ബെംഗളൂരു : കോവിഡ് രോഗികളിൽ കണ്ടു വരുന്ന ബ്ലാക്ക് ഫംഗസ് രോഗം സർക്കാറിനെ നേരിട്ട് അറിയിക്കേണ്ട രോഗമായി പ്രഖ്യാപിച്ചു. മ്യൂക്കർമൈക്കോസി രോഗവുമായി ആശുപത്രിയിൽ ചികിൽസക്ക് എത്തുന്നവരേക്കുറിച്ചുള്ള വിശദാംശങ്ങൾ സർക്കാറിനെ അറിയിച്ചതിന് ശേഷം മാത്രമേ ചികിത്സ ആരംഭിക്കാവൂ എന്ന് കോവിഡ് ദൗത്യസേന തലവനും ഉപമുഖ്യമന്ത്രിയുമായ അശ്വഥ് നാരായണ അറിയിച്ചു. ബ്ലാക്ക് ഫംഗസ് ബാധിതർക്ക് ചികിത്സ നിഷേധിക്കുന്ന ആശുപത്രികൾക്കെതിരെ കർശന നടപടി എടുക്കും രോഗികളെ തിരിച്ചയക്കുന്നില്ല എന്ന് ഉറപ്പ് വരുത്താൻ സർക്കാർ ഉടൻ ഉത്തരവിറക്കും. ജില്ലാ ആശുപത്രികളിലും സർക്കാർ മെഡിക്കൽ കോളേജുകളിലും ഈ രോഗ ചികിൽസക്കുള്ള സൗകര്യം…
Read MoreDay: 22 May 2021
ഇന്ന് 61766 പേരെ ഡിസ്ചാർജ്ജ് ചെയ്തു;കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.
ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 31183 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.61766 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 24.21 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 61766 ആകെ ഡിസ്ചാര്‍ജ് : 1891042 ഇന്നത്തെ കേസുകള്‍ : 31183 ആകെ ആക്റ്റീവ് കേസുകള്‍ : 483204 ഇന്ന് കോവിഡ് മരണം : 451 ആകെ കോവിഡ് മരണം : 24658 ആകെ പോസിറ്റീവ് കേസുകള്‍ : 2398925 ഇന്നത്തെ പരിശോധനകൾ…
Read Moreനഗരത്തിൽ കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ മരിച്ചത് 4000 കോവിഡ് ബാധിതർ
ബെംഗളൂരു: നഗരത്തിൽ കഴിഞ്ഞ ഇരുപതു ദിവസത്തിനിടെ മരണത്തിനു കീഴടങ്ങിയത് നാലായിരം കോവിഡ് രോഗികള്‍. കോവിഡിന്റെ ആദ്യ തരംഗത്തില്‍ ആറു മാസം കൊണ്ടാണ് സംസ്ഥാനത്ത് ആകെ നാലായിരം പേര് മരിച്ചത്. രണ്ടാം തരംഗത്തില്‍ മരണനിരക്ക് വന്‍തോതില്‍ ഉയര്‍ന്നതാണെന്നു വ്യക്തമാക്കുന്നതാണ് നഗരത്തിലെ കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ മാര്‍ച്ച് എട്ടിനാണ് ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. മാര്‍ച്ച് 12ന് ഇയാള്‍ മരണത്തിനു കീഴടങ്ങി. കല്‍ബുര്‍ഗിയിലായിരുന്നു ഇത്. രാജ്യത്തെ തന്നെ ആദ്യ കോവിഡ് മരണമായിരുന്നു ഇത്. ഓഗസ്റ്റ് പതിനേഴിനാണ് സംസ്ഥാനത്ത് മരണം നാലായിരം കടന്നത്. ഓഗസ്റ്റ് 17ലെ…
Read Moreനഗരത്തിലെ സ്വകാര്യ ആശുപത്രികൾ ബ്ലാക്ക് ഫംഗസ് രോഗത്തിന് ചികിത്സ നിഷേധിക്കുന്നു
ബെംഗളൂരു: നഗരത്തിലെ ജില്ലാ ആശുപത്രികളിലും ബൗറിങ് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും ബ്ലാക്ക് ഫംഗസ് രോഗത്തിന് ചികിത്സ ലഭ്യമാണ്. പക്ഷേ ചില സ്വകാര്യ ആശുപത്രികൾ ചികിത്സ നിഷേധിക്കുന്നതായി പിരാതി. എന്നാൽ ചില സ്വകാര്യ ആശുപത്രികളിൽനിന്ന് രോഗികളെ മറ്റ് ആശുപത്രികളിലേക്ക് അയക്കുന്നതായി പരാതികൾ ലഭിച്ചതിനാൽ ഇനി മുതൽ ചികിത്സ നിഷേധിച്ചാൽ ആശുപത്രികൾക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി കെ. സുധാകർ വെളിപ്പെടുത്തി. രോഗം ചികിത്സിക്കുന്നതിനായി ഇ.എൻ.ടി. വിദഗ്ധർ, അനസ്തേഷ്യ, നേത്രരോഗ വിദഗ്ധർ തുടങ്ങിയ വിവിധ മേഖലയിലെ വിദഗ്ധരുടെ സേവനം ആവശ്യമാണ്. ഇതിനാൽ സർക്കാർ മേഖലയിൽ പ്രധാനപ്പെട്ട ആശുപത്രികളിൽ…
Read More18-44 വയസ് വരെയുള്ളവരുടെ വാക്സിനേഷൻ; ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കർണ്ണാടക ബഹുദൂരം മുന്നിൽ.
ബെംഗളൂരു: കോവിഡ് രണ്ടാം തരംഗത്തിൽ വൈറസ് വ്യാപനം ആശങ്ക പടർത്തുമ്പോഴും സംസ്ഥാനത്തിന് ആശ്വസിക്കാനുള്ള വാർത്തകളാണ് വാക്സിനേഷന്റെ കാര്യത്തിൽ പുറത്തുവരുന്നത്. 18 മുതൽ 44 വയസ് വരെ പ്രായമുള്ളവർക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കർണ്ണാടക മുന്നിൽ എത്തിയിരിക്കുന്നു. 18 മുതൽ 44 വയസ് വരെ പ്രായമുള്ള 1.3 ലക്ഷം പേർ സംസ്ഥാനത്ത് വാക്സിൻ എടുത്തിട്ടുണ്ട് അതേസമയം അയൽ സംസ്ഥാനങ്ങളിൽ ഈ പ്രായപരിധിയിൽ പെട്ടവരിൽ 50,000 പേർ പോലും ഇത് വരെ വാക്സിൻ എടുത്തിട്ടില്ല എന്ന് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം…
Read Moreകാര്‍ മൊബൈല്‍ ക്ലിനിക്ക് ആക്കി സൗജന്യ സേവനം നൽകി ഈ ഡോക്ടര്‍
ബെംഗളൂരു: തന്റെ സ്വന്തം കാര്‍ മൊബൈല്‍ ക്ലിനിക്ക് ആക്കി മാറ്റി കോവിഡ് രോഗികള്‍ക്ക് സൗജന്യ സേവനം നല്‍കുകയാണ് നഗരത്തിലെ ഡോക്ടര്‍ സുനില്‍ കുമാര്‍ ഹെബ്ബി. ബി.ബി.എം.പി. കോവിഡ് ക്ലിനിക്കില്‍ രാത്രി 8 മണി മുതല്‍ രാവിലെ 8 മണി വരെ കരാര്‍ അടിസ്ഥാനത്തില്‍ ഡോ. ഹെബ്ബി ജോലി ചെയ്യുന്നുണ്ട്. ജോലിസമയം കഴിഞ്ഞ് രണ്ട് മണിക്കൂര്‍ വിശ്രമത്തിന് ശേഷം 10 മണി മുതല്‍ അദ്ദേഹം തന്റെ മൊബൈല്‍ ക്ലിനിക് സേവനം ആരംഭിക്കും. കോവിഡ് സംബന്ധിച്ച ലക്ഷണങ്ങളോ എന്തെങ്കിലും സങ്കീര്‍ണമായ രോഗാവസ്ഥയോ ഉള്ളതായി തോന്നുന്നവര്‍ക്ക് വാട്സ്ആപ്പില്‍ മെസേജ്…
Read Moreനഗരത്തിലെ മലയാളി വിദ്യാർഥികളെ ചൂഷണം ചെയ്ത് ഹോസ്റ്റലുകൾ
ബെംഗളൂരു: നഗരത്തിൽ മലയാളികളുൾപ്പെടെയുള്ള ഒട്ടേറെ വിദ്യാർഥികളാണ് വിവിധ ഹോസ്റ്റലുകളിലും പി.ജി.കളിലുമായി താമസിച്ചു വരുന്നത്. കോവിഡ് വ്യാപനം രൂക്ഷമായതിനാൽ ക്ലാസുകൾ നിർത്തിയതിനാലും പരീക്ഷകൾ വൈകുന്നതിനാലും മലയാളികൾ ഉൾപ്പെടെയുള്ള കോളേജ് വിദ്യാർഥികൾ പലരും നാട്ടിലാണ്. കോവിഡ് മൂലം നഗരത്തിൽ കർശന നിയന്ത്രണങ്ങളും ലോക്ക്ഡൗണും തുടരുന്നതിനാൽ ക്ലാസുകൾ ഉടനൊന്നും ആരംഭിക്കാനുള്ള സാധ്യതയില്ല. പരീക്ഷ നടക്കാനുണ്ടെങ്കിലും ഓൺലൈനായിട്ട് ആയിരിക്കുമെന്നാണ് വിദ്യാർഥികൾക്ക് അറിയിപ്പ് ലഭിച്ചിട്ടുള്ളത്. എന്നാൽ, താമസം സ്വന്തം നാട്ടിലാണെങ്കിലും ഹോസ്റ്റലുകൾ ഫീസ് അടയ്ക്കണമെന്ന് ആവശ്യപ്പെടുന്നത് ബുദ്ധിമുട്ടാകുന്നതായി വിദ്യാർഥികൾ പറയുന്നു. സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കുന്ന വിദ്യാർഥികളോടാണ് എത്രയും വേഗം ഫീസ് അടയ്ക്കാൻ…
Read Moreനഗരത്തിൽ രണ്ട് കോവിഡ് കെയർ സെന്ററുകൾ കൂടി; രണ്ട് കേന്ദ്രങ്ങളിലായി 240 കിടക്കകൾ.
ബെംഗളൂരു: രണ്ട് ദിവസത്തിനുള്ളിൽ, നഗരത്തിൽ രണ്ട് കോവിഡ് കെയർ സെന്ററുകൾ കൂടി സ്ഥാപിച്ചു. ലക്ഷണങ്ങളില്ലാത്തതും നേരിയ തോതിലുള്ള ലക്ഷണങ്ങൾ ഉള്ളതുമായ രോഗികളുടെ ചികിത്സയ്ക്കായി 240 കിടക്കകൾ കൂടി ഈ രണ്ട് കോവിഡ് കെയർ സെന്ററുകളിലായി സജ്ജമാക്കിയിട്ടുണ്ട്. 140 കിടക്കകളുള്ള ഒരു സെന്റർ വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്തപ്പോൾ 100 കിടക്കകളുള്ള മറ്റൊരു കേന്ദ്രം ശനിയാഴ്ച പ്രവർത്തനമാരംഭിക്കും ഇന്ദിരാനഗറിലെ സ്വാമി വിവേകാനന്ദ മെട്രോ സ്റ്റേഷന് സമീപമുള്ള എൻഡോക്രൈനോളജി സെന്ററിലെ പുതിയ കോവിഡ് കെയർ സെന്റർ വെള്ളിയാഴ്ച മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ഉദ്ഘാടനം ചെയ്തു. സെന്റ് ജോൺസ് റോഡിലുള്ള കേന്ദ്ര…
Read Moreരണ്ടാം തരംഗത്തിൽ മരിച്ചത് 69 ഡോക്ടർമാർ.
ബെംഗളൂരു : കോവിഡ് രണ്ടാം തരംഗത്തിൽ സംസ്ഥാനത്തിന് നഷ്ടമായത് 69 ഡോക്ടർമാരെ. കോവിഡ് ബാധിച്ച് മരിച്ച ഇവരിൽ 8 പേർക്ക് തക്ക സമയത്ത് മതിയായ ചികിൽസ കിട്ടിയിരുന്നില്ല. ഒന്നാം തരംഗത്തിൽ 61 ഡോക്ടർമാർ ആണ് മരിച്ചത് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ്റെ കണക്കുകൾ പറയുന്നു. ദക്ഷിണ കന്നഡ ജില്ലയിൽ ഒരു പിജി വിദ്യാർത്ഥിയും രണ്ടാം തരംഗത്തിൽ മരിച്ചവരിൽ ഉൾപ്പെടുന്നു. ഇത്തരം സാഹചര്യം ഒഴിവാക്കാൻ ഓരോ ജില്ലകളിലെയും ആശുപത്രികളിലെ 10 ശതമാനം കിടക്കകൾ ആരോഗ്യ പ്രവർത്തകർക്കായി മാറ്റി വക്കണമെന്ന് ഐ.എം.എ ആവശ്യപ്പെടുന്നു.
Read Moreസ്വകാര്യ സ്കൂൾ അധ്യാപകർക്ക് കോവിഡ് ദുരിതാശ്വാസ പാക്കേജ് നൽകണം.
ബെംഗളൂരു: സ്വകാര്യ,അൺ എയ്ഡഡ് സ്ഥാപനങ്ങളിലെ അധ്യാപകർക്കും മറ്റ് ഉദ്യോഗസ്ഥർക്കും കോവിഡ് ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാർ വ്യാഴാഴ്ച മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയോട് അഭ്യർത്ഥിച്ചു. “കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അധ്യാപകർക്ക് ശമ്പളം നൽകുന്നതിൽ പ്രശ്നങ്ങൾ നേരിടുന്നതിനാൽ ലോക്ക്ഡൗണിൽ അവർ ഇപ്പോൾ വലിയ സാമ്പത്തിക സമ്മർദ്ദത്തിലാണ്, ” എന്ന് മന്ത്രി പറഞ്ഞു. അൺ എയ്ഡഡ്, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന അധ്യാപകർ സംസ്ഥാനത്തെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിരവധി അധ്യാപകർ ഇപ്പോൾ ദിവസ വേതനത്തിൽ ജോലി ചെയ്യാൻ…
Read More