സ്വകാര്യത നയം വ്യക്തമാക്കാൻ ‍ വാട്‌സാപ്പിനോട് ആവശ്യപ്പെട്ട് ഐടി മന്ത്രാലയം

ന്യൂ ഡൽഹി: സ്വകാര്യത നയത്തിൽ വാട്‌സാപ്പിനെതിരെ ശക്തമായ നടപടിക്കൾ കൈക്കൊള്ളാൻ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. വാട്‌സാപ്പിന്റെ സ്വകാര്യത നയത്തില്‍ വ്യക്തത വരുത്താന്‍ ആവശ്യപ്പെട്ട് ടി മന്ത്രാലയം വാട്സാപ്പിന് നോട്ടിസ് അയച്ചു.

രാജ്യത്തെ ജനങ്ങളുടെ സ്വകാര്യതയെ മാനിക്കാതെ സ്വകാര്യത ഇല്ലാതാക്കുന്ന നയമാണ് വാട്സാപ്പ്  മുന്നോട്ട് വെക്കുന്നത് എങ്കിൽ ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രാലയം കമ്പനിയെ അറിയിച്ചു.

  ബെംഗളൂരുവിലെ തടാകത്തിലേക്ക് മെഡിക്കൽ മാലിന്യം തള്ളി; ഡോക്ടർക്കെതിരെ കേസ്

പ്രസ്തുത വിഷയത്തിൽ വ്യക്തമായ ഒരു മറുപടി ഏഴ് ദിവസത്തിനുള്ളില്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് മന്ത്രാലയം വാട്‌സാപ്പിന് നോട്ടീസ് അയച്ചിരിക്കുന്നത്.

ഇന്ത്യന്‍ നിയമത്തിന്റെയും ഇവിടുത്തെ ജനങ്ങളുടെ അവകാശങ്ങളുടെയും പരിധിക്കുള്ളില്‍ വരുന്ന ഒന്നായിരിക്കണം വാട്‌സാപ്പിന്റെ സ്വകാര്യത നയം. അല്ലാത്ത പക്ഷം ശക്തമായ നിയമ നടപടികളിലേക്ക് കടക്കും എന്നാണ് ടി മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

വാട്‌സാപ്പ് ഉപയോഗിക്കുന്നവരുടെ സ്വകാര്യ വിവരങ്ങളും ചാറ്റുകളും ഉടമസ്ഥ കമ്പനിയായ ഫേസ്ബുക്കിന് നൽകും എന്നതാണ് വാട്‌സാപ്പിന്റെ പുതിയ സ്വകാര്യത നയം. നയം അംഗീകരിക്കാത്തവരുടെ അക്കൗണ്ട് നീക്കം ചെയ്യുമെന്നും വാട്‌സാപ്പ് അറിയിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ 19 ഇന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കനത്ത മഴ: ബെംഗളൂരുവിലേക്കുള്ള 12 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, വ്യോമഗതാഗതം തടസ്സപ്പെട്ടു
[masterslider id="10"]

Related posts