിലേക്കുള്ള യാത്രക്കാരാണ് കൂടുതലും ബുദ്ധിമുട്ട് നേരിടുന്നത്. കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിലേക്ക്‌ പോകേണ്ടവരുടെ കാത്തിരിപ്പ് വീണ്ടും നീളുന്നു.

  ഗാന്ധി ബസാറിൽ കടുത്ത നിയന്ത്രണങ്ങൾ; തെരുവ് കച്ചവടക്കാർക്ക് വെള്ളവര അതിർത്തിയാകും

കോവിഡ് വ്യാപനം കുറഞ്ഞിട്ടും ബസ് സർവീസ് എന്ന് പുനരാരംഭിക്കുമെന്ന കാര്യത്തിൽ തീരുമാനമെടുക്കാത്തതിനാൽ കേരളത്തിലേക്കുള്ള യാത്ര ദുരിതത്തിലായി. ബസ്സോ തീവണ്ടിയോ ഓടിത്തുടങ്ങിയിട്ട് നാട്ടിലേക്കുപോകാനായി കാത്തിരിക്കുകയാണ് ഭൂരിഭാഗം പേരും.

നഗരത്തിൽ നിന്ന് മംഗളൂരുവഴി കണ്ണൂരിലേക്ക് മറ്റൊരു എക്സ്‌പ്രസ് തീവണ്ടിയുണ്ട് (ബെംഗളൂരു-കണ്ണൂർ എക്സ്‌പ്രസ് ). ഇതുപക്ഷേ, കിലോമീറ്ററുകൾ ചുറ്റി പോകുന്നതായതിനാൽ കണ്ണൂരിലേക്കുള്ള യാത്രക്കാർ അധികം ആശ്രയിക്കാറില്ല. കണ്ണൂരിലേക്കുള്ളവരിൽ അധികവും ബസുകളെയോ യശ്വന്ത്പുര-കണ്ണൂർ എക്സ്‌പ്രസിനെയോ ആണ് ആശ്രയിക്കാറുള്ളത്.

  പതിവ് തെറ്റിക്കാതെ റിലീസിന് തൊട്ടുമുമ്പ് ക്ഷേത്രമുറ്റത്ത്; ധർമ്മസ്ഥലയിൽ ദർശനത്തിനെത്തി യാഷ്

എന്നാൽ കഴിഞ്ഞ ദിവസം മൈസൂരു-കൊച്ചുവേളി എക്സ്‌പ്രസും ബെംഗളൂരു-എറണാകുളം എക്സ്‌പ്രസ്സും സർവീസ് പുനരാരംഭിസിച്ചിരുന്നു. ഇതോടെ മധ്യകേരളത്തിലേക്കും തെക്കൻ കേരളത്തിലേക്കുമുള്ള യാത്രക്കാർക്ക് ആശ്വാസമായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സൗത്ത് പരേഡിൽ നിന്ന് എം.ജി റോഡിലേക്ക്; ബെംഗളൂരുവിന്റെ ഹൃദയമിടിപ്പിന്റെ വഴിമാറിയ ചരിത്രം
[masterslider id="10"]

Related posts