നഗര മാലിന്യ സംസ്കരണം;പുതിയ കമ്പനി ജൂലൈ ഒന്ന് മുതൽ പ്രവർത്തനം ആരംഭിക്കും.

ബെംഗളൂരു: ഇതുവരെ കരാറടിസ്ഥാനത്തിൽ നൽകി പോന്നിരുന്ന മാലിന്യസംസ്കരണം ഒരു സ്ഥിരം തലവേദനയായി മാറിയതിനെ തുടർന്ന് മാലിന്യ നിർമാർജനത്തിനും സംസ്കരണത്തിനും ആയി ഒരു കമ്പനി രൂപീകരിക്കുക എന്ന സർക്കാർ തീരുമാനം ജൂലൈ ഒന്നുമുതൽ പ്രാവർത്തികമാക്കുന്നു.

അർബൻ ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റ് അഡീഷണൽ ചീഫ് സെക്രട്ടറി രാകേഷ് സിംഗിന്റെ അധ്യക്ഷതയിൽ ജൂൺ 16ന് ചേർന്ന കമ്പനിയുടെ ബോർഡ് മീറ്റിങ്ങിൽ കമ്പനിയുടെ ഇൻ – ചാർജ് സിഇഒ ആയി ബിബിഎംപി കമ്മീഷണർ ഗൗരവ് ഗുപ്തയെ നിയമിക്കാൻ തീരുമാനമെടുക്കുകയായിരുന്നു.

  നഗരത്തിൽ കളിക്കളങ്ങൾ ഓർമ്മയാകുന്നു; മൊബൈൽ മാറ്റിവെച്ചാൽ മക്കൾ എങ്ങോട്ട് പോകണം? കോൺക്രീറ്റ് വഴികളിൽ കുട്ടികാലം തളയ്ക്കപ്പെടുന്നു

ബോർഡ് മീറ്റിങ്ങിന് ദേശം ശേഷം പുറത്തിറക്കിയ പത്രക്കുറിപ്പിൽ ജൂലൈ ഒന്നുമുതൽ കമ്പനി പ്രവർത്തനം ആരംഭിക്കുമെന്ന് അറിയിക്കുന്നു.

ഇനിമുതൽ നഗരത്തിലെ മാലിന്യ ശേഖരണവും സംസ്കരണവും ഈ കമ്പനിയുടെ ചുമതലയിൽ ആയിരിക്കും.

മാലിന്യ സംസ്കരണത്തിനായി നിലവിൽ ഏകദേശം 12000 കോടി രൂപ ചെലവഴിക്കുന്നുണ്ടെങ്കിലും ഫലപ്രദമായി മാലിന്യ ശേഖരണവും സംസ്കരണവും നടക്കാതിരുന്ന സാഹചര്യത്തിലാണ് പുതിയ കമ്പനി രൂപീകരിക്കാനുള്ള തീരുമാനം എടുത്തത് എന്ന് സർക്കാർ വക്താവ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആഗോള വ്യോമയാന ചരിത്രത്തിലാദ്യം; ലോകം ഉറ്റുനോക്കുന്ന വൻമേളയ്ക്ക് ഇന്ത്യയിൽ വേദിയൊരുങ്ങുന്നു, നറുക്ക് വീണത് ബെംഗളൂരുവിന്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ സുഹൃത്തുക്കളുടെ ക്രൂരമായ പിറന്നാൾ തമാശ; ഗുഹ്യഭാഗത്തിന് ഗുരുതര പരിക്കേറ്റ യുവാവ് ആത്മഹത്യ ചെയ്തു
[masterslider id="10"]

Related posts