ആശുപത്രി കിടക്കകൾ തടഞ്ഞുവെച്ച് വൻതുകയ്ക്ക് മറിച്ചുവിറ്റ കേസിൽ കുറ്റപത്രം സമർപ്പിച്ചു.

ബെംഗളൂരു: മഹാമാരിയുടെ വ്യാപനം അനിയന്ത്രിതമായി പെരുകിയ സമയത്ത്, ആശുപത്രി കിടക്കകൾ തടഞ്ഞുവെച്ച് വൻതുക കൈപ്പറ്റി മറിച്ചുവിറ്റ കേസിലെ പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു.

കേസിൽ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തതിന് ശേഷം നടത്തിയ അന്വേഷണത്തിൽ രാഷ്ട്രീയ പ്രമുഖരുടെ കൂട്ടാളികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.

രോഗികൾക്ക് അടിയന്തര സാഹചര്യത്തിൽ ആശുപത്രിയിൽ കിടക്കകൾ കിട്ടാതെ വന്നപ്പോൾ ബിജെപി എംപി തേജസ്വി സൂര്യയും ചില എംഎൽഎമാരും നടത്തിയ അപ്രതീക്ഷിത ഇടപെടലുകളാണ് വൻ കുറ്റകൃത്യം പുറത്തുകൊണ്ടുവന്നത്.

  സംസ്ഥാത്തെ ആൺകുട്ടികൾക്കുള്ള സൗജന്യ ബസ് പാസ് വിതരണം തകൃതി: രണ്ടുദിവസത്തിനിടെ നൽകിയത് 2700-ലധികം പാസുകൾ

ഈ നീക്കത്തിൽ പങ്കാളിയായിരുന്ന ഒരു എംഎൽഎയുടെ തന്നെ അടുത്ത അനുയായിയും കേസിലെ പ്രതിയായി മാറിയത് തികച്ചും വിരോധാഭാസമായി നിലനിൽക്കുന്നു.

ഇയാൾക്ക് പുറമേ മറ്റു നാല്പതോളം പ്രതികളും ഇവർ പണം കൈപ്പറ്റിയ ബാങ്ക് രേഖകളുമടങ്ങിയ 250 പേജ് കുറ്റപത്രം കഴിഞ്ഞ ദിവസം ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേട്ട് മുൻപാകെ ക്രൈംബ്രാഞ്ച് ഫയൽ ചെയ്യുകയായിരുന്നു.

  മാറ്റിവെക്കുന്ന വിവാഹങ്ങളും മാതൃത്വവും; ബെംഗളൂരുവിൽ അവിവാഹിതരായ യുവതികൾക്കിടയിൽ 'എഗ്ഗ് ഫ്രീസിങ്' നിരക്ക് വർദ്ധിക്കുന്നു

വിദഗ്ധചികിത്സ ലഭിക്കാതെയും ആശുപത്രി കിടക്കകൾ കിട്ടാതെയും നിരവധി രോഗികൾ മരണപ്പെട്ടത് ഈ കേസിലെ കാഠിന്യം കൂട്ടുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ഭാര്യ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടു,
[masterslider id="10"]

Related posts