ബെംഗളൂരു : നഗരത്തിന്റെ പലഭാഗങ്ങളിലും കർഫ്യൂ ലംഘിക്കപ്പെടുന്നതായുള്ള വിവരത്തെത്തുടർന്ന് സിറ്റി പോലീസ് കമ്മീഷണർ കമാൽ പന്തിന്റെ നേതൃത്വത്തിൽ നഗരത്തിൽ പരിശോധന നടത്തി. കൃത്യമായ കാരണങ്ങളില്ലാതെ നിരത്തിലിറങ്ങിയ 5085 വാഹനങ്ങൾ വെള്ളിയാഴ്ചവരെ പോലീസ് പിടിച്ചെടുത്തു. 4632 ഇരുചക്രവാഹനങ്ങളും 205 ഓട്ടോറിക്ഷകളും 248 കാറുകളുമാണ് പിടിച്ചെടുത്തത്. കോടതിയെ സമീപിച്ച ശേഷം ഉടമകൾക്ക് വാഹനം കൊണ്ടുപോകാമെന്ന് പോലീസ് പറഞ്ഞു. അതേ സമയം നഗരത്തിൽ കർഫ്യൂ നിയമങ്ങൾ ലംഘിക്കുകയും മാസ്ക് ധരിക്കാതിരിക്കുകയും സാമൂഹിക അകലം പാലിക്കാതിരിക്കുകയും ചെയ്തവരിൽനിന്ന് പോലീസ് പിഴയായി ഈടാക്കിയത് 2.57 കോടി രൂപ. ഏപ്രിൽ ഒന്നിനും 29-നും…
Read MoreMonth: May 2021
മെയ് 4 മുതൽ ഒരാഴ്ചത്തേക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേരളം
തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തിൽ രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ കേരളവും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. മെയ് 4 മുതൽ മെയ് 9 വരെ ഒരാഴ്ചത്തേക്ക് കേരളത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സംസ്ഥാന സർക്കാർ ഉത്തരവുകൾ പുറപ്പെടുവിച്ചു. ഈ നിയന്ത്രണങ്ങൾ മെയ് 1, 2 തീയതികളിലും ബാധകമാണ്. കോവിഡ് കേസുകൾ നിയന്ത്രണാതീതമാക്കാൻ ചീഫ് സെക്രട്ടറി 2005 ലെ ദുരന്തനിവാരണ നിയമത്തിലെ സെക്ഷൻ 24 പ്രകാരം ആണ് പ്രസ്തുത ഉത്തരവ് പുറപ്പെടുവിച്ചത്. ദീർഘദൂര ബസ് സർവീസുകൾ, ട്രെയിനുകൾ, വിമാന യാത്രകൾ എന്നിവ അനുവദനീയമാണ്. വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് ടെർമിനൽ, സ്റ്റോപ്പുകൾ,…
Read Moreആക്റ്റീവ് കോവിഡ് കേസുകൾ 4 ലക്ഷം കടന്നു; കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.
ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 40990 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.18341 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 23.03%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 18341 ആകെ ഡിസ്ചാര്‍ജ് : 1143250 ഇന്നത്തെ കേസുകള്‍ : 40990 ആകെ ആക്റ്റീവ് കേസുകള്‍ : 405068 ഇന്ന് കോവിഡ് മരണം : 271 ആകെ കോവിഡ് മരണം : 15794 ആകെ പോസിറ്റീവ് കേസുകള്‍ : 1564132 ഇന്നത്തെ പരിശോധനകൾ :…
Read Moreസാമ്പിളുകൾ ശേഖരിക്കാതെ നെഗറ്റീവ് ആർടി-പിസിആർ പരിശോധനാ റിപ്പോർട്ടുകൾ നൽകി; നാല് പേരെ സിസിബി പോലീസ് അറസ്റ്റ് ചെയ്തു.
ബെംഗളൂരു: സാമ്പിളുകൾ ശേഖരിക്കാതെ നെഗറ്റീവ് ആർടി–പിസിആർ പരിശോധനാ റിപ്പോർട്ടുകൾ നൽകിയ നാല് പേരെ സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ ഹൊസഹള്ളിയിലെ നാഗരാജ് (39), ചോടദേവനഹള്ളിയിലെ മുകേഷ് സിംഗ് (25), ഭാഗ്യ, അനിൽകുമാർ എന്നിവരിൽ നിന്ന് അഞ്ച് നെഗറ്റീവ് റിപ്പോർട്ടുകളും രണ്ട് മൊബൈൽ ഫോണുകളും പോലീസ് കണ്ടെടുത്തു. രാജസ്ഥാൻ സ്വദേശിയായ സിംഗ് നാഗരാജുമായി ചേർന്ന് തെറ്റായ റിപ്പോർട്ടുകൾ സൃഷ്ടിച്ചു. ലാബ് ടെക്നീഷ്യൻമാരായ അനിൽ കുമാർ, ഭാഗ്യ എന്നിവരെ അവർ നിയമിച്ചു. “പ്രതിക്ക് ദോമ്മസാന്ദ്ര പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ നിന്ന് ഒരു സാമ്പിളും ലഭിച്ചില്ല, പക്ഷേ നെഗറ്റീവ് റിപ്പോർട്ടുകൾ നൽകി. വിവരം ലഭിച്ചതിന്…
Read Moreസംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗം ഒക്ടോബറിൽ; കൂടുതലും ബാധിക്കുന്നത് കൗമാര പ്രായക്കാർക്ക്!!
ബെംഗളൂരു: രാജ്യം കൊവിഡ് രണ്ടാം തരംഗത്തിലൂടെ കടന്ന് പോകുന്നതിനിടെ സംസ്ഥാനത്ത് മൂന്നാം തരംഗവും ഉണ്ടായേക്കാമെന്ന് ടെക്‌നിക്കൽ അഡ്വൈസറി കമ്മിറ്റി (TAC) മേധാവി ഡോ. എം കെ സുദർശൻ. സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം മെയ് മാസത്തിൽ മൂർധന്യാവസ്ഥയിൽ എത്തുകയും ജൂലൈ മാസത്തിൽ അത് ക്രമാതീതമായി കുറയുകയും, 2021 ഒക്ടോബർ-നവംബർ മാസത്തിൽ കോവിഡ് മൂന്നാം തരംഗം നേരിടേണ്ടി വരുമെന്നും അദ്ദേഹം വെളിപ്പെടുത്തി. കേവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയ മുതിർന്ന പൗരൻമാർ സുരക്ഷിതരായിരിക്കുമ്പോൾ, വാക്സിനേഷൻ പൂർത്തിയായിട്ടില്ലാത്ത പതിനെട്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്കാണ് കോവിഡിന്റെ മൂന്നാം തരംഗം കൂടുതൽ അപകടകാരിയെന്ന് അദ്ദേഹം…
Read Moreടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.33%;കേരളത്തില്‍ ഇന്ന് 35,636 പേര്‍ക്ക് കോവിഡ്.
കേരളത്തില്‍ ഇന്ന് 35,636 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 5554, എറണാകുളം 5002, തൃശൂര്‍ 4070, മലപ്പുറം 3354, തിരുവനന്തപുരം 3111, ആലപ്പുഴ 2536, കോട്ടയം 2515, പാലക്കാട് 2499, കൊല്ലം 1648, കണ്ണൂര്‍ 1484, പത്തനംതിട്ട 1065, കാസര്‍ഗോഡ് 1006, ഇടുക്കി 978, വയനാട് 814 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,46,474 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.33 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍.,…
Read Moreഅപ്പാർട്ടുമെന്റുകൾക്കും കമ്പനികൾക്കും കോവിഡ് കെയർ സെന്ററുകൾ സ്ഥാപിക്കാൻ ബി ബി എം പി യുടെ അനുമതി.
ബെംഗളൂരു: കോവിഡ് രണ്ടാം തരംഗത്തിൽ സംസ്ഥാനത്ത് പ്രതിദിനം 50,000 ന് അടുത്ത് കോവിഡ് കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ, ബിബിഎംപി, റസിഡന്റ് വെൽഫെയർ അസോസിയേഷനുകൾ, അപ്പാർട്ടുമെന്റുകൾ, കമ്പനികൾ, എൻജിഒകൾ എന്നിവയ്ക്ക് അവരുടെ പരിസരത്ത് കോവിഡ് കെയർ സെന്ററുകൾ സ്ഥാപിക്കാനുള്ള അനുമതി നൽകി. നഗരത്തിലെ ആശുപത്രികൾ രോഗികളാൽ നിറഞ്ഞിരിക്കുന്നതിനാൽ താൽക്കാലിക മെഡിക്കൽ സൗകര്യങ്ങൾ ഏർപ്പെടുത്താൻ പൗരസംഘങ്ങളെ അനുവദിക്കണമെന്ന്, 2020 ജൂലൈയിൽ ആദ്യ തരംഗത്തിൽ ആരോഗ്യ–കുടുംബക്ഷേമ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് ചൂണ്ടിക്കാട്ടി ബി ബി എം പി അഭ്യർത്ഥിച്ചു. രോഗലക്ഷണങ്ങളില്ലാത്തതും നേരിയ തോതിലുള്ള രോഗലക്ഷണങ്ങൾ ഉള്ളതുമായ രോഗികളെ ചികിത്സിക്കുന്നതിനായി അപ്പാർട്മെൻറ് അസോസിയേഷനുകളും ആർഡബ്ല്യുഎകളും മറ്റ് സംഘടനകളും തങ്ങളുടെ പരിസരത്ത് കോവിഡ് കെയർ സെന്ററുകൾ സ്ഥാപിക്കാൻ അനുമതി…
Read Moreബി.ബി.എം.പി വാക്‌സിൻ തിരിച്ചെടുത്തു,സ്വകാര്യ ആശുപത്രികളിലെ വാക്‌സിനേഷൻ മുടങ്ങി.
ബെംഗളൂരു: നഗരത്തിലെ സ്വകാര്യ ആശുപത്രികളിൽ നിന്നുള്ള എല്ലാ കോവിഡ് 19 വാക്സിൻ സ്റ്റോക്കുകളും ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) വെള്ളിയാഴ്ച തിരിച്ചെടുത്തു. “പുതിയ കേന്ദ്ര സർക്കാർ നയം” എന്ന് ചൂണ്ടിക്കാട്ടിയാണ് ബി ബി എം പി അധികൃതർ വാക്‌സിൻ തിരിച്ചെടുത്തത്. ഇന്ന് മുതൽ സ്വകാര്യ ആശുപത്രികൾക്ക് വാക്‌സിൻ നിർമ്മാതാവിൽ നിന്ന് നേരിട്ട് ഡോസുകൾ വാങ്ങേണ്ടിവരുമെന്ന് ബി ബി എം പി വ്യക്തമാക്കി. വെള്ളിയാഴ്ച സ്വകാര്യ ആശുപത്രികളിൽ നിന്നും വാക്‌സിന്റെ രണ്ടാം ഡോസ് എടുക്കേണ്ടിയിരുന്ന പല മുതിർന്ന പൗരന്മാർക്കും വാക്സിൻ സ്റ്റോക്കുകൾ ബി ബി എം പി അധികൃതർ…
Read Moreആരോഗ്യകരമായ ജീവിതം നയിക്കുന്നവരെയും ചെറുപ്പക്കാരെയും വിടാതെ കോവിഡ്
ബെംഗളൂരു: സ്വന്തം ആരോഗ്യത്തെക്കുറിച്ച് അമിത ആത്മവിശ്വാസമുള്ള ചെറുപ്പക്കാർ ചെറിയ ലക്ഷണങ്ങൾ പോലും അവഗണിക്കുന്നത് അപകടം ക്ഷണിച്ചു വരുത്തുന്നു. പ്രായം കുറവാണെന്ന് കരുതി പ്രതിരോധശക്തി ഉണ്ടാകണമെന്നില്ലെന്ന് വിദഗ്ധർ പറയുന്നു. ഓക്സിജൻനില കുറവാണെങ്കിലും ശ്വാസമെടുക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെടാത്തവരുണ്ട്. ഇത്തരം ആളുകളുടെ ആരോഗ്യനിലയും ഏതുനിമിഷവും വഷളാകാവുന്നതാണെന്ന് ഡോക്ടർമാർ വെളിപ്പെടുത്തി. സംസ്ഥാനത്ത് ആരോഗ്യനില വേഗത്തിൽ വഷളായി മരിച്ചവരിൽ പലരും 25-നും 30-നും ഇടയിൽ പ്രായമുള്ളവരാണ്. ഏപ്രിൽ 21-ന് സംസ്ഥാനത്ത് 123 പേർ മരിച്ചതിൽ 38 പേർക്കും 22-ന് മരിച്ച 190 പേരിൽ 44 പേർക്കും 23-ന് 208 പേർ മരിച്ചതിൽ…
Read More18-45 വയസുകാരുടെ വാക്സിനേഷൻ ഇന്നു തുടങ്ങില്ല.
ബെംഗളൂരു : 18-45 വയസു പ്രായപരിധിയുള്ളവർക്കായി ഇന്നാരംഭിക്കേണ്ട വാക്സിനേഷൻ മാറ്റിവച്ചു. ആവശ്യമായ മരുന്ന് ലഭിക്കുന്നതിനനുസരിച്ച് കുത്തിവെപ്പ് തീയതി പ്രഖ്യാപിക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ: കെ.സുധാകർ അറിയിച്ചു. ജനങ്ങൾ വാക്സിൻ കേന്ദ്രങ്ങളിലോ ,ആശുപത്രികളിലോ തിരക്ക് കൂട്ടരുത്.കോവിൻ പോർട്ടലിൽ റജിസ്റ്റർ ചെയ്ത് കാത്തിരിക്കുക, വാക്സിൻ ലഭ്യമാകുമ്പോൾ അർഹരായവരെ അറിയിക്കും. 18 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ നൽകാൻ സർക്കാർ പ്രതിജ്ഞാബന്ധമാണ് ,പൂണെ സിറം ഇൻസ്റ്റിറ്റ്യൂട്ടിന് ഒരു കോടി കോവി ഷീൽഡിൻ്റെ ഓർഡർ നൽകിയിട്ടുണ്ട് ,400 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കൃത്യ സമയത്ത് ഓർഡർ നൽകിയിട്ടും കമ്പനിക്ക് സമയത്ത്…
Read More