ബെംഗളൂരു: വടക്ക് ഭാഗത്തെ പുതുക്കിയ റൺവേയിൽ ലക്‌നൗവിൽ നിന്നുള്ള ഇൻഡിഗോ വിമാനം വ്യാഴാഴ്ച വിജയകരമായിടച്ച്ഡൗൺ ചെയ്തതോടെ, ബെംഗളൂരുവിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം (കെഎഎ) ദക്ഷിണേന്ത്യയിൽ സമാന്തര റൺവേകൾ പ്രവർത്തിപ്പിക്കുന്ന ആദ്യ വിമാനത്താവളമായി. 2020 ജൂണിൽ നവീകരണ പ്രവർത്തങ്ങൾക്കായി അടച്ചിരുന്ന വടക്കൻ റൺവേയിൽ നിന്നുള്ള ഫ്ലൈറ്റ്പ്രവർത്തനങ്ങൾ ഇതോട പുനരാരംഭിച്ചു. വടക്കൻ റൺവേയിൽ പ്രവർത്തനം ആരംഭിക്കാനുള്ള അനുമതി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽഏവിയേഷനിൽ (ഡിജിസിഎ) ലഭിച്ചതായി ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ (ബി ഐ എഎൽ )വക്താവ് സ്ഥിരീകരിച്ചു. ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ട് പ്രവർത്തന റൺവേകൾ കർണാടകയിലെയുംഇന്ത്യയിലെയും…
Read MoreMonth: March 2021
ഭാരത് ബന്ദ്: കർണാടകയിൽ ഇന്ന് ‘ശവസംസ്കാരം’ നടത്തുമെന്ന് ഫാർമേഴ്‌സ് യൂണിയൻ
ഇന്നത്തേക്ക് ആഹ്വനം ചെയ്തിരിക്കുന്ന ഭാരത് ബന്ദിനോട് അനുബന്ധിച് കർണാടകയിൽ പ്രതീകാത്മകശവസംസ്കാര ചടങ്ങുകൾ നടത്തുമെന്ന് ഫാർമേഴ്‌സ് യൂണിയൻ അറിയിച്ചു. കർഷക യൂണിയനുകളുടെ കൂട്ടായ്മയായ സംയുക്ത കിസാൻ മോർച്ചയാണ് (എസ്‌കെഎം) ഇന്ന് ഭാരത് ബന്ദിന്ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിനോട് ഐക്യദാർഢ്യം അറിയിച്ചുകൊണ്ടാണ് ഫാർമേഴ്‌സ് യൂണിയൻ മാർച്ച്26 ന് നഗരത്തിൽ പ്രതീകാത്മക ശവസംസ്കാരം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. കാർഷിക വിരുദ്ധ കാർഷിക നിയമങ്ങൾക്കെതിരെ എസ് കെ എം സംസ്ഥാനവ്യാപകമായി ശവസംസ്കാരംനടത്തുംമെന്നും രാവിലെ 10 ന് ടൗൺഹാളിൽ നിന്ന് ഇത് ആരംഭിക്കുമെന്നും സംഘാടക സമിതിപ്രസ്താവനയിൽ പറഞ്ഞു കേന്ദ്രത്തിനെതിരെ ബെംഗളൂരുവിൽ പ്രതിഷേധം ശക്തമാക്കണമെന്ന് ഭാരതീയ…
Read Moreകർണാടകയിൽ കോവിഡ് -19 പോസിറ്റിവിറ്റി നിരക്ക് 2.12 ആയി ഉയർന്നു .
ബെംഗളൂരു: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കർണാടകയിൽ കോവിഡ് -19 പോസിറ്റിവിറ്റി നിരക്ക് 2.12 ശതമാനം രേഖപ്പെടുത്തി. ആരോഗ്യ, കുടുംബക്ഷേമ സേവന വകുപ്പ് പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ പ്രകാരമാണിത്. സംസ്ഥാനത്തെ 5 ജില്ലകൾ തുടർച്ചയായ ദിവസങ്ങളിൽ 2 ശതമാനത്തിന് മേലെ പോസിറ്റിവിറ്റി റേറ്റ് രേഖപെടുത്തുന്നതായി റിപോർട്ടുകളിൽ പറയുന്നു. 2298 പേർക്കാണ് സംസ്ഥാനത്ത് ഇന്നലെ പുതിയതായി കോവിഡ് 19 സ്ഥിരീകരിച്ചത്. 12 പേരാണ് ഇന്നലെകോവിഡ് 19 വൈറസ് ബാധയേറ്റ് സംസ്ഥാനത്ത് മരണപ്പെട്ടത്. 995 പേർക്ക് അണുബാധയിൽ നിന്ന് രോഗമുക്തിഉണ്ടായിട്ടുണ്ട്. ബെംഗളൂരുവിൽ മാത്രം ഇന്നലെ 1398 പുതിയ കേസുകൾ രേഖപ്പെടുത്തി. 637 പേരാണ് ബെംഗളൂരുവിൽ നിന്ന്…
Read Moreകോവിഡ് നിരക്ക് വീണ്ടും ഉയരുന്നു; കൂടുതൽ നിയന്ത്രണങ്ങളുമായി സർക്കാർ.
ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് കേസുകൾ വീണ്ടും ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങളുമായി സർക്കാർ. ചുരുങ്ങിയത് അടുത്ത ഒരുമാസത്തേക്ക് ജനങ്ങൾ തിങ്ങിക്കൂടുന്ന പരിപാടികൾ പാടില്ലെന്ന് ആരോഗ്യമന്ത്രി ഡോ.കെ.സുധാകർ അറിയിച്ചു. മത പരിപാടികൾ, ആഘോഷ പരിപാടികൾ, കൂടുതൽ ആളുകൾ പങ്കെടുക്കുന്ന യോഗങ്ങൾ, പ്രതിഷേധങ്ങൾ, രാഷ്ട്രീയയോഗങ്ങൾ എന്നിവ പാടില്ലെന്നാണ് കോവിഡ് സാങ്കേതിക വിദഗ്ധസമിതിയുടെ നിർദേശമെന്നും മന്ത്രി അറിയിച്ചു. ആളുകൾ കൂടുന്നത് ഒഴിവാക്കാൻ ഉള്ള നിർദ്ദേശങ്ങൾ പുറപ്പെടുവിക്കാൻ രാഷ്ട്രീയനേതാക്കളോടും മതനേതാക്കളോടും ആവശ്യപ്പെടും. വിവാഹ ആഘോഷങ്ങൾക്ക് 500 ആളുകൾ മാത്രമേ പങ്കെടുക്കാൻ പാടുള്ളൂ. തീർന്നില്ല,കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് അറിയാൻ കല്യാണ ഓഡിറ്റോറിയങ്ങളിൽ…
Read Moreമെയ് മാസത്തിൽ താപനില ഉയരും; ബെംഗളൂരുവിൽ ചൂട് തരംഗത്തിന് സാധ്യതയില്ല
ബെംഗളൂരു: മെയ് മാസത്തിൽ ബെംഗളൂരുവിൽ താപനില ഉയരുവാനുള്ള സാധ്യത ഉള്ളതായി കാലാവസ്ഥാ നിരീക്ഷകർ അഭിപ്രായപ്പെട്ടു. താപനില ഉയരുമെങ്കിലും ചൂട് തരംഗത്തിന് നഗരത്തിൽ സാധ്യത ഇല്ലെന്നും അറിയാൻകഴിയുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബെംഗളൂരുവിലെ കൂടിയ താപനില 33 നും 35 നും ഇടയിലാണ്. എന്നിരുന്നാലും, വേനൽക്കാലത്തിൽ കൂടിയ താപനില 37 ഡിഗ്രി സെലഷ്യസിലും മുകളിൽ പോകാൻ സാധ്യതഇല്ലെന്ന് ഐ എം ഡി ഡയറക്ടർ സി എസ് പാട്ടീൽ പറഞ്ഞു. ബുധനാഴ്ച കൂടിയ താപനില 35.6 വരെ നഗരത്തിൽരേഖപ്പെടുത്തിയിരുന്നു. മാർച്ച് മാസത്തിൽ നഗരത്തിൽ മഴ ലഭിക്കാത്ത സാഹചര്യത്തിൽ ഏപ്രിൽ മെയ്മാസങ്ങളിൽ…
Read Moreകർണാടകയിൽ ഇന്ന് 2523 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു;ഇന്നത്തെ കര്‍ണാടക,കേരള,ബെംഗളൂരു കോവിഡ് അപ്ഡേറ്റ് ഇവിടെ വായിക്കാം.
ബെംഗളൂരു : സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2523 പുതിയ കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തൊട്ടാകെയുള്ള 2523 പുതിയ കോവിഡ് കേസുകളിൽ 1623 പുതിയ കോവിഡ് -19 കേസുകൾ ബെംഗളൂരു അർബനിൽ നിന്ന് മാത്രം റിപ്പോർട്ട് ചെയ്തു. 10 പേർ കോവിഡ് 19 ബാധിച് കർണാടകയിൽ ഇന്ന് മരണപ്പെട്ടു. ഇതിൽ 6 മരണങ്ങൾ ബെംഗളൂരുവിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നതിനൊപ്പം പ്രതിദിന പോസിറ്റീവ് നിരക്കും സംസ്ഥാനത്ത് വർധിക്കുന്നുണ്ട് . ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.32 ശതമാനമായി ഇന്ന് ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1.08 ലക്ഷത്തിലധികം സാമ്പിളുകൾ സംസ്ഥാനത്ത് ടെസ്റ്റ് ചെയ്തു.…
Read Moreഅത്തിബെലെ ചെക്ക് പോസ്റ്റിൽ കേരള വാഹനങ്ങളുടെ പരിശോധന ആരംഭിച്ചു.
ബെംഗളൂരു: ദക്ഷിണ കേരളത്തിൽ നിന്ന് സേലം വഴി വരുന്നവർ തമിഴ്നാട് നിന്ന് നഗരത്തിലേക്ക് പ്രവേശിക്കുന്ന അത്തിബെലെയിൽ ഇന്നു മുതൽ കേരള റജിസ്ട്രേഷൻ വാഹനങ്ങളെ തടഞ്ഞു നിർത്തി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് പരിശോധന തുടങ്ങി. 22 ന് സംസ്ഥാന സർക്കാർ പുറത്തിറക്കിയ ഉത്തരവ് പ്രകാരം ഇന്നു മുതൽ കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, ചണ്ഡിഗഡ് എന്നിവിടങ്ങളിൽ നിന്ന് സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. ഇത് എഴുതിയിട്ടുള്ള ഒരു ബോർഡും പരിശോധനാ കൗണ്ടറിന് സമീപം സ്ഥാപിച്ചിട്ടുണ്ട്. ഇന്ന് രാവിലെ മുതലാണ് അതിർത്തി കടന്നെത്തുന്ന കേരള റെജിസ്‌ട്രേഷൻ…
Read Moreഈ ദിവസം മുതൽ അന്യസംസ്ഥാനത്ത് നിന്ന് നഗരത്തിൽ എത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.
ബെംഗളൂരു: ഏപ്രില്‍ ഒന്നു മുതല്‍ കര്‍ണാടകയ്ക്ക് പുറത്ത് നിന്ന് ബെംഗളൂരുവിലേക്ക് പ്രവേശിക്കുന്ന എല്ലാവര്‍ക്കും കോവിഡ് നെഗറ്റീവ് തെളിയിക്കുന്ന ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കെറ്റ് നിര്‍ബന്ധമാക്കി. ആരോഗ്യ-മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി ഡോ: കെ സുധാകര്‍ ആണ് ഇക്കാര്യം അറിയിച്ചത്. വരും ദിവസങ്ങളില്‍ നഗരത്തില്‍ കേസുകള്‍ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നും ബംഗളൂരുവിലെ 60 ശതമാനത്തിലധികം കേസുകള്‍ അന്തര്‍സംസ്ഥാന യാത്രക്കാരാണെന്നും നിരീക്ഷിച്ച ശേഷമാണ് നടപടി. എല്ലാവര്‍ക്കും ഏപ്രില്‍ 1 മുതല്‍ ആര്‍ടി-പിസിആര്‍ നെഗറ്റീവ് റിപ്പോര്‍ട്ട് പരിശോധന കര്‍ശനമാക്കും. കര്‍ണാടകയ്ക്ക് പുറത്തുള്ള ഏത് സ്ഥലത്തുനിന്നും നഗരത്തിലെത്തുന്ന സ്ഥിര താമസക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഈ നിയമം…
Read Moreകോവിഡില്ലാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതിന് പിന്നാലെ പുതിയ ചെക്‌പോസ്റ്റ് സ്ഥാപിക്കാൻ നീക്കം
ബെംഗളൂരു: നഞ്ചൻകോടിൽ പുതിയ ചെക്‌പോസ്റ്റ് സ്ഥാപിക്കാൻ നീക്കം. കേരളത്തിൽനിന്നുള്ള യാത്രക്കാർക്ക് കോവിഡില്ലാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതിന്റെ ഭാഗമായാണ് പരിശോധന വിപുലീകരിക്കാൻ മൈസൂരു ജില്ലാ ഭരണകൂടത്തിന്റെ ഈ നീക്കം. എത്രയുംവേഗം ചെക്‌പോസ്റ്റ് ഒരുക്കി പരിശോധന ആരംഭിക്കുമെന്ന് മൈസൂരു ഡെപ്യൂട്ടി കമ്മിഷണർ രോഹിണി സിന്ദൂരി പറഞ്ഞു. ജില്ലയിലെ കോവിഡ് സ്ഥിതിഗതികളെക്കുറിച്ച് നിരന്തരം വിലയിരുത്തുന്ന ഡെപ്യൂട്ടി കമ്മിഷണർ പുതിയ മാർഗനിർദേശങ്ങൾ ഇറക്കാൻ ആലോചിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് കേരളത്തിൽനിന്നുള്ളവരുടെ നെഗറ്റീവ് ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റ് ഒരിക്കൽകൂടി പരിശോധിക്കാൻ നഞ്ചൻകോട് ടൗണിനുസമീപം മറ്റൊരു ചെക്‌പോസ്റ്റ് സ്ഥാപിക്കാൻ തീരുമാനിച്ചത്. കൂടാതെ കേരളത്തിലേക്ക് സർവീസ് നടത്തുന്ന കർണാടക.ആർ.ടി.സി. ബസ്…
Read Moreഅതിർത്തി ചെക്ക് പോസ്റ്റുകളിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് പരിശോധന ഇന്ന് മുതൽ കർശനമാകാൻ സാധ്യത.
ബെംഗളൂരു : രണ്ട് ദിവസം മുൻപ് പുറത്തിറങ്ങിയ കർണാടക സർക്കാറിൻ്റെ ഉത്തരവ് പ്രകാരം അതിർത്തി ചെക്ക് പോസ്റ്റുകളിൽ ഇന്നു മുതൽ കോവിഡ് നെഗറ്റീവ് പരിശോധന കർശനമാക്കാൻ സാധ്യത. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായാണ് യാത്ര ചെയ്യുന്നത് എന്ന് ഉറപ്പാക്കാൻ ചില നിർദ്ദേശങ്ങളും ഉത്തരവിൽ ഉണ്ട്. 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ. നെഗറ്റീവ് ടെസ്റ്റ് റിപ്പോർട്ട് കർണാടകയിലേക്ക് വരാൻ നിർബന്ധമാണ്. വിമാനം, തീവണ്ടി, ബസ് ,സ്വന്തം വാഹനത്തിൽ വരുന്നവർക്ക് ഇത് നിർബന്ധമാണ്. മുകളിൽ കൊടുത്ത സ്ഥലങ്ങളിൽ നിന്ന് ആരംഭിക്കുന്ന വിമാനങ്ങളിലെ യാത്രക്കാർക്കും നിയന്ത്രണം ബാധകമാണ്. 72 മണിക്കൂറിന്…
Read More