കോവിഡ് നിരക്ക് വീണ്ടും ഉയരുന്നു; കൂടുതൽ നിയന്ത്രണങ്ങളുമായി സർക്കാർ.

ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് കേസുകൾ വീണ്ടും ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങളുമായി സർക്കാർ.

ചുരുങ്ങിയത് അടുത്ത ഒരുമാസത്തേക്ക് ജനങ്ങൾ തിങ്ങിക്കൂടുന്ന പരിപാടികൾ പാടില്ലെന്ന് ആരോഗ്യമന്ത്രി ഡോ.കെ.സുധാകർ അറിയിച്ചു.

മത പരിപാടികൾ, ആഘോഷ പരിപാടികൾ, കൂടുതൽ ആളുകൾ പങ്കെടുക്കുന്ന യോഗങ്ങൾ, പ്രതിഷേധങ്ങൾ, രാഷ്ട്രീയയോഗങ്ങൾ എന്നിവ പാടില്ലെന്നാണ് കോവിഡ് സാങ്കേതിക വിദഗ്ധസമിതിയുടെ നിർദേശമെന്നും മന്ത്രി അറിയിച്ചു.

  ഓടുന്ന ട്രെയിനിൽ പൂജയും അഭിഷേകവും; 3 ലക്ഷം നൽകി ബുക്ക് ചെയ്തതെന്ന് റെയിൽവേ! സുരക്ഷയെവിടെയെന്ന് നെറ്റിസൺസ്; വീഡിയോ വൈറൽ

ആളുകൾ കൂടുന്നത് ഒഴിവാക്കാൻ ഉള്ള നിർദ്ദേശങ്ങൾ പുറപ്പെടുവിക്കാൻ രാഷ്ട്രീയനേതാക്കളോടും മതനേതാക്കളോടും ആവശ്യപ്പെടും.

വിവാഹ ആഘോഷങ്ങൾക്ക് 500 ആളുകൾ മാത്രമേ പങ്കെടുക്കാൻ പാടുള്ളൂ.

തീർന്നില്ല,കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് അറിയാൻ കല്യാണ ഓഡിറ്റോറിയങ്ങളിൽ കൂടുതൽ മാർഷൽമാരെ നിയോഗിക്കാൻ തീരുമാനിച്ചിട്ടുണ്ട് എന്നും മന്ത്രി അറിയിച്ചു.

നഗരത്തിൽ കൂടുതൽ കോവിഡ് ക്ലസ്റ്ററുകൾകൂടി രൂപപ്പെട്ട സാഹചര്യത്തിലാണ് ഈ നടപടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡിൽ തീരുന്ന ജീവിതങ്ങൾ: യാത്രക്കാരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നതായി പഠനങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിജയും സംഗീതയും ഒന്നിക്കുന്നു
[masterslider id="10"]

Related posts