ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ച സർക്കാർ, സർക്കാർ എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരുടെ കുടുംബങ്ങൾക്ക് ടീച്ചേഴ്‌സ് ബെനിഫിറ്റ് ഫണ്ടിൽനിന്ന് സാമ്പത്തികസഹായം ലഭിക്കും. തിരഞ്ഞെടുപ്പ് സമയത്തും വളരെയധികം അധ്യാപകർ മരിച്ചിരുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലിയിൽ പങ്കെടുത്ത 55-ഓളം അധ്യാപകർ മരിച്ചെന്ന റിപ്പോർട്ടുകൾ നേരത്തേ പുറത്തുവന്നിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. അതേസമയം കർഷകർക്കും തൊഴിലാളികൾക്കും പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച സാഹചര്യത്തിൽ തങ്ങളേയും പാക്കേജിന്റെ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകൾ ആവശ്യപ്പെട്ടു. സ്വകാര്യസ്കൂൾ ജീവനക്കാരും അധ്യാപകരും മാനേജ്‌മെന്റുകളും കനത്ത പ്രതിസന്ധിയിലാണ്. നിലവിലെ സാഹചര്യം തുടർന്നാൽ സ്വകാര്യസ്കൂളുകൾ എന്നന്നേക്കുമായി…
Read MoreMonth: May 2021
ലോക്ക്ഡൗൺ കൂടുതൽ കർശനമാക്കും;പുറത്തിറങ്ങുന്ന വണ്ടികൾ പിടിച്ചെടുക്കും;ലോക്ക് ഡൗൺ നീട്ടുന്ന കാര്യത്തിൽ അവ്യക്തത.
ബെംഗളൂരു : ഈ മാസം 24 വരെ പ്രഖ്യാപിച്ച ലേക്ക് ഡൗൺ സംസ്ഥാനത്ത് കൂടുതൽ കർശനമായി നടപ്പിലാക്കാൻ സർക്കാർ.അനാവശ്യമായി പുറത്തിറങ്ങുന്ന വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന് വീണ്ടും പ്രഖ്യാപിച്ചു. സമ്പൂർണ ലോക്ക് ഡൗൺ നീട്ടുന്നതിനേക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് ആഭ്യന്തര മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ബെംഗളൂരു നഗരത്തിന് പുറമെ കോവിഡ് വ്യാപനം അധികമായ ഹവേരി ചിക്കമഗളൂരു ജില്ലകളിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കർശനമാക്കാൻ ആഭ്യന്തര മന്ത്രി ജില്ലാ കളക്ടർമാരോട് ആവശ്യപ്പെട്ടു. സമ്പൂർണ ലോക്ക് ഡൗൺ നീട്ടുന്നതിനെ കുറിച്ച് ചർച്ചകൾ തുടരുകയാണ്, ഇതുവരെ ഔദ്യോഗിക അറിയിപ്പ് ഒന്നും പുറത്ത് വന്നിട്ടില്ല.…
Read More18- 45 വയസുകാരുടെ വാക്സിനേഷൻ പുനരാരംഭിക്കുന്ന തീയതി പ്രഖ്യാപിച്ചു.
ബെംഗളൂരു: താൽക്കാലികമായി നിർത്തി വച്ചിരുന്ന 18-45 വയസുകാരുടെ വാക്സിനേഷൻ പുനരാരംഭിക്കാൻ തയ്യാറെടുത്ത് സംസ്ഥാന സർക്കാർ. 22 മുതൽ ഈ വിഭാഗത്തിനുള്ള കുത്തിവെയ്പ്പ് പുനരാരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കോവിൻ പോർട്ടലിലൂടെ റജിസ്റ്റർ ചെയ്ത് സ്ലോട്ട് ഉറപ്പിച്ചവർക്ക് മാത്രമായിരിക്കും ഇത്തവണ കുത്തിവെയ്പ്പ് ലഭിക്കുക.
Read Moreസ്വകാര്യത നയം വ്യക്തമാക്കാൻ വാട്‌സാപ്പിനോട് ആവശ്യപ്പെട്ട് ഐടി മന്ത്രാലയം
ന്യൂ ഡൽഹി: സ്വകാര്യത നയത്തിൽ വാട്‌സാപ്പിനെതിരെ ശക്തമായ നടപടിക്കൾ കൈക്കൊള്ളാൻ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. വാട്‌സാപ്പിന്റെ സ്വകാര്യത നയത്തില്‍ വ്യക്തത വരുത്താന്‍ ആവശ്യപ്പെട്ട് ഐ ടി മന്ത്രാലയം വാട്സാപ്പിന് നോട്ടിസ് അയച്ചു. രാജ്യത്തെ ജനങ്ങളുടെ സ്വകാര്യതയെ മാനിക്കാതെ സ്വകാര്യത ഇല്ലാതാക്കുന്ന നയമാണ് വാട്സാപ്പ് മുന്നോട്ട് വെക്കുന്നത് എങ്കിൽ ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രാലയം കമ്പനിയെ അറിയിച്ചു. പ്രസ്തുത വിഷയത്തിൽ വ്യക്തമായ ഒരു മറുപടി ഏഴ് ദിവസത്തിനുള്ളില്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് മന്ത്രാലയം വാട്‌സാപ്പിന് നോട്ടീസ് അയച്ചിരിക്കുന്നത്. ഇന്ത്യന്‍ നിയമത്തിന്റെയും ഇവിടുത്തെ ജനങ്ങളുടെ അവകാശങ്ങളുടെയും പരിധിക്കുള്ളില്‍ വരുന്ന ഒന്നായിരിക്കണം വാട്‌സാപ്പിന്റെ സ്വകാര്യത നയം. അല്ലാത്ത പക്ഷം ശക്തമായ നിയമ നടപടികളിലേക്ക്…
Read Moreപ്രതിദിന മരണ സംഖ്യ കുറയുന്നില്ല; ഇന്ന് അര ലക്ഷം പേരെ ഡിസ്ചാർജ്ജ് കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.
ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 28869 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.52257 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 23.91 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 52257 ആകെ ഡിസ്ചാര്‍ജ് : 1776695 ഇന്നത്തെ കേസുകള്‍ : 28869 ആകെ ആക്റ്റീവ് കേസുകള്‍ : 534954 ഇന്ന് കോവിഡ് മരണം : 548 ആകെ കോവിഡ് മരണം : 23854 ആകെ പോസിറ്റീവ് കേസുകള്‍ : 2335524 ഇന്നത്തെ പരിശോധനകൾ…
Read Moreകഴിഞ്ഞ 2 മാസത്തിലെ കോവിഡ് മരണങ്ങളിൽ 56%വും 20-49 വയസ്സുള്ളവർ
ബെംഗളൂരു: സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ കോവിഡ് ബാധിച്ച് മരിച്ചവരിൽ 56% പേരും 20 മുതൽ 49 വയസ്സ് വരെ പ്രായമുള്ളവർ. കോവിഡ് രണ്ടാം തരംഗം യുവജനങ്ങളെ എത്രത്തോളം ബാധിച്ചിട്ടുണ്ട് എന്നാണ് ഈ കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. നഗരത്തിലെ ആദ്യത്തെ 5000 കോവിഡ് മരണങ്ങൾ രേഖപ്പെടുത്തിയത് പതിമൂന്ന് മാസങ്ങൾക്ക് ശേഷമാണ്. എന്നാൽ അതിന് ശേഷം വെറും ഒരു മാസം കൊണ്ടാണ് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10,000 കടന്നത്. സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയ കോവിഡ് കേസുകളുടെ എണ്ണത്തിൽ മൂന്നിൽ ഒരു ഭാഗവും റിപ്പോർട്ട് ചെയ്തത് കഴിഞ്ഞ…
Read Moreകേരളത്തിൽ ഇന്ന് 30,491 പേര്‍ക്ക് കോവിഡ്.
സംസ്ഥാനത്ത് ഇന്ന് 30,491 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4746, തിരുവനന്തപുരം 3969, എറണാകുളം 3336, കൊല്ലം 2639, പാലക്കാട് 2560, ആലപ്പുഴ 2462, തൃശൂര്‍ 2231, കോഴിക്കോട് 2207, കോട്ടയം 1826, കണ്ണൂര്‍ 1433, പത്തനംതിട്ട 991, ഇടുക്കി 846, കാസര്‍ഗോഡ് 728, വയനാട് 517 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,525 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.18 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍.,…
Read Moreരണ്ടാമത്തെ കോവിഡ് വാർറും ആരംഭിച്ച് പ്രവാസി കോൺഗ്രസ്.
ബെംഗളൂരു : കോവിഡ് രണ്ടാം തരംഗം ഗുരുതരമായി പടർന്നു പിടിക്കുന്ന ഈ സന്ദർഭത്തിൽ കോവിഡ് ബാധിച്ചവരെ സഹായിക്കുവാൻ വിപുലമായ രീതിയിലുള്ള സേവാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കർണാടക പ്രവാസി കോൺഗ്രസ്‌സിന്റെ വോളന്റീർസിന് വളരെയധികം അഭ്യർത്ഥനകൾ വന്നതിനെത്തുടർന്ന് കോവിഡ് ഹെൽപ്പ് ഡെസ്കിന്റെ ഭാഗമായിട്ടുള്ള രണ്ടാമത്തെ വാർ റൂം ഇന്ന് ബന്നാർഘട്ട റോഡിൽ കെ.പി.സി സൗത്ത് ഡിസ്ട്രിക്ട് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ചു. ഇന്ന് രാവിലെ നടന്ന കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ലളിതമായ ചടങ്ങിൽ കോൺഗ്രസ് നേതാവ് ശ്രീ.ആർ.കെ.രമേശ് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ശ്രീ. വിനു തോമസ്, ശ്രീ.ഷിബു ശിവദാസ്, ശ്രീ.…
Read Moreകോവിഡ് പരിശോധിക്കാൻ ഇനി ലാബിൽ പോകേണ്ട; റാപിഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റിന് ഐസിഎംആര്‍ അംഗീകാരം
ബെംഗളൂരു: കോവിഡ് രണ്ടാം തരംഗത്തിൽ ടെസ്റ്റുകളുടെ എണ്ണം കൂട്ടുവാനും ആളുകൾക്ക് സ്വയം കൊവിഡ് പരിശോധിക്കാനും സഹായകമാകുന്ന ഒരു തീരുമാനം കൈകൊണ്ടിരിക്കുകയാണ് ഐ സി എം ആർ. റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റിന് ഐ സി എം ആർ അംഗീകാരം നല്‍കി. ടെസ്റ്റ് കിറ്റ് എത്രയും വേഗത്തിൽ വിപണിയില്‍ ലഭ്യമാക്കും. കോവിഡ് രോഗലക്ഷണങ്ങൾ ഉള്ളവര്‍ക്കും കോവിഡ് രോഗികളുമായി സമ്പർക്കത്തിൽ വന്നിട്ടുള്ളവർക്കും മാത്രമാണ് ഈ ടെസ്റ്റ് കിറ്റ് ഉപയോഗിക്കാൻ ഐ സി എം ആർ നിർദ്ദേശിക്കുന്നത്. ഒരു കിറ്റിന് 250 രൂപയാണ് വില. പരിശോധന നടത്തി 15 മിനിറ്റിൽ ഫലം അറിയുവാൻ സാധിക്കുന്നതാണ്. അടിയന്തിര സാഹചര്യങ്ങളിൽ വേഗത്തിൽ രോഗം സ്ഥിരീകരിക്കുവാനും…
Read Moreഅപ്പോളോ ആശുപത്രികളിൽ സ്പുട്‌നിക് വാക്സിൻ നൽകിത്തുടങ്ങി
ബെംഗളൂരു: അപ്പോളോ ഗ്രൂപ്പിന് കീഴിലുള്ള ആശുപത്രികളിൽ സ്പുട്‌നിക് വാക്സിൻ നൽകിത്തുടങ്ങി. പ്രമുഖ ഫാർമ കമ്പനിയായ ഡോ. റെഡ്ഡീസ് ലാബോറട്ടറീസുമായി സഹകരിച്ചാണ് റഷ്യയിൽനിന്നുള്ള വാക്സിൻ അപ്പോളോ ലഭ്യമാക്കുന്നത്. അപ്പോളോ ഗ്രൂപ്പിന് ഇപ്പോൾ 1.5 ലക്ഷം സ്പുനിക് വി വാക്‌സിനുകളാണ് ലഭിച്ചിട്ടുള്ളത്. ഇതിൽ 50,000 വാക്‌സിനുകൾ ആദ്യം നൽകുന്നത് രാജ്യമെമ്പാടും ഉള്ള ഡോ. റെഡ്‌ഡിസ് തിഴിലാളികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമാണ്. അതിന് ശേഷം പൊതുജനങ്ങൾക്ക് വാക്‌സിൻ നൽകും. ഹൈദരാബാദ്, വിശാഖപട്ടണം എന്നിവിടങ്ങളിലെ അപ്പോളോ ആശുപത്രികളിലാണ് ആദ്യഘട്ടത്തിൽ സ്പുട്‌നിക് ലഭ്യമാക്കിയിരിക്കുന്നത്. അധികം വൈകാതെ ബെംഗളൂരു, ഡൽഹി, മുംബൈ, അഹമ്മദാബാദ്, ചെന്നൈ, കൊൽക്കത്ത, പുണെ…
Read More